സംഘപുത്രിയെന്ന് വിളിപ്പേര്, നമിതാപ്രമോദിന് 'ധ്വജപ്രണാമ'മറിയിച്ച് ട്രോളുകള്‍
FILM NEWS
02-Dec-2019
FILM NEWS
02-Dec-2019

തെന്നിന്ത്യന്‍ നടി നമിത ബി ജെ പിയില്‍ ചേര്‍ന്ന വാര്‍ത്ത വന്നതിനു പിന്നാലെ മലയാളത്തിന്റെ നടി നമിത പ്രമോദിന്റെ ഫേസ്ബുക്ക് പേജില്‍ ട്രോള്‍ പൊങ്കാല. നടിയെ സംഘപുത്രിയെന്നു അഭിസംബോധന ചെയ്തും ധ്വജപ്രണാമമറിയിച്ചുമാണ് ട്രോളുകാര്‍ നമിത പ്രമോദിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ 'ആക്രമണം' നടത്തുന്നത്.
നമിതയുടെ ഒരു ഫോര്‍വേഡ് പോസ്റ്റിനു ചുവടെയാണ് ട്രോള്‍ ആക്രമണം. അടുത്ത മിസോറാം ഗവര്‍ണര്‍ ആവട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നുവെന്ന് ഒരാള്‍ ആശംസിക്കുണ്ട്. തൊട്ടു പിന്നാലെ മോദിജിയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ ഭാരതീയ ജനതാപാര്‍ട്ടിയില്‍ ചേര്‍ന്ന തെന്നിന്ത്യയുടെ പ്രിയപുത്രിക്ക് ആശംസകളെന്നുള്ള കമന്റുകളും സോഷ്യല്‍മീഡിയയില്‍ ചിരി പടര്‍ത്തുന്നു.
നടിയുടെ തീരുമാനത്തില്‍ അഭിമാനം ഉണ്ടെന്നും സുരേഷ് ഗോപിയ്ക്കു ശേഷം സംഘത്തിനു ലഭിച്ച മാണിക്യമെന്നും അങ്ങനെ ട്രോള്‍കമന്റുകള്‍ നീളുകയാണ്. ചിലര്‍ തെന്നിന്ത്യന്‍ നടി നമിതയല്ലേ ബിജെപിയില്‍ ചേര്‍ന്നതെന്ന ഓര്‍മ്മപ്പെടുത്തലുമായെത്തുമ്പോള്‍ വ്യംഗ്യാര്‍ഥത്തിലാണ് തങ്ങള്‍ കമന്റു ചെയ്യുന്നതെന്നാണ് ചിലരുടെ ന്യായം.
തെന്നിന്ത്യന്‍ താരം നമിത ബിജെപിയില്‍ ചേര്‍ന്ന വാര്‍ത്ത വളരെ പെട്ടെന്നാണ് ആരാധകര്‍ക്കിടയില്‍ പ്രചരിച്ചത്. ഭര്‍ത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പമാണ് താരം ബി ജെ പിയില്‍ അംഗത്വമെടുക്കാന്‍ എത്തിയത്.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments