Image

വേദനസംഹാരികളും അള്‍സറിനു കാരണം

Published on 02 December, 2019
വേദനസംഹാരികളും അള്‍സറിനു കാരണം
സമയക്രമം തെറ്റിയുള്ള ഭക്ഷണശീലം, അധികമായി എരിവും പുളിയും ഉപയോഗിക്കുക, പുകവലി, മദ്യപാനം ഇവയൊക്കെ അള്‍സറിന്റെ കാരണങ്ങളാണ്. മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ, കോപം ഇവയും രോഗത്തിന് കാരണമാകാം. പാരമ്പര്യം മറ്റൊരു പ്രധാന കാരണമായി പറയുന്നു. ചിലതരം മരുന്നുകളും അള്‍സറുണ്ടാക്കും.

പൊതുവെയുള്ള രോഗലക്ഷണം വയറിലെ ശക്തമായ വേദനയാണ്. വേദന നെഞ്ചിലേക്കും പുറത്തേക്കും വ്യാപിക്കുന്നത് പോലെ തോന്നാം. ഓക്കാനം, ഛര്‍ദ്ദി, പുളിച്ചുതികട്ടല്‍, നെഞ്ചെരിച്ചില്‍ മുതലായവ ഉണ്ടായിരിക്കും. ആമാശയത്തിലെ വ്രണമാണെങ്കില്‍ ആഹാരം കഴിഞ്ഞ ഉടനെയും ചെറുകുടലിലാണെങ്കില്‍ വിശന്നിരിക്കുമ്പോഴും വേദന അനുഭവപ്പെടുന്നു. കുടല്‍വ്രണക്കാര്‍ ലഘുവായ ആഹാരം കൂടെകൂടെ കഴിച്ചാല്‍ അല്പം ആശ്വാസം ലഭിക്കും. അതേസമയം ആമാശയവ്രണക്കാര്‍ക്ക് വയറൊഴിച്ചിടുമ്പോഴും ആശ്വാസം തോന്നാം. പ്രാരംഭത്തില്‍ വിശപ്പില്ലായ്മയും ദഹനക്കുറവുമാണ് അനുഭവപ്പെടുക. രക്തം ഛര്‍ദ്ദിക്കുന്നത് മിക്കപ്പോഴും ആമാശയവ്രണത്തെയാണ് സൂചിപ്പിക്കുക.

പെപ്‌സിന്‍ മുതലായ ദഹനരസങ്ങള്‍ക്കു പുറമെ ദഹനത്തിന് സഹായകമായ ചില ആസിഡുകളും ആമാശയത്തില്‍ ഉല്പാദിപ്പിക്കാറുണ്ട്. ഇവയുടെ സന്തുലിതാവസ്ഥ തെറ്റുമ്പോള്‍ ആസിഡുകള്‍ ആമാശയത്തിലും കുടലിലും കടന്നാക്രമണം നടത്തുന്നതാണ് വ്രണങ്ങള്‍ക്ക് കാരണം. കോപം, ഉത്കണ്ഠ, ടെന്‍ഷന്‍ മുതലായവ ഈ അസന്തുലിതാവസ്ഥ സൃഷ്ടിച്ചേക്കാം. കാപ്പി, ചായ, ലഹരിപദാര്‍ത്ഥങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതും ദോഷകരമായി പറയുന്നു. വേദനസംഹാരികള്‍ അമിതമായി ഉപയോഗിക്കുന്നതും ഗുണകരമല്ല. പാരമ്പര്യമായി രോഗസാദ്ധ്യതയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. കൃത്യമായി മരുന്നുകള്‍ കഴിക്കുകയാണെങ്കില്‍ ഹോമിയോപ്പതിയിലൂടെ അള്‍സര്‍ പ്രശ്‌നങ്ങള്‍ മാറ്റിയെടുക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക