Image

സഭാ തര്‍ക്കം; മറ്റ് സഭകളുടെ മധ്യസ്ഥത ആവശ്യമില്ല: ഓര്‍ത്തഡോക്‌സ് സഭ

Published on 04 December, 2019
സഭാ തര്‍ക്കം; മറ്റ് സഭകളുടെ മധ്യസ്ഥത ആവശ്യമില്ല: ഓര്‍ത്തഡോക്‌സ് സഭ

കൊച്ചി: സഭാ തര്‍ക്കം പരിഹരിക്കാന്‍ ഇതര സഭകളുടെ മധ്യസ്ഥത ആവശ്യമില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ. ഇന്നലെ സഭാ പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിന് ഇതരസഭകള്‍ മധ്യസ്ഥ ശ്രമം വാഗ്ദാനം ചെയ്തിരുന്നതിന് പിന്നാലെയാണ് പരിശുദ്ധ കാതോലിക്ക ബാവയുടെ പ്രതികരണം.


ആഭ്യന്തര കാര്യങ്ങളില്‍ മറ്റ് സഭകള്‍ ഇടപെടേണ്ടതില്ലെന്നും ഈ നീക്കത്തിന് പിന്നില്‍ ചിലരുടെ തന്ത്രങ്ങളാെണന്നും പരിശുദ്ധ കാതോലിക്കബാവ പറഞ്ഞു. സുപ്രീം കോടതി വിധിക്ക് മുകളില്‍വേറെ മധ്യസ്ഥത വേണ്ടെന്നും ബാവ പറഞ്ഞു. മാത്രമല്ല സഭയുടെ ശ്മശാനങ്ങള്‍ പൊതുശ്മശാനങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


എന്നാല്‍ മുഖ്യമന്ത്രി മധ്യസ്ഥതയെ അനുകൂലിക്കുകയായിരുന്നു. പ്രശ്‌ന പരിഹരത്തിന് ശ്രമിക്കുമ്ബോള്‍ ഒരു വിഭാഗത്തന്റെ നിസഹകരണം തടസമാകുമെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് മധ്യസ്ഥശ്രമങ്ങളോട് താത്പര്യമില്ലെന്ന് ഓര്‍ത്തഡോക്‌സ് സഭ വ്യക്തമാക്കാന്‍ കാരണം.

Join WhatsApp News
Varughese George 2019-12-04 22:09:32
Jacobite Puthenkurissu group had several opportunities for discussion. They refused to solve the problem by discussion and chose to go to the Court. If they are decent human beings it is sensible to accept the Court verdict. The so called mediators are  the SUCCESSORS OF earlier defectors from the Orthodox church. The so called mediators are jealous with the success of the Orthodox church and again want to divide it like Abraham Malpan and Bishop Ivaniose who once tried to destroy the Orthodox faith. Shame on these people. Is there anyone who can forward this note to Marthoma Bishop, CSI Bishop and Malankara Catholic Bishop.
കുറുക്കന്മാരുടെ രക്തദാഹം 2019-12-05 07:55:07
സമാധാനം ഉണ്ടാക്കാൻ വന്ന കുറുക്കൻമ്മാർ ആണ്  മറ്റു സഭകളിലെ മെത്രാൻമാർ. ആടുകൾ തമ്മിൽ കൂട്ടി        ഇടിക്കുമ്പോൾ  വാർന്നു വീഴുന്ന ചോര നക്കാൻ വന്ന കുറുക്കൻമ്മാർ. മാത്രം അല്ല  ഇ പേരിൽ രണ്ടു ഭാഗത്തുനിന്നും കുറെ പേരെ അടിച്ചു മാറ്റാനും സാധിക്കും.  ഞാനും ബാബുപോളും പല തവണ പുത്തൻ കുരിസ്സു ഭാവയേയും കൂട്ടുകാരെയും സമാധാനം ഉണ്ടാക്കാൻ വിളിച്ചു; അന്ന് അഹംകാരവും, തന്റേടവും കേസ് ജയിച്ചു മുഴുവൻ പിടുങ്ങാൻ ഉള്ള വ്യാമോഹവും ആയിരുന്നു. ഇവർ ആണ് കേസിൽ ജയിച്ചത് എങ്കിൽ കാണാമായിരുന്നു കളി. തോറ്റിട്ടും തെറിവിളി, അടിപിടി ഒക്കെ ആയി നടക്കുന്ന കുപ്പായക്കരെ അടിച്ചു ഓടിക്കുക. ഇവരോട് മര്യദ ഒന്നും പറ്റില്ല. റോഡിൽ കുർബാന നടത്തുന്നവർ ആണ് കുർബാനയെ അവഹേളിക്കുന്നത്. പൊതു സ്ഥലത്തു മത കർമ്മങ്ങൾ നടത്തുന്നവരെ അറസ്റ്റു ചെയിതു ജെയിലിൽ ഇടണം.
 പല നിലയിൽ ഉള്ള കുപ്പായവും പേരും ഒക്കെ ആയി വന്ന ചുവന്ന കുപ്പായക്കാർ വലഞ്ഞിലുകൾ ആണ്.  ആലഞ്ചേരി ആദ്യം അവരുടെ സഭയിലെ പ്രശ്നങ്ങൾ പരിഹരിക്കട്ടെ!. മേജർ ആർച്, കർദിനാൾ, കാതോലിക്ക  എന്നിങ്ങനെ വൻ തലക്കെട്ടുകൾ കൊണ്ട് നടക്കുന്നത് തന്നെ ഹിപ്പോക്രസി അല്ലേ?. കാതോലിക്ക = എല്ലാറ്റിന്റെയും അധിപൻ എന്നാണ് , പിന്നെ എന്തിനാ ഇ ഹനുമാൻ വാലുകൾ. മനുഷ്യരെ കബളിപ്പിക്കാൻ  ഇവർക്ക് ലജ്ജ ഇല്ലേ!   
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക