Image

ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റില്ലാതെ യാത്ര : തിങ്കളാഴ്ച കുടുങ്ങിയത് 455 യാത്രക്കാര്‍

Published on 02 December, 2019
ഇരുചക്രവാഹനത്തില്‍ ഹെല്‍മറ്റില്ലാതെ യാത്ര : തിങ്കളാഴ്ച കുടുങ്ങിയത് 455 യാത്രക്കാര്‍


തിരുവനന്തപുരം : ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരുന്ന് ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്യുന്നവരില്‍ നിന്ന് പിഴ ഈടാക്കി തുടങ്ങി. ഹെല്‍മറ്റ് ഇല്ലാതെ പിന്‍സീറ്റിലുരന്ന് യാത്ര ചെയ്ത 91 പേര്‍ക്കാണ് സംസ്ഥാനത്ത് പിഴ ചുമത്തിയത്.

ഇരുചക്രവാഹനത്തില്‍ രണ്ട് പേരും ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ െ്രെഡവറില്‍ നിന്നാണ് പിഴ ഈടാക്കുന്നത്. നിലവിലെ നിയമം അനുസരിച്ച് 500 രൂപയാണ് പിഴ. അതേസമയം ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത 455 പേര്‍ക്ക് പിഴ ചുമത്തി. പിന്‍സീറ്റില്‍ ഹെല്‍മറ്റ് ഇല്ലാത്ത 91 പേരില്‍ നിന്നും സീറ്റ് ബെല്‍റ്റ് ഇല്ലാതെ യാത്ര ചെയ്ത 77 പേര്‍ക്കും പിഴ ചുമത്തി. ആകെ 2,50,500 യാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയത്. നിയമം ലംഘിക്കുന്നത് തുടര്‍ന്നാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടിയിലേക്ക് കടക്കും. 85 എന്‍ഫോഴ്‌സ്‌മെന്റ് സ്വകാഡുകളാണ് പരിശോധന നടത്തുന്നത്. ഇരുചക്ര വാഹനത്തില്‍ രണ്ട് പേരും ഹെല്‍മറ്റില്ലാതെ യാത്ര ചെയ്യതാല്‍ അത് രണ്ട് നിയമലംഘനമായി കണക്കാക്കും. 

മോട്ടോര്‍വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയപ്പോള്‍ പോലീസ് കാര്യമായ പരിശോധന നടത്തുന്നില്ല. പരിശോധനയ്ക്ക് ഡിജിപി കര്‍ശനനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇരു യാത്രക്കാര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയതിന്റെ രണ്ടാം ദിനം മുതല്‍ കൂടുതല്‍ പേര്‍ നിയമം പാലിക്കാന്‍ തയ്യാറായിട്ടുണ്ട്. കുട്ടികള്‍ക്കുള്ള ഹെല്‍മറ്റ് കിട്ടാനില്ലെന്നും പല യാത്രക്കാരും ചൂണ്ടികാട്ടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക