Image

40 വര്‍ഷത്തിന് ശേഷം മെറിലാന്റ്, പ്രണവും കല്യാണിയും ഒന്നിക്കുന്ന ചിത്രത്തിന്റെ അമരത്ത് വിനീത്

Published on 02 December, 2019
40 വര്‍ഷത്തിന് ശേഷം മെറിലാന്റ്, പ്രണവും കല്യാണിയും ഒന്നിക്കുന്ന ചിത്രത്തിന്റെ അമരത്ത് വിനീത്
ഒരുകാലത്ത് മലയാള സിനിമയുടെ സ്പന്ദനമായിരുന്ന മെറിലാന്റ് സിനിമാസ് തിരിച്ചുവരുന്നു. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം കഥയെഴുതി സംവിധാനം ചെയ്യുന്നത് വിനീത് ശ്രീനിവാസനാണ്. ഹൃദയം എന്ന് പേര് നല്‍കിയിരിക്കുന്ന ചിത്രത്തില്‍, ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന താരജോഡികളായ പ്രണവ് മോഹന്‍ലാലും കല്യാണി പ്രിയദര്‍ശനുമാണ് കേന്ദ്രകഥാപാത്രങ്ങളാകുന്നത്.

ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന വേഷത്തിലെത്തുന്നു. വിശാഖ് സുബ്രഹ്മണ്യം നിര്‍മ്മിക്കുന്ന ഹൃദയത്തിന്റെ സഹനിര്‍മാതാവ് നോബിള്‍ ബാബു തോമസാണ്. 2020 ഓണം റീലീസായാണ് ചിത്രം ഒരുക്കുന്നത്.  ചിത്രത്തെക്കുറിച്ചുള്ള വീഡിയോ പങ്കുവച്ചുകൊണ്ട് മോഹന്‍ലാലാണ് ഈ വിവരം പുറത്ത് വിട്ടത്.

'തെന്നിന്ത്യയിലെ ഏറ്റവും പ്രശസ്തമായിരുന്ന സിനിമാ നിര്‍മാണ കമ്പനി മെറിലാന്റ് 40 വര്‍ഷത്തിന് ശേഷം വിശാഖ് സുബ്രഹ്മണ്യത്തിലൂടെ വീണ്ടും നിര്‍മാണ രംഗത്തേക്ക്. എന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ശ്രീനിവാസന്റെ മകന്‍ വിനീത് ശ്രീനിവാസനാണ് സംവിധായകന്‍. പ്രിയദര്‍ശന്റെയും  ലിസിയുടേയും മകള്‍ കല്യാണി നായിക. ഈ ചിത്രത്തിലൂടെ എന്റെ മകന്‍ പ്രണവ് വീണ്ടും നായകനായി നിങ്ങളുടെ മുന്നിലെത്തുന്നു. സൗഹൃദങ്ങളുടെയും കുടുംബബന്ധങ്ങളുടേയും അവിചാരിതമായ ഒരു ഒത്തുചേരല്‍.  ഹൃദയം!!!'...സ്വന്തം ശബ്ദത്തില്‍ മോഹന്‍ലാല്‍ വീഡിയോയില്‍ പറയുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക