Image

ഇസ്ലാമിലെ ബഹുഭാര്യാത്വം അടിയന്തരമായി പരിഗണിക്കില്ല; ശീതകാല അവധിയ്ക്ക് ശേഷം കേള്‍ക്കാമെന്ന് സുപ്രീംകോടതി

Published on 02 December, 2019
ഇസ്ലാമിലെ ബഹുഭാര്യാത്വം അടിയന്തരമായി പരിഗണിക്കില്ല; ശീതകാല അവധിയ്ക്ക് ശേഷം കേള്‍ക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : ഇസ്ലാം സമുദായത്തില്‍ നിലനില്‍ക്കുന്ന ബഹുഭാര്യാര്‍ത്വവും നിക്കാഹ് ഹലാലയും നിരോധക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യം സുപ്രീംകോടതി നിരസിച്ചു.ശീതകാല അവധിയ്ക്ക് ശേഷം ഹര്‍ജികള്‍ കേള്‍ക്കാമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അറിയിച്ചു. ഇസ്ലാമിലെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഏഴ് ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുള്ളത്

ബിജെപി നേതാവു കൂടിയായ അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ ആണ് ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യവുമായി ചീഫ് ജസ്റ്റിസിനെ സമീപിച്ചത്. 
ഇസ്ലാമിലെ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും ആയിരക്കണക്കിന് വര്‍ഷങ്ങളായി തുടരുന്ന കാര്യങ്ങളാണെന്ന് ചീഫ് ജസ്റ്റിസ് പരാമര്‍ശിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക