Image

കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും ‘ചൂടുള്ള’ ദിനങ്ങളെന്ന് ഡബ്ല്യു.എം.ഒ

Published on 03 December, 2019
കടന്നുപോകുന്നത് ചരിത്രത്തിലെ ഏറ്റവും ‘ചൂടുള്ള’ ദിനങ്ങളെന്ന് ഡബ്ല്യു.എം.ഒ
മഡ്രിഡ്: ചരിത്രത്തിലെ ഏറ്റവും ചൂടേറിയ പതിറ്റാണ്ടിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് ലോക കാലാവസ്ഥ പഠന സംഘടന (ഡബ്ല്യു.എം.ഒ). മഡ്രിഡില്‍ നടക്കുന്ന യു.എന്‍ കാലാവസ്ഥ ഉച്ചകോടിയില്‍ അവതരിപ്പിച്ച വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പരാമര്‍ശം. മാറ്റത്തോട് ഇണങ്ങിച്ചേരാനുള്ള മനുഷ്യന്‍െറ കഴിവിനേക്കാള്‍ വേഗത്തിലാണ് കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാകുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പാരിസ് കരാര്‍ അനുസരിച്ചുള്ള വ്യവസായ പൂര്‍വ അനുപാതത്തേക്കാള്‍ 1.1 ഡിഗ്രി സെല്‍ഷ്യസ് താപനില കൂടുതലാണ്. ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ചൂടുകൂടിയ മൂന്നു കാലയളവിലൊന്നാണ് 2019. ജൈവ ഇന്ധനം, കെട്ടിടങ്ങളുടെ അടിസ്ഥാനസൗകര്യങ്ങളൊരുക്കല്‍, ചരക്കുനീക്കം ഉള്‍പ്പെടെ മനുഷ്യനിര്‍മിതമായ കാര്‍ബണ്‍ പുറന്തള്ളലിലുണ്ടാക്കിയ വര്‍ധനവാണ് ഇതിന് കാരണമായത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക