Image

പള്ളിത്തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍

Published on 03 December, 2019
പള്ളിത്തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ക്രൈസ്തവസഭാ മേലധ്യക്ഷന്മാര്‍

കൊച്ചി: ഒാര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളിത്തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന് ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര്‍. ലത്തീന്‍ കത്തോലിക്ക ബിഷപ്പ് ഡോ. എം. സൂസൈപാക്യം, സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ത്തോമ സഭാ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് മാര്‍ത്തോമാ മെത്രാപോലീത്ത, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്‌ ബിഷപ്പ് കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് ബാവ, സി.എസ്.ഐ മധ്യകേരളാ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ എന്നിവരാണ് മധ്യസ്ഥ ശ്രമം മുന്നോട്ടു വെച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഒാര്‍ത്തഡോക്സ്- യാക്കോബായ വിഭാഗങ്ങള്‍ കത്ത് അയച്ചു.


സഭാതര്‍ക്കം ദുഃഖകരമായ സംഭവമാണ്. ശവസംസ്കാരം, പള്ളി പ്രവേശനം എന്നിവ ഉള്‍പ്പെടെ വിഷയങ്ങളിലെതര്‍ക്കങ്ങള്‍ ക്രൈസ്തവ സമൂഹത്തിന് വേദന ഉണ്ടാക്കുന്നു. സഭാ തര്‍ക്കം പരിഹരികരിക്കുന്നതിന് മധ്യസ്ഥത വഹിക്കാന്‍ തയാറാണെന്നും കത്തില്‍ വ്യക്തമാക്കുന്നു.


ക്രൈസ്തവ സഭാ മേലധ്യക്ഷന്മാരുടെ നിലപാടിനെ യാക്കോബായ സഭ സ്വാഗതം ചെയ്തു. കത്തിനോട് ഒാര്‍ത്തഡോക്സ് സഭാ പ്രതികരിച്ചിട്ടില്ല.

Join WhatsApp News
തര്‍ക്കം ഇല്ലല്ലോ! 2019-12-03 07:09:05
തര്‍ക്കം ഉണ്ടെങ്കില്‍ അല്ലേ തര്‍ക്കം പരിഹരിക്കാന്‍ ഓര്‍ത്തഡോക്സ് കാര്‍ വരെണ്ടിയതുള്ള്തു .
ഒരതടോക്സ്സ്കാര്‍ക്ക് യാതൊരു തര്‍ക്കവും ഇല്ല.
Vayanakkaran 2019-12-03 09:50:07
ഇത് ഉഡായിപ്പിന്റെ പുതിയൊരു അധ്യായമാണ്. യാക്കോബായക്കാർക്കു സമാന്തര സിസ്റ്റം അനുവദിക്കില്ല എന്നും പാത്രിയർക്കീസ്‌ ഒരു ‘വാനിഷിംഗ്‌ പോയിന്റ്’ ആണെന്നും സുപ്രീംകോടതി വ്യക്തമായി വിധി എഴുതിക്കഴിഞ്ഞപ്പോൾ ഇനി നിലനില്പില്ലെന്നവർക്കു ബോധ്യമായി. വിധി അനുസരിച്ചു് ഒരുപള്ളിയും ആർക്കും വിട്ടുകൊടുക്കേണ്ടതില്ല. അതിന്റെ ഭരണം ഇടവകക്കാർ തെരഞ്ഞെടുക്കുന്ന കമ്മിറ്റി ആയിരിക്കും നടത്തുക, എന്നാൽ വികാരിയായി വരുന്നവർ 1934 ലെ ഭര്തഘടന അംഗീകരിക്കുന്ന ആൾ ആയിരിക്കണമെന്നു മാത്രം. അദ്ദേഹത്തെ നിയമിക്കുന്നത് ആ ഭരണഘടന അംഗീകരിക്കുന്ന ബിഷപ്പും ആയിരിക്കണം. ഇത് ആ ഇടവക ജങ്ങളെ ബോധ്യപ്പെടുത്തുന്നതിനു പകരം അവരുടെ നേതൃത്വം എന്താണ് ചെയ്യുന്നത്? അതിനു ചൂട്ടുപിടിക്കാനാണ് മറ്റുള്ള മേലധ്യക്ഷന്മാർ ശ്രമിക്കുന്നത്. ആ വെള്ളം അങ്ങു വാങ്ങി വെച്ചേക്കുക.
മറ്റൊരു തട്ടിപ്പ് 2019-12-03 13:49:04
 എകുമിനിസം പോലെയുള്ള മറ്റൊരു തട്ടിപ്പ് ആണ് ഇത്. മറ്റു സഭയിലെ ആളുകളെ പിടിക്കാന്‍ ചാക്കുമായി നടക്കുന്നവര്‍ ആണ് ഇവര്‍. ആദ്യം അലന്‍ചേരി സൊന്തം കണ്ണിലെ കോല്‍ എടുക്കുക. മേജറും ജെനറലും ഒക്കെ എന്നും ഓര്‍ത്തഡോക്സ് സഭക്ക് പാര പണിയുന്നവര്‍ ആണ്. പുത്തന്‍ കുരിശു  ബാവ ആദ്യം വാങ്ങിച്ച കോഴ പണം തിരികെ കൊടുത്താല്‍ മിക്കവാറും പതൃയര്‍ക്ക് മെത്രാനും കുപ്പയാക്കാരും അവരുടെ പണി നോക്കി തിരികെ പോകും. എന്‍റെ കൈയില്‍ ഒന്നും ഇല്ലേ എന്ന് പറഞ്ഞു കരഞ്ഞു കാണിക്കാതെ വാങ്ങിയ പണം തിരികെ കൊടുക്കുക.  ഓര്‍ത്ത്ടോക്സ് പള്ളികള്‍ ഒന്നും ആര്‍ക്കും കൊടുക്കില്ല. വായനക്കാരന്‍ എഴുതിയത് വായിച്ചു നിങ്ങള്‍ പോയി നിങ്ങളുടെ പണി നോക്കു.- ചാണക്യന്‍  
kunjaadu 2019-12-03 19:55:53
പതിറ്റാണ്ടുകൾ കോടികൾ മുടക്കി കേസ്സു കളിച്ചു തോറ്റപ്പോൾ ഒത്തുതീർപ്പു ചർച്ച, മധ്യസ്ഥത വഹിക്കാൻ വേറെ കുറെ കാട്ടുകള്ളമ്മാർ. ഈ നികൃഷ്ട ജീവികളെ സമ്പത്തു കൈകാര്യം ചെയ്യുന്നതിൽ നിന്നും വിലക്കിയാൽ ഈ തർക്കങ്ങളെല്ലാം കുറെ ശമിക്കും. Church ആക്ട് നിലവിൽ വന്നാൽ അത് സാധ്യമാകും അതുകൊണ്ടു അത് നടപ്പിൽ വരുത്താൻ 90% മെത്രാൻ മാറും ഒരു കാരണവശാലും സമ്മതിക്കില്ല.
പതൃയര്‍ക്ക് ഗ്രൂപും ചുര്ച്ച് ആക്ടും 2019-12-04 07:31:55

Patriarch group & church act.

Don’t let someone confuse you or mislead you into a false notion that church act will benefit the Patriarch group {PG}. see the reasons below.

After the verdict of the Supreme Court {SC} the PG has no legal existence. The Malankara church {MC} is the only legal church and all properties belong to MC. No one can & will stop the PG in participating in church activities as a member. The Vicar of each parish will be appointed by the Diocesan Bishop of the MC. The priests & bishops in the PG cannot function as clergy, they are just ordinary people.

 All the churches were under the control of the MC, but the Patriarch of Syria established peaceful relations with MC and was going together. Divisions broke out again and some went to support the patriarch. PG had majority in some churches and they held the control of the parishes. Most of the priests & bishops of the PG are not qualified to be clergy so the MC won’t accept them. They paid large sums of money to gain those positions too. They need to collect back the bribe they paid from the ones they paid.

MC is a democratic independent church with a constitution. MC is in fact far ahead of the church act. Actually, all churches need to follow the governing style of the MC. In legal terms the PG is just a group of some rebels. The PG has no accounts and the rumour is a mafia group is in possession of all the wealth in private trusts. They are keeping the puthenkurish bava in front but he has no control over the mafia and in fact, he is a puppet.

So church act is not for a mafia group and there is no legality for the PG group to join Catholics. I used to represent the PG and I understood the Law & History so I don’t represent them anymore. The PG itself destroyed any chances of a peaceful settlement. Look at the way they use the foul language & their rowdiness, it is hard for a lawyer to advocate for them. 

True Christian 2019-12-04 10:33:47
ഓർത്തോഡോക്സ് സഭ വെറും കച്ചവട സഭയാണ്. വിദേശപ്പണം ഒഴുകുന്ന കേരളത്തിലെ ഏറ്റവും സാമ്പത്തികമുള്ള ഒരു കൾട്ട് ഗ്രൂപ്പാണ് ഈ സഭ. ഈ സഭയ്ക്ക് ക്രിസ്തുവുമായി യാതൊരു ബന്ധവുമില്ല. സ്വന്തം സഹോദരങ്ങൾ തെരുവുകളിൽ കുർബാന അർപ്പിക്കുന്നത് കണ്ടിട്ടും മനഃസാക്ഷിയില്ലാതെ പ്രവർത്തിക്കുന്ന പുരോഹിത പുംഗവഃ മെത്രാൻ കാപാലിക മതമായി ഓർത്തഡോൿസ് സഭ അധപതിച്ചു കഴിഞ്ഞു. "എന്റെ സഭ കള്ളന്മാരുടെയും കൊള്ളക്കാരുടെയും സഭയല്ലെന്ന്" ക്രിസ്തു പറഞ്ഞിട്ടുണ്ട്. ആ സ്ഥിതിക്ക് അവരെ ക്രിസ്ത്യാനികൾ എന്ന് വിളിക്കാൻ പോലും യോഗ്യരല്ല. മന്ത്രിസഭയും ഇതര സഭകളും മധ്യസ്ഥ ശ്രമത്തിനു വന്നിട്ടും അവരെയെല്ലാം പുച്ഛിച്ചു തള്ളി വിടുന്നത് ഇവരുടെ അഹങ്കാരം പിടിച്ച ബാവായും മെത്രാൻമാരും മൂലവുമാണ്. ഇവന്മാരെ ക്രിസ്ത്യാനികൾ ഒന്നിച്ച് ഒറ്റപ്പെടുത്തണം. കോടതി വിധിയെന്നാൽ ഭൗതികമായ ഒരു വിധിയാണ്. ഒരു ക്രിസ്ത്യാനി ഏറ്റവും പാലിക്കേണ്ടത് ബൈബിളാണ്. പണമാണ് ഇവന്മാരുടെ ദൈവം. തൊമ്മശ്ലീഹായുടെ പൈതൃകം പറഞ്ഞുകൊണ്ട് മനുഷ്യരെ വിഡ്ഢികളാക്കുന്ന ഒരു സഭയാണ് ഓർത്തോഡോക്സ് സഭ. അങ്ങനെയൊരു ശ്ലീഹാ ഇന്ത്യയിൽ വന്നിട്ടില്ലെന്നു ചിന്തിക്കാൻ കഴിവുപോലും ഇവർക്കോ ഇവരുടെ നേതൃത്വത്തിനോ ഇല്ല.
ORTHODOX VISWASI 2019-12-04 13:17:01
 TRUE CHRISTIAN എന്ന വ്യാജനാമധാരി അറിയാൻ,
തോമാശ്ലീഹാ ഇന്ത്യയിൽ വന്നില്ലെങ്കിൽ കേരളത്തിൽ
എങ്ങനെ ക്രിസ്ത്യാനി ഉണ്ടായി എന്ന് പറയാനുള്ള
ബാധ്യത തനിക്കുണ്ട്.ആകാശത്തുനിന്നും പറന്നിറങ്ങി
വന്നെന്നാണോ താൻ പറഞ്ഞുവരുന്നത്.പോർട്ടുഗീസുകാർ   
വന്നപ്പോൾ ക്രിസ്ത്യാനി ഉണ്ടായിരുന്നു.സിറിയൻ
കുടിയേറ്റം നടന്നപ്പോൾ ക്രിസ്ത്യാനി ഉണ്ടായിരുന്നു
കേരളത്തിൽ.AD 189/199 കാലത്തു അലക്സാണ്ടറിയയിൽ
നിന്നും പന്തനിസ് എന്ന  സഞ്ചാരി കേരളത്തിൽ
വന്നപ്പോൾ ക്രിസ്ത്യാനികളെ കണ്ടതായി
രേഖപ്പെടുത്തിയിട്ടുണ്ട്.ആ ക്രിസ്ത്യാനികൾ
എവിടെനിന്നും വന്നു.സത്യം മനസ്സിലാക്കാതെ
എന്തെങ്കിലും എഴുതിയിട്ട് കാര്യമില്ല.1970 കളിൽ
സഭയുടെ പള്ളികൾ കൈയ്യേറിയവരെ നിയമത്തിന്റെ
പിൻബലത്തിൽ ഒഴിപ്പിപ്പിച്ചു യഥാർത്ഥ അവകാശികൾ
കയറുന്നു.അതിൽ എന്താണ് തെറ്റ്.പരദേശ
അടിമത്വത്തിന്റെ കാലം കഴിഞ്ഞുപോയി. 
True Christian 2019-12-04 14:45:52
ചരിത്രത്തെപ്പറ്റി ചുക്കും അറിയത്തില്ല ഓർത്തോഡോക്സ് വിശ്വാസി! തനിക്കുള്ള അറിവ് പള്ളിക്കകത്തുള്ളിലെ മെത്രാനും ചില കുഞ്ഞാടുകളും പറയുന്നത് മാത്രം. പെന്തയോസെന്നുള്ള തോമ്മാ കഥ ചില കത്തോലിക്ക പുരോഹിതർ എഴുതിയുണ്ടാക്കിയ കള്ള ചരിത്ര കഥകളാണ്. 2000 കൊല്ലം മുമ്പ് കേരളത്തിൽ ആദിവാസികൾ മാത്രമാണുണ്ടായിരുന്നത്. കേരളം മുഴുവൻ കാട്ടുപ്രദേശങ്ങളായിരുന്നു. തോമാശ്ലീഹ മുക്കിയതെങ്കിൽ തന്റെ തലമുറ ആദിവാസികളിൽ നിന്നായിരിക്കണം ഉണ്ടായത്. വെറുതെ തോമാശ്ലീഹ ബ്രാഹ്മണനെ മുക്കിയെന്നും തോമാശ്ലീഹ വന്നുവെന്നും പൊട്ടത്തരം വിശ്വസിക്കുന്നവർ ഈ ഇരുപതാം നൂറ്റാണ്ടിലുമുണ്ടോ? ഏറ്റവും കൂടുതൽ കള്ളം പറഞ്ഞു മനുഷ്യരെ പറ്റിക്കുന്ന ഒരു സഭയിലാണ് താൻ വിശ്വസിക്കുന്നത്. കോട്ടയം ദേവലോക മൂപ്പൻ പറയുന്ന കള്ളത്തരങ്ങളിൽ തന്റെ സഭ ധനികരായി? ഇപ്പോൾ പാത്രിയാക്കീസിനെ തെറി പറഞ്ഞുകൊണ്ട് പള്ളിയിലെ കത്തനാന്മാർ പ്രചരണങ്ങളുമായി നടക്കുന്നു. വയസ്സനായ തോമാശ്ലീഹ കുരിശു ചുമന്നുകൊണ്ട് ഏഴര പള്ളികൾ പണിതുപോലും!! ഹാ ഹാ മറ്റുള്ള മതങ്ങൾ ഇപ്പോൾ പരിഹസിക്കുന്നു. ക്രിസ്ത്യാനികൾ കുരിശ് ആരാധിക്കാൻ തുടങ്ങിയത് നാലാം നൂറ്റാണെന്നും അറിയുക. ഒന്നുകൂടി താൻ സ്‌കൂളിൽ പോവൂ! 'താൻ', 'എടോ' എന്നൊക്കെ പ്രതികരണ കോളത്തിൽ എഴുതിയാൽ മറുപടിയും അതേ നാണയത്തിൽ തരും വ്യാജ പ്രതികരണക്കാരാ.
ORTHODOX VISWASI 2019-12-04 16:00:52
tru Christian എന്ന വ്യാജനാമധാരി, താൻ എന്നത് ഒരു
മോശം വാക്കാണെന്ന് കരുതുന്നില്ല.ബഹുമാനം
നേടിയെടുക്കേണ്ടതാണ് അല്ലതെ അടിച്ചേൽപ്പിക്കുവാൻ
പറ്റുന്നതല്ല.തോമാശ്ളീഹാ വന്നു ബ്രാഹ്മണരെ
ക്രിസ്ത്യാനി ആക്കി എന്ന് ഞാൻ പറഞ്ഞില്ല.
തോമാശ്ളീഹാ വന്നപ്പോൾ കേരളത്തിൽ
ഉണ്ടായിരുന്നവരെ ക്രിസ്ത്യാനി ആക്കി.അതിൽ എല്ലാ
ജാതിക്കാരും കാണും.മുൻപ് എന്തായിരുന്നു എന്നല്ല
ഇപ്പോൾ എന്താകുന്നു എന്നതാണ് പ്രാധാന്യം.ഒരുവൻ
ക്രിസ്തുവിലായാൽ പുതിയ സൃഷ്ടിയാകുന്നു.
കുരിശിന്റെ പ്രാധാന്യം എന്ന് തുണ്ടങ്ങിയെന്നു
ബൈബിൾ വായിച്ചാൽ മനസ്സിലാകും.പള്ളിയും കുരിശും
സ്ഥാപിക്കാൻ സ്വാതന്ദ്ര്യം ഇല്ലാതിരുന്ന കാലത്തു
ഗുഹകളിലും മറ്റും ആരാധന നടത്തിവന്നു.സ്വാതന്ദ്ര്യം
കിട്ടിയപ്പോൾ പരസ്യമായി ആരാധിക്കാൻ തുടങ്ങി.
അതുകൊണ്ട് കുരിശിന്റെ പ്രാധാന്യം പിന്നീട് ഉണ്ടായി
എന്നു പറയുന്നത് വിവരക്കേടാണ്.വീണ്ടും പറയുന്നു
"തനിക്ക്" അന്ത്യോക്യൻ അടിമയായി ഇരിക്കാൻ
അവകാശം ഉണ്ട്.എന്നാൽ മറ്റുള്ളവരും അന്ത്യോക്യൻ
അടിമയാകണം എന്ന് പറഞ്ഞാൽ നടപ്പില്ല.ഞങ്ങൾ
21 ആം നൂറ്റാണ്ടിൽ ജീവിക്കുന്നവരാണ്.
ആദ്യ ക്രിസ്ടിയാനികള്‍ ഞങ്ങള്‍ 2019-12-04 15:26:07
 ഞങ്ങള്‍ കാനയക്കാര്‍ ആണ് ആദ്യമായി കേരളത്തില്‍ എത്തിയ ക്രിസ്താനികള്‍. കാനായി തോമ ആണല്ലോ ആദ്യ തോമയും. AD ൫൨ ല്‍ ക്രിസ്തുമതം ഇല്ലായിരുന്നു. ഞങ്ങള്‍ ഇസ്രായേലില്‍ നിന്നും റോമന്‍ പീഡനം നിമിത്തം സിറിയയിലേക്ക് കുടിയേറി അവിടെ നിന്നും കേരളത്തില്‍ എത്തി. ആദ്യ യഹൂദ ക്രിസ്ടിയാനികള്‍ ഞങള്‍ തന്നെ. കുറെ പേര്‍ ബ്രമാനാര്‍ ആണ് എന്ന് പറയുന്നുണ്ട്. 
പോര്‍ച്ചുഗീസ് കള്ള കദ 2019-12-04 16:17:36
വിരലില്‍ എണ്ണാന്‍ മാത്രം പത്തില്‍ താഴെ ബ്രാമണര്‍ മാത്രമേ കേരളത്തില്‍ എട്ടാം നൂറ്റാണ്ടില്‍ കേരളത്തില്‍ ഉണ്ടായിരുന്നത്. അവര്‍ പൂജാരികളും ആയിരുന്നു. ഇന്നേ വരെ ഒരു ബ്രാമണരും ക്രിസ്ടിയനി ആയിട്ടില്ല. പ്പോര്ച്ചുഗീസുകാര്‍ ഉണ്ടക്കിയ കള്ള കഥ ആണ് മൈലാപൂര്‍ തോമ. 
True Christian 2019-12-04 18:03:59
ഓർത്തോഡോക്സ്കാരുടെ പല ബിഷപ്പുമാരെയും വാഴിച്ചിരിക്കുന്നത് അന്ത്യോഖ്യ പാത്രീയാർക്കീസാണ്. അതിനുമുമ്പുള്ള കോട്ടയം ബാവയെയും വാഴിച്ചത് പാത്രീയാർക്കീസു തന്നെ. എന്നിട്ട് ഓർത്തോഡോക്സ് വിശ്വാസിയുടെ വാദം അയാൾ അന്ത്യോക്യായുടെ അടിമയല്ലെന്ന്! തോമ്മാശ്ലീഹ എവിടുത്തുകാരനായിരുന്നു? അദ്ദേഹം സിറിയയിൽ നിന്നും ദേവലോകത്ത് സിംഹാസനം ചുമന്നുകൊണ്ടാണോ വന്നത്?തെരുവിൽക്കൂടിയും ഫ്ലാറ്റ് ഫോറ പ്രസംഗങ്ങളിൽക്കൂടിയും പാത്രിയർക്കീസ് ബാവായെ തെറി പറഞ്ഞു നടക്കുന്ന ഓർത്തോഡോക്സ് മെത്രാന്മാരെ 'താൻ', 'എടോ' എന്നൊക്കെയേ, താൻ ഇനിമുതൽ ബഹുമാനപൂർവ്വം വിളിക്കാവുള്ളൂ! ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നുണ്ടെങ്കിലും പൊട്ടവിശ്വാസങ്ങൾ തന്നെ ബലഹീനനാക്കുന്നു. മരക്കുരിശ് തോമ്മാശ്ളീഹാ ചുമന്നുകൊണ്ടു വന്നുവെന്നു പഠിപ്പിക്കുന്ന ദേവലോകം ബാവ ഇപ്പോൾ പള്ളികൾ മുഴുവൻ തട്ടിയെടുക്കുന്ന ഒരു ഗുണ്ടാത്തലവനെപ്പോലെ പ്രവർത്തിക്കുന്നു. എവിടെ? കർത്താവിന്റെ ബൈബിളും സുവിശേഷവും ഒന്നും ഈ ഗുണ്ടകൾക്ക് പ്രശ്നമല്ല. ചർച്ചകളിൽക്കൂടെ സമാധാനമായി പരിഹരിക്കാനുള്ള അവസരങ്ങളും ഇവന്മാർ നിഷേധിച്ചിരിക്കുന്നു. കേരളത്തെ മറ്റുള്ള മതക്കാർക്കും ജീവിക്കാൻ സാധിക്കാത്ത വിധം ഒരു നീണ്ട കാലം കലാപ ഭൂമിയാക്കണമെന്നാണ് ഇവരുടെ ഉദ്ദേശ്യം.   
John 2019-12-04 19:21:25
True Christian & Ortho Viswaassi, രണ്ടു ഓത്രോ പാത്രീ വ്യാജന്മാർ, രണ്ടുപേരും അമേരിക്കയിലെ അതി ഭദ്രാസനത്തിന്റെയും വെറും ഭദ്രാസനത്തിന്റെയും കുര്ബാനത്തൊഴിലാളികൾ ആണെന്ന് തോന്നുന്നു. അല്ലെങ്കിൽ പള്ളിയിൽ ആളായി നടക്കുന്ന അരി പ്രാഞ്ചികൾ. ചരിത്രവും ബൈബിളും സഭ വഴക്കിന്റെ ഒന്നും അറിയാതെ പരസ്പ്പരം ചെളിവാരി എറിയുന്നു. നാട്ടിൽ പോയി പള്ളിപിടിക്കുകയോ റോഡിൽ കിടന്നു അടികൂടുകയോ ചെയ്യാതെ അമേരിക്കയിൽ ഇരുന്നു വീമ്പു പറയുന്നു നാണം കെട്ട വർഗം (ഓത്രോ പാത്രീ)
ORTHODOX VISWASI 2019-12-05 15:45:44
ഓർത്തഡോൿസ് കാരുടെ പല ബിഷപ്പ് മാരെയും
വാഴിച്ചതു അന്ത്യോഖ്യാ പാത്രിയർകീസ് ആണെന്ന്
പറയുന്ന ട്രൂ ക്രിസ്ത്യൻ,അന്ത്യോക്യയിൽ പൗരോഹിത്യ
പിന്തുടർച്ച ഇല്ലാതായപ്പോൾ സഹായിച്ചത് കോപ്റ്റിക്
CHURCH ആണെന്നകാര്യം അറിയാമോ? യാക്കോബ്
ബുർദ്ദാനക്ക് പട്ടം കൊടുത്തതിന്റെ പേരിൽ കോപ്റ്റിക്
സഭയുടെ കീഴിൽ ആണോ അന്ത്യോഖ്യാ
നിലകൊള്ളുന്നത്.റഷ്യൻ സഭ പിന്തുടരുന്നത് ഗ്രീക്ക്
സഭയുടെ ആരാധനയാണ്.അതിന്റെ പേരിൽ ഗ്രീക്ക്
സഭയുടെ കീഴിൽ ആണോ റഷ്യൻ സഭ. ഔഗേൻ
ബാവയെ വാഴിച്ചപ്പോൾ പാത്രിയർക്കിസ് പങ്കെടുത്തു.
പങ്കെടുത്തവരിൽ ഒരാൾ മാത്രമാണ് പാത്രിയർക്കിസ്.
രണ്ടും മൂന്നും ബാവാമാരെ വഴിച്ചപ്പോൾ
പാത്രിയർക്കിസ് ഇല്ലായിരുന്നു.മാത്യൂസ് പ്രഥമൻ,മാത്യൂസ് ദ്വിദിയൻ,ദിദിമോസ് പ്രഥമൻ,പൗലോസ് ദ്വിദിയൻ എന്നീ ബാവാമാരെ
വഴിച്ചപ്പോഴും പാട്രിയാർക്കിസ് ഇല്ലായിരുന്നു.പാത്രിയര്കിസ് ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രശനമില്ല.
പത്രോസ് ശ്ലീഹാ സിംഹാസനം ചുമന്നുകൊണ്ടാണോ
റോമിൽ പോയത്?തോമാശ്ലീഹാ കുരിശും ചുമന്നു
വരേണ്ട കാര്യമില്ല.വന്നു കഴിഞ്ഞു ഉണ്ടാക്കാവുന്നതേ
ഉള്ളു."എടോ തനിക്കു"വായിക്കാൻ അറിയാമെങ്കിൽ
സുപ്രീം കോർട്ട് ഓർഡർ ഒന്ന് വായിച്ചു നോക്ക്.
എന്നിട്ടു പറ പള്ളി ആരുടേതാണെന്ന്.വിധി വന്നു
കഴിഞ്ഞാണോ ചർച്ച.അതിനുമുൻപ്‌"താൻ"എവിടെ
ആയിരുന്നു.കേരളത്തെ കലാപ ഭൂമി ആക്കുന്നത്
"തന്റെ" ഗുണ്ടാ പ്രഥമനും കൂട്ടരും ആണ്.മലങ്കര
വര്ഗീസിന്റെ കൊലയാളികൾ.   
ORTHODOX VISWASI 2019-12-05 15:56:35
JOHN, ഓർത്തഡോൿസ് കാർ എങ്ങും പള്ളിപിടിക്കാൻ
പോയിട്ടില്ല.എഴുപതുകളിൽ സഭയിലെ രണ്ട് അച്ചന്മാർ
സഭ അറിയാതെ  വിദേശത്തു പോയി പട്ടം ഏറ്റു
മലങ്കരയിൽ സമാന്തര ഭരണം തുടങ്ങി.
ഗുണ്ടായിസത്തിൽക്കൂടിയും രാഷ്ട്രീയ പിന്ബലത്തിലും
സഭയിലെ പള്ളികൾ കൈയ്യേറി.ഓർത്തഡോൿസ് കാർ
അവിടെ ചെറുത്തുനില്പിനു് പോയില്ല.പകരം നീതി
പീഠത്തെ സമീപിച്ചു.അനേക വര്ഷം കേസ് നടത്തി .
അവസാനം സുപ്രീം കോടതി അനുകൂലമായി വിധിച്ചു.
അത് നടപ്പാക്കാനാണ് ശ്രമിക്കുന്നത്.അതിലെന്താണ്
തെറ്റ്
True Christhian 2019-12-06 01:24:08
എടോ ഓർത്തോഡോക്സ് വിശ്വാസി തന്റെ ഈ സന്ദേശം ഞാൻ കണ്ടില്ലായിരുന്നു. കഞ്ഞിക്കുഴിയിലെ ഗുണ്ടാത്തലവൻ അടുത്തയിടെ പറയുന്ന വിഡ്ഢിത്തരമൊക്കെ താൻ വായിച്ചിരുന്നോ? കെ.പി. യോഹന്നാന്റെ കുപ്പായത്തിന് തന്റെ ബാവായുടെ അംഗവസ്ത്രത്തെക്കാളും പാരമ്പര്യമുണ്ട്. ക്രിസ്തുവിനെ കളിപ്പിക്കാൻ നടക്കുന്ന കഞ്ഞിക്കുഴി മെത്രാന്മാരെ പൂവിട്ടു പൂജിച്ചു നടക്കാൻ തനിക്കൊക്കെ നാണമില്ലെടോ? പാരമ്പര്യത്തെപ്പറ്റി അറിയാൻ താൻ ബൈബിൾ ഒന്നുകൂടി വായിക്കൂ. ഇന്ത്യൻ ഭരണഘടനയോ കോടതി വിധിയോ അല്ല വായിക്കേണ്ടത്? രമ്യമായി പ്രശ്നങ്ങൾ ഒത്തുതീർക്കാൻ സുപ്രീം കോടതി വിധിയിലും പറഞ്ഞിട്ടുണ്ടടോ?

പിന്നെ, തന്റെ സഭ എങ്ങനെ ഭാരത സഭയാകും? ഭാരതീയമായ എന്തെങ്കിലും ഓർത്തോഡോക്സ് സഭയ്ക്കുണ്ടോ? 1912-ൽ അന്ത്യോക്യൻ പാത്രിയാക്കീസിനെ പറ്റിച്ചുണ്ടാക്കിയ പണത്തിൽ നിന്നാണ് ഓർത്തോഡോക്സ് സഭ വളർന്നത്. എല്ലാ ആരാധന ക്രമങ്ങളും അന്ത്യോക്യൻ, പാത്രിയാക്കീസ് രീതിയിൽ! എന്നിട്ടും അറിയപ്പെടുന്നത് ഭാരതസഭ. ഉപയോഗിക്കുന്ന ഭാഷ അന്ത്യോക്യൻ സുറിയാനി. മൂറോൻ, അംശവടി, എല്ലാം യാക്കോബായ സുറിയാനകളുടെ തട്ടിക്കൊണ്ടുപോയി. ഇപ്പോൾ പള്ളികൾ പിടിച്ചെടുക്കാൻ നടക്കുകയാണ് ഈ കൊള്ളക്കാർ. ഭാരതീയമായിട്ടുള്ള എന്തെങ്കിലുമുണ്ടോ തന്റെ സഭയ്ക്ക്? എന്നിട്ടു പറ വൃദ്ധനായ തോമ്മാശ്ലീഹാ തന്റെ സഭ സ്ഥാപിച്ചുവെന്ന്! എഴുത്തും വായനയും അറിയാമെങ്കിൽ ചരിത്രം പഠിക്കൂ അ-സുഹൃത്തേ! 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക