Image

റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് അനുവദിക്കുന്ന തു​ക കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം : ജി.​സു​ധാ​ക​ര​ന്‍ ‌

Published on 02 December, 2019
റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് അനുവദിക്കുന്ന തു​ക കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പ് വ​രു​ത്ത​ണം : ജി.​സു​ധാ​ക​ര​ന്‍ ‌

മുക്കൂര്‍: റോ​ഡ് നി​ര്‍​മാ​ണം ന​ട​ത്താ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ദീ​ര്‍​ഘ​കാ​ല അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ഴി​മ​തി​ര​ഹി​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണ​മെ​ന്ന് ആഹ്വനം ചെയ്ത് മ​ന്ത്രി ജി.​സു​ധാ​ക​ര​ന്‍. നെ​ടു​ങ്ങാ​ട​പ​ള്ളി - ക​വി​യൂ​ര്‍-​മ​ല്ല​പ്പ​ള്ളി റോ​ഡ് നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​നം മു​ക്കൂ​ര്‍ ജം​ഗ്ഷ​നി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.


റോ​ഡ് നി​ര്‍​മാ​ണ​ത്തി​ന് അനുവദിക്കുന്ന തു​ക കൃ​ത്യ​മാ​യി വി​നി​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പ് വ​രു​ത്ത​ണം. നവീന നി​ര്‍​മാ​ണ ആ​ശ​യ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി റോ​ഡു പ​ണി​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ക​വി​യൂ​ര്‍, ക​ല്ലൂ​പ്പാ​റ, മ​ല്ല​പ്പ​ള്ളി, കു​ന്ന​ന്താ​നം, പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന 20.9 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള അ​ഞ്ച് റോ​ഡു​ക​ള്‍ അ​ത്യാ​ധു​നി​ക രീ​തി​യി​ലാ​ണ് നി​ര്‍​മിക്കാന്‍ പദ്ധതിയിടുന്നത് .


ബി​എം ആ​ന്‍​ഡ് ബി​സി ടാ​റിം​ഗ് ന​ട​ത്തി റോ​ഡി​ന്‍റെ ഉ​പ​രി​ത​ലം പു​തു​ക്കും. സം​ര​ക്ഷ​ണ​ഭി​ത്തി, ഓ​ട​ക​ള്‍, സൈ​ന്‍ ബോ​ര്‍​ഡു​ക​ള്‍, പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളു​ടെ ന​വീ​ക​ര​ണം എ​ന്നി​വ​യും പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ‌2017 - 18 വ​ര്‍​ഷ​ത്തെ സം​സ്ഥാ​ന ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 22.18 കോ​ടി രൂ​പ​യ്ക്കാ​ണ് റോ​ഡ് നി​ര്‍​മി​ക്കു​ക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക