Image

ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം; രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രിംകോടതി അടുത്ത ആഴ്ച പരിഗണിക്കും

Published on 04 December, 2019
ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം; രഹ്ന ഫാത്തിമയുടെ ഹര്‍ജി സുപ്രിംകോടതി അടുത്ത ആഴ്ച പരിഗണിക്കും

ശബരിമല ദര്‍ശനത്തിന് പൊലീസ് സംരക്ഷണം വേണമെന്ന രഹ്ന ഫാത്തിമയുടെ ആവശ്യം അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രിംകോടതി. ചീഫ് ജസ്റ്റിസ് എസ്‌എ ബോബ്ഡെയുടെ മുന്നിലാണ് മുതിര്‍ന്ന അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് വിഷയം ഉന്നയിച്ചത്. റിട്ട് ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.


കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല ദര്‍ശനത്തിന് എത്തിയെങ്കിലും പരാജയപ്പെട്ടുവെന്ന് രഹ്ന ഫാത്തിമ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക