Image

കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ ഓട്ടത്തിനിടെ കാറിന് തീ പിടിച്ച്‌ ഡ്രൈവര്‍ വെന്തുമരിച്ചു

Published on 02 December, 2019
കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ ഓട്ടത്തിനിടെ കാറിന് തീ പിടിച്ച്‌ ഡ്രൈവര്‍ വെന്തുമരിച്ചു
തൃശൂര്‍: കൊടുങ്ങല്ലൂര്‍ ബൈപ്പാസില്‍ ഓട്ടത്തിനിടെ കാറിന് തീ പിടിച്ച്‌ ഡ്രൈവര്‍ വെന്തുമരിച്ചു. കൊടുങ്ങല്ലൂര്‍ ചന്തപ്പുര- കോട്ടപ്പുറം ബൈപ്പാസില്‍ തിങ്കളാഴ്ച രാവിലെ 10 മണിയോടെ ഗൗരിശങ്കര്‍ ജംക്ഷനു തെക്കുവശം സര്‍വീസ് റോഡിലാണു സംഭവം. തുരുത്തിപ്പുറം സ്വദേശി ടൈറ്റസാണ് മരിച്ചത്. കാര്‍ ഏറെക്കുറെ കത്തിനശിച്ചു. അപകടത്തില്‍ ജംക്ഷന്‍ കടന്നുവന്ന കാറിനു തീപിടിച്ച്‌ റോഡരികിലെ കാനയിലിടിച്ചു നിന്നു.

നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിനു ശ്രമിച്ചെങ്കിലും അതിനകം തന്നെ ടൈറ്റസ് മരിച്ചിരുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലേക്കു മാറ്റി. കാറിനുള്ളില്‍നിന്ന് പെട്രോള്‍ കുപ്പി പോലീസ് കണ്ടെടുത്തിട്ടുണ്ട്. കാര്‍ കത്തിയതിന്റെ കാരണം പോലീസ് അന്വേഷിക്കുന്നുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക