Image

പള്ളിത്തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന്‌ ക്രൈസ്‌തവസഭാ മേലധ്യക്ഷന്മാര്‍

Published on 03 December, 2019
പള്ളിത്തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന്‌ ക്രൈസ്‌തവസഭാ മേലധ്യക്ഷന്മാര്‍
കൊച്ചി: ഓര്‍ത്തഡോക്‌സ്‌- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന്‌ ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാര്‍. 

ലത്തീന്‍ കത്തോലിക്ക ബിഷപ്പ്‌ ഡോ. എം. സൂസൈപാക്യം, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ ആലഞ്ചേരി, മാര്‍ത്തോമ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ ജോസഫ്‌ മാര്‍ത്തോമാ മെത്രാപോലീത്ത, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ ക്ലിമീസ്‌ ബാവ, സി.എസ്‌.ഐ മധ്യകേരളാ ബിഷപ്പ്‌ തോമസ്‌ കെ. ഉമ്മന്‍ എന്നിവരാണ്‌ മധ്യസ്ഥ ശ്രമം മുന്നോട്ടു വെച്ചത്‌. ഇക്കാര്യം ചൂണ്ടിക്കാട്ടി ഓര്‍ത്തഡോക്‌സ്‌- യാക്കോബായ വിഭാഗങ്ങള്‍ കത്ത്‌ അയച്ചു.

സഭാതര്‍ക്കം ദുഃഖകരമായ സംഭവമാണ്‌. ശവസംസ്‌കാരം, പള്ളി പ്രവേശനം എന്നിവ ഉള്‍പ്പെടെ വിഷയങ്ങളിലെതര്‍ക്കങ്ങള്‍ ക്രൈസ്‌തവ സമൂഹത്തിന്‌ വേദന ഉണ്ടാക്കുന്നു. സഭാ തര്‍ക്കം പരിഹരികരിക്കുന്നതിന്‌ മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.

ക്രൈസ്‌തവ സഭാ മേലധ്യക്ഷന്മാരുടെ നിലപാടിനെ യാക്കോബായ സഭ സ്വാഗതം ചെയ്‌തു. കത്തിനോട്‌ ഓര്‍ത്തഡോക്‌സ്‌ സഭാ പ്രതികരിച്ചിട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക