Image

സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ സൈ​നി​ക​ന്‍ വെ​ടി​യു​തി​ര്‍​ത്തു; മ​ല​യാ​ളി​യു​ള്‍പ്പെ​ടെ ആ​റു പേ​ര്‍ മ​രി​ച്ചു

Published on 04 December, 2019
സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ സൈ​നി​ക​ന്‍ വെ​ടി​യു​തി​ര്‍​ത്തു; മ​ല​യാ​ളി​യു​ള്‍പ്പെ​ടെ ആ​റു പേ​ര്‍ മ​രി​ച്ചു
റാ​യ്പു​ര്‍: സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ ഐ​ടി​ബി​പി സൈ​നി​ക​ന്‍ ന​ട​ത്തി​യ വെ​ടി​വ​യ്പി​ല്‍ മ​ല​യാ​ളി സൈ​നി​ക​നു​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ബി​ജീ​ഷാ​ണ് മ​രി​ച്ച മ​ല​യാ​ളി. വെ​ടി​വ​യ്പി​ല്‍ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി കോ​ണ്‍​സ്റ്റ​ബി​ള്‍ എ​സ്.​ബി ഉ​ല്ലാ​സ് ഉ​ള്‍​പ്പെ​ടെ ര​ണ്ട് സൈ​നി​ക​ര്‍​ക്ക് പ​രി​ക്കേ​ല്‍‌​ക്കു​ക​യും ചെ​യ്തു. ഇ​വ​രെ ചി​കി​ത്സ​യ്ക്കാ​യി വ്യോ​മ​മാ​ര്‍​ഗം റാ​യ്പു​രി​ല്‍ എ​ത്തി​ച്ചു.

പ​ശ്ചി​മ ബം​ഗാ​ളി​ലെ നാ​ദി​യ സ്വ​ദേ​ശി മ​സു​ദു​ള്‍ റ​ഹ്മാ​ന്‍ ആ​ണ് ത​ന്‍റെ സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ത്ത​ത്. സം​ഭ​വ​ത്തി​നു ശേ​ഷം ഇ​യാ​ള്‍ സ്വ​യം നി​റ​യൊ​ഴി​ച്ച്‌ ജീ​വ​നൊ​ടു​ക്കു​ക​യും ചെ​യ്തു. ഹി​മാ​ച​ല്‍ പ്ര​ദേ​ശി​ലെ ബി​ലാ​സ്പു​ര്‍ സ്വ​ദേ​ശി കോ​ണ്‍​സ്റ്റ​ബി​ള്‍ മ​ഹേ​ന്ദ്ര സിം​ഗ്, പ​ഞ്ചാ​ബ് ലു​ധി​യാ​ന സ്വ​ദേ​ശി ഹെ​ഡ് കോ​ണ്‍​സ്റ്റ​ബി​ള്‍ ദ​ല്‍​ജി​ത് സിം​ഗ്, പ​ശ്ചി​മ ബം​ഗാ​ളി​ലെ ബ​ര്‍​ദ്വു​വാ​ന്‍ സ്വ​ദേ​ശി കോ​ണ്‍​സ്റ്റ​ബി​ള്‍ സു​ര്‍​ജി​ത് സ​ര്‍​ക്കാ​ര്‍, പു​രു​ലി​യ സ്വ​ദേ​ശി ബി​ശ്വ​രൂ​പ് മ​ഹ​തു എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​റ്റു​ള്ള​വ​ര്‍.

ബു​ധ​നാ​ഴ്ച രാ​വി​ലെ ഒ​മ്ബ​തി​ന് ഛത്തീ​സ്‍​ഗ​ഡി​ലെ ബ​സ്ത​ര്‍ മേ​ഖ​ല​യി​ലെ നാ​രാ​യ​ണ്‍​പൂ​രി​ലാ​യി​രു​ന്നു സം​ഭ​വം. മ​സു​ദു​ള്‍ റ​ഹ്മാ​ന്‍ സ​ര്‍​വീ​സ് റി​വോ​ള്‍​വ​റി​ല്‍​നി​ന്ന് സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കു നേ​രെ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. ആ​റു പേ​രും സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ മ​രി​ച്ചു. അ​വ​ധി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കാ​ത്ത​തി​ല്‍ മ​സു​ദു​ള്‍ അ​സ്വ​സ്ഥ​നാ​യി​രു​ന്നെ​ന്നു പ​റ​യു​ന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക