Image

കത്തോലിക്കാ സമൂഹത്തില്‍ സാഹോദര സ്‌നേഹം കുറഞ്ഞു: ബിഷപ്പ് ജോര്‍ജ് വലിയമറ്റം

ടോം ജോസ് തടിയംപാട് Published on 01 December, 2019
കത്തോലിക്കാ സമൂഹത്തില്‍ സാഹോദര  സ്‌നേഹം കുറഞ്ഞു: ബിഷപ്പ് ജോര്‍ജ് വലിയമറ്റം
(ബിഷപ്പ് ജോര്‍ജ് വലിയമറ്റവുമായി ടോം ജോസ് തടിയംപാട് നടത്തിയ ഇന്റര്‍വ്യൂ)


ജര്‍മ്മിനി ,റോം ,എന്നിവിടങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി യു കെ യിലെ ലിവര്‍പൂള്‍ ബെര്‍ക്കിന് ഹെഡില്‍ താമസിക്കുന്ന കോടഞ്ചേരി സ്വദേശി ആന്റോ ജോസിന്റെ വീട്ടില്‍ എത്തിയപ്പോളാണ് കുടിയറ്റക്കാരുടെ ബിഷപ്പ് എന്നനാമത്തില്‍ അറിയെപ്പെടുന്ന   ആര്‍ച്ചു ബിഷപ്പ് ജോര്‍ജ് വലിയമറ്റംത്തെ കാണാന്‍ അവസരം ലഭിച്ചത് .

1938 ല്‍ കോട്ടയം പുന്നത്തറയില്‍ ജനിച്ചു 1949  കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറി 1963 വൈദികനായി 1989 ല്‍ തലശേരി രൂപതയുടെ മെത്രാനായി 1995 ല്‍ ആര്‍ച്ചു ബിഷപ്പ് ആയി 2014 ല്‍ സ്ഥാനമാനങ്ങള്‍ ഒഴിഞ്ഞു വിശ്രമം ജീവിതം നയിക്കുന്ന വളരെ വലിയ ചരിത്രകാലത്തുകൂടി നടന്നുനീങ്ങിയ ഒരു വ്യക്തിത്വമാണ് ബിഷപ്പ് ജോര്‍ജ് വലിയമാറ്റത്തിന്റേത്.
.
ബെര്‍ക്കിന്‍ ഹെഡ് കത്തോലിക്ക സമൂഹം   പള്ളിയില്‍ നടന്ന ബിഷപ്പിന്റെ കുര്‍ബാനയ്ക്കു ശേഷം നല്‍കിയ സ്വികരണം ഏറ്റുവാങ്ങി ബന്ധു  കൂടിയായ എന്റെ സുഹൃത്ത് ആന്റോയുടെ വീട്ടില്‍ വിശ്രമിക്കുന്ന സമയത്താണ് എനിക്ക് അദ്ദേഹത്തോട് സംസാരിക്കാന്‍  അവസരം ലഭിച്ചത്  .സ്വികരണത്തിനു ,റോയ് ജോസഫ് ,ജോര്‍ജ് ജോസഫ് ,ഷിബു മാത്യു ,സജി ജോണ്‍ ,ജിനോയ് മാടന്‍ ,ജോസഫ് കിഴക്കേകൂറ്റ് ,ബാബു മാത്യു ,,എന്നിവര്‍ നേതൃത്വം കൊടുത്തു .എല്ലാവര്‍ക്കും സ്‌നേഹ വിരുന്നും സംഘാടകര്‍ ഒരുക്കിയിരുന്നു

കത്തോലിക്ക സഭയില്‍ ഇന്നു വളര്‍ന്നു വരുന്ന തിന്മകളുടെ കാരണം ഒന്നുവിശധികരിക്കാമോ എന്നു  ചോദിച്ചപ്പോള്‍ എല്ലാത്തിനും ഉപരിയായി നിന്റെ കര്‍ത്താവായ ദൈവത്തെ ബഹുമാനിക്കുക ,നിന്നെപ്പോലെ നിന്റെ അയക്കാരനെയും സ്‌നേഹിക്കുക എന്ന അടിസ്ഥാന മൂല്യങ്ങളില്‍ നിന്നു  വ്യതിചലിച്ചു സ്വാര്‍ത്ഥതയിലേക്ക് നിതംബധിച്ചതുകൊണ്ടാണ്  ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത് ഇതിനെയൊക്കെ അതിജീവിച്ചു സഭ ആതുരസേവനരഗത്തും കരുണയുടെ തലത്തിലും മുന്നേറേണ്ടതുണ്ട് .

സഭയെ വിമര്‍ശിക്കുന്നവര്‍ ഒന്നുമനസിലാക്കണം ക്രിസ്റ്റ്യന്‍ സമൂഹമാണ് ഇന്നുകാണുന്ന എല്ലാ വികാസത്തിനും യൂറോപ്പില്‍ നേതൃത്വ0  വഹിച്ചത്.
ഇന്നു യൂറോപ്പില്‍ സഭ തകര്‍ന്നതിന്റെ കാരണം ശെരിയായ അല്മിയ പഠനം നടപ്പില്‍ വരുത്തുന്നതില്‍ വന്ന പരാചയമാണെന്ന് അദ്ദേഹം വിലയിരുത്തി .

അങ്ങ് ഒരു കുടിയേറ്റക്കാരുടെ ബിഷപ്പ് എന്നനിലയില്‍ ആണെല്ലോ അറിയപ്പെടുന്നത്   അങ്ങ് തന്നെ കോട്ടയം പുന്നത്തറയില്‍നിന്നും കോഴിക്കോട് കോടഞ്ചേരിയിലേക്കു കുടിയേറിയ കുടുംബത്തിലെ അംഗമാണെല്ലോ അങ്ങേക്ക് എന്ത് സംഭാവനയാണ് കുടിയേറ്റക്കാര്‍ക്ക് വേണ്ടി ചെയ്യാന്‍ കഴിഞ്ഞത്,?

ഞാന്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പിതാവിനിനെ തുടര്‍ന്നാണെല്ലോ ബിഷോപ്പായി വരുന്നത്,അദ്ദേഹത്തിന്റെ കാലത്തു തന്നെ തലശേരി രൂപത ഒട്ടേറെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും തുടക്കം കുറിച്ചിരുന്നു വിധ്യഭ്യസ മേഖലയില്‍ സഭയില്‍ ഉണ്ടായ വളര്‍ച്ച മലബാറിലെ മുഴുവന്‍ വളര്‍ച്ചയായി മാറിയിരുന്നു. വള്ളോപ്പിള്ളി പിതാവ് തുടങ്ങിവച്ച വിശ്വാസരൂപീകരണം ശക്തമായി മുന്‍പോട്ടു കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിച്ചു അതില്‍ വിജയിച്ചു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത് .

അങ്ങയുടെ സംഭവ ബഹുലമായ ജീവിതത്തില്‍ ഏറ്റവും വലിയ സാമൂഹിക പ്രവര്‍ത്തമായി കാണുന്നത്  എന്താണ്? .1992 നടന്ന വലിയൊരു കര്‍ഷക സമരത്തിനു നേതൃത്വം കൊടുത്തു എന്നതാണ് ഏറ്റവും വലിയ നേട്ടം  അന്ന് കര്‍ഷകര്‍ വളരെ കഷ്ട്ടപ്പെടുന്ന കാലം ആയിരുന്നു ഒന്നിനും വിലയില്ലാത്ത കാലം അന്ന് കണ്ണൂരില്‍  നടത്തിയ ഒരു വലിയ കര്‍ഷമാര്‍ച്ചിലൂടെ സര്‍ക്കാരിന്റെ കണ്ണുതുറപ്പിക്കാന്‍ കഴിഞ്ഞു ,അത്തരം ഒരു സമരം നടത്തേണ്ട സമയമാണിത് കാരണം കര്‍ഷകര്‍ ഇന്നു കടുത്ത ദുരിതത്തിലാണ്  ഒന്നിനും വിലയില്ലാത്ത കാലം, കൂടതെ പ്രകൃതി ദുരന്തങ്ങളും കര്‍ഷകരുടെ ജീവിതം തകര്‍ത്തു .

കര്ഷകരെപ്പറ്റിപറയുമ്പോള്‍ നൂറു നാവാണ് അദ്ദേഹത്തിന് പ്രായം മറന്നു ഇനിയും ഒരു വലിയ കര്ഷകസമരത്തിനു നേതൃത്വം കൊടുക്കാന്‍ അദ്ദേഹം തയാറെടുക്കയാണ് 

ലോകത്തു വിദ്യാഭ്യസത്തിനും  കാര്‍ഷിക വൃത്തിക്കും വലിയ സംഭാവനയാണ് സഭ നല്‍കിയത് ആദ്യകാല മിഷനറിമാര്‍  അല്‍മിയ പ്രവര്‍ത്തനത്തോടൊപ്പം കൃഷിയും നടത്തിയിരുന്നു പ്രാര്‍ത്ഥനയും കാര്ഷികവൃത്തിയുമായിരുന്നു അവരുടെ പ്രധാന പ്രവര്‍ത്തനമേഖല . 

ഏതെങ്കിലും രാഷ്ട്രീയക്കാരെ മനസുകൊണ്ട് ഇഷ്ട്ടപ്പെട്ടിട്ടുണ്ടോ ? എനിക്ക് പൊതുവെ രാഷ്ട്രിയക്കാരുമായി വലിയ അടുപ്പമില്ല പി ജെ ജോസഫ് വിദ്യാഭ്യസ മന്ത്രി ആയിരുന്ന കാലത്താണ് സഭക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടായത് ,കോടിയേരി ബാലകൃഷ്ണനുമായി നല്ല ബന്ധമാണ് .
അങ്ങേക്ക് എന്താണ് യു കെ മലയിലകളോട് പറയാനുള്ളത് എന്നു ചോദിച്ചപ്പോള്‍ ദൈവ വിശ്വാസത്തില്‍ മുന്‍പോട്ടു പോകുക മക്കളെ വിശ്വാസത്തില്‍ വളര്‍ത്തുക  .




കത്തോലിക്കാ സമൂഹത്തില്‍ സാഹോദര  സ്‌നേഹം കുറഞ്ഞു: ബിഷപ്പ് ജോര്‍ജ് വലിയമറ്റം
Join WhatsApp News
സ്നേഹം കുറഞ്ഞാല്‍ എന്താ 2019-12-02 08:03:46
കത്തോലിക്കാ സഭയിൽ സഹോദര സ്നേഹം കുറഞ്ഞാൽ എന്താ കുഴപ്പം ; രതി പീഡനം കൂടിയിട്ടുണ്ടല്ലോ!
 അമേരിക്കയിൽ 15 സ്റ്റേറ്റുകളിൽ  കത്തോലിക്ക പുരോഹിതർ  നടത്തിയ രതി പീഡന കേസ്സുകൾ  ഇന്ന് നില നിൽക്കുന്നവയുടെ നഷ്ട പരിഹാരം 4 ബില്യണിൽ കൂടുതൽ ആണ്. -ചാണക്യന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക