Image

എന്നെ കെട്ടിപ്പിടിച്ച്‌ ഒരു ഉമ്മ തര്വോ! ആസിഫ് അലിയോട് നായികയുടെ ചോദ്യം

Published on 04 December, 2019
എന്നെ കെട്ടിപ്പിടിച്ച്‌ ഒരു ഉമ്മ തര്വോ! ആസിഫ് അലിയോട് നായികയുടെ ചോദ്യം

ആസിഫ് അലിയുടെതായി തിയ്യേറ്ററുകളില്‍ നിറഞ്ഞോടുന്ന ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. കുടുംബ പശ്ചാത്തലത്തില്‍ അണിയിച്ചൊരുക്കിയ സിനിമ പ്രേക്ഷകര്‍ ഒന്നടങ്കം സ്വീകരിച്ചിരുന്നു. നവാഗതനായ നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വീണാ നന്ദകുമാറാണ് നായിക. ആസിഫ് അലിയുടെ ഭാര്യയുടെ വേഷത്തിലാണ് നടി എത്തുന്നത്. അടുത്തിടെ റെഡ് എഫ് എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് അലിയോട് വീണ ചോദിച്ചൊരു ചോദ്യം ശ്രദ്ധേയമായി മാറിയിരുന്നു.


"ആസിഫ് അലി ഇപ്പോള്‍ ഇവിടെ ഇല്ല. സിനിമ ഹിറ്റായിരിക്കുന്നതുകൊണ്ട് ഭയങ്കര സ്‌നേഹം തോന്നുകയാണ് ആളോട്. സ്‌ക്രീനില്‍ കണ്ട് കണ്ട് സ്‌നേഹം തോന്നുകയാണ്. അതുകൊണ്ട് ആസിഫ് അലിയോട് എനിക്ക് ചോദിക്കാനുളളത്, വന്നിട്ട് എന്നെ കെട്ടിപ്പിടിച്ച്‌ ഒരു ഉമ്മ തര്വോ എന്നാണ്. വീണ പറഞ്ഞു. ഷെയ്ന്‍ നിഗവും നടിയുടെ ഈ വിഡോയ ഷെയര്‍ ചെയ്തിരുന്നു. വീണയെ ടാഗ് ചെയ്തുകൊണ്ട് ചിരിക്കുന്ന സ്‌മൈലിയോടെയാണ് ഷെയ്ന്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.


ആസിഫ് അലിയ്ക്കും വീണയ്ക്കുമൊപ്പം നടനും സംവിധായകനുമായ ബേസില്‍ ജോസഫും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. അജി പീറ്റര്‍ തങ്കം തിരക്കഥ രചിച്ചിരിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അഭിലാഷ് എസ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. പുതിയ കാലത്ത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഗൗരവകരമായൊരു വിഷയം കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണ് കെട്ട്യോളാണ് എന്റെ മാലാഖ. ആസിഫ് അലിയുടെ മികച്ചൊരു ഫീല്‍ഗുഡ് ചിത്രമായിട്ടാണ് എല്ലാവരും സിനിമയെ വിലയിരുത്തുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക