Image

ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ നാടകം അരങ്ങിേേലക്ക്

ജോര്‍ജ് തുമ്പയില്‍ Published on 03 December, 2019
ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ നാടകം അരങ്ങിേേലക്ക്
19 വര്‍ഷത്തെ നടന പാരമ്പര്യത്തില്‍ ഫൈന്‍ ആര്‍ട്സ് മലയാളം അവതരിപ്പിക്കുന്ന 25-ാമത്തെ നാടകം രംഗത്തെത്തുന്നു.

മരട് ഫ്‌ലാറ്റ് സമുച്ഛയങ്ങള്‍ അച്ചുതണ്ടില്‍ തിരിയുന്ന പ്രമേയം സമകാലീന കേരളത്തിന്റെ പരിച്ഛേദമാണ്. കാലോചിതവും ഔചിത്യമുള്ളതുമായ കഥാതന്തു ഒരു കാലഘട്ടത്തിന്റെ കണ്ണാടിയുമാണ്.

കുടിയിറക്കപ്പെടുന്ന ഫ്‌ലാറ്റ് ഉടമകളോട് മാനുഷിക പരിഗണന കാണിക്കണമെന്നു ഒരു വിഭാഗം ആവശ്യപ്പെടുമ്പോഴും, അഴിമതികഥകളുടെ ഭാണ്ഡകെട്ടഴിച്ച് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങളുമായി നടക്കുന്ന മാധ്യമ വിചാരണ കണ്ടില്ലെന്നു നടിക്കാനുമാവില്ല. തണ്ണീര്‍ തടങ്ങള്‍ നികത്തി, പാടമില്ലാതാക്കി, മരങ്ങള്‍ വെട്ടിമാറ്റി, കായലുകള്‍ വറ്റിച്ച്, ഭൂമി തരിശാക്കി, പവിത്രമായ പാരമ്പര്യമുറങ്ങുന്ന കേരളത്തിന്റെ സ്വസ്ഥതയും സമാധാനവും തല്ലിക്കെടുത്തുന്ന വിധ്വംസക ശക്തികള്‍ക്കെതിരായ പടവാളായും നാടകം മാറുന്നു.

കലയുടെ അപൂര്‍വ ചാരുത പീലിവിടര്‍ത്തിയാടുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിക്കുന്ന കഥയാണ് 'നന്മകള്‍ പൂക്കും കാലം.' ഫൈന്‍ ആര്‍ട്സ് മലയാളം ടീമിലെ പ്രഗത്ഭ സംവിധായകന്‍ രെഞ്ചി കൊച്ചുമ്മന്റെ സാരഥ്യത്തില്‍ ജോസുകുട്ടി വലിയകല്ലുങ്കല്‍, സജിനി സഖറിയ, കൊച്ചിന്‍ ഷാജി, റ്റീനോ തോമസ്, ജോര്‍ജ് തുമ്പയില്‍, ഷൈനി ഏബ്രഹാം, സണ്ണി കല്ലൂപ്പാറ, സന്തോഷ്, എഡിസണ്‍ എബ്രഹാം, മെറിന്‍ റ്റീനോ എന്നിവരാണ് അഭിനയ രംഗത്ത് എത്തുന്നത്.

ജിജി എബ്രഹാം, റോയി മാത്യു, റീനാ റോയി, ഷിബു ഫിലിപ്പ്, സണ്ണി റാന്നീ എന്നിവര്‍ അണിയറയിലും പ്രവര്‍ത്തിക്കുന്നു.

ഫൈന്‍ ആര്‍ട്സ് മലയാളം രക്ഷാധികാരി പി.റ്റി. ചാക്കോ (മലഷ്യ) യുടെ നേതൃത്വത്തിലുള്ള കമ്മിറ്റി വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നു.

അമേരിക്കന്‍ മലയാളികളുടെ ഹൃദയത്തുടിപ്പുകളില്‍ കലാസദ്യകള്‍ വിരിയിച്ച ഫൈന്‍ ആര്‍്സ് മലയാളം നാടകം, നൃത്തം, ഗാനം, ചരിത്രാവിഷ്‌കാരം തുടങ്ങി വിവിധ കലാരൂപങ്ങള്‍ സംശുദ്ധവും സുതാര്യവുമായ ശൈലിയില്‍ ആധികാരികതയോടെ ആസ്വാദക സമക്ഷം അവതരിപ്പിച്ചിട്ടുണ്ട്.

സ്വന്തമായ രംഗപടങ്ങള്‍, ലൈറ്റിംഗ്, മേക്കപ്പ് സാമഗ്രികള്‍ എന്നിവയുള്ള ഫൈന്‍ ആര്‍ട്സ് മലയാളം ഇതിനോടകം അമേരിക്കയിലെ വിവിധ നഗരങ്ങള്‍, കാനഡ, മലേഷ്യ എന്നിവിടങ്ങളിലും നാടകാവതരണങ്ങളുമായി എത്തി.

വിവിധ ധനശേഖരണ പരിപാടികളിലായി അഞ്ചു ലക്ഷത്തിലധികം ഡോളര്‍ സംഘാടകര്‍ക്ക് നേടിക്കൊടുക്കുവാനും കഴിഞ്ഞു. പ്രചുരപ്രചാരം നേടിയ അക്കരകാഴ്ച്ചകളിലെ അഭിനേതാക്കളെ കലാരംഗത്തിന് കാഴ്ചവച്ചതും ഫൈന്‍ ആര്‍ട്സ് മലയാളം ആണ്.

'നന്മകള്‍ പൂക്കും കാല'ത്തിന്റെ ആദ്യ അവതരണം ന്യൂ ഇംഗ്ലണ്ട്- മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് നവവത്സരാഘോഷങ്ങളോടനുബന്ധിച്ച് ഡിസംബര്‍ 14, ശനിയാഴ്ച വൈകുന്നേരം ബോസ്റ്റണിലെ ചെംസ്ഫോര്‍ഡ് ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.

2020 ലെ ഫൈന്‍ ആര്‍ട്സിന്റെ ഈ നൂതന കലാസൃഷ്ടി ഫണ്ട് റയ്സിങ്ങിനായോ കലാസന്ധ്യകളെ പ്രശോഭിതമാക്കുന്നതിനായോ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക. 

പ്രസിഡന്റ് എഡിസണ്‍ എബ്രഹാം-(862)-485-0160, സെക്രട്ടറി-റ്റീനോ തോമസ്(845)- 538-3203
കൂുതല്‍ വിവരങ്ങള്‍ക്ക്
www.fineartsmalayalamnj.com
http://www.nemausa.org/details?id=100

ഫൈന്‍ ആര്‍ട്‌സ് മലയാളത്തിന്റെ നാടകം അരങ്ങിേേലക്ക്
Join WhatsApp News
NJ Drama lover 2019-12-03 18:14:42
All the best Fine Arts team. Waiting for the New Jersey show. You guys always perform well.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക