Image

ഷെയ്ന്‍ നിഗമിനെ വിലക്കാന്‍ പാടില്ലായിരുന്നു -ഷീല

Published on 04 December, 2019
ഷെയ്ന്‍ നിഗമിനെ വിലക്കാന്‍ പാടില്ലായിരുന്നു -ഷീല

യുവ ചലച്ചിത്ര താരം ഷെയ്ന്‍ നിഗമിനെ വിലക്കിയ സംഭവത്തില്‍ പ്രതികരണവുമായി നടി ഷീല.

23 വയസുളള കൊച്ചു പയ്യനാണ്, ഷെയ്‌നിനെ വിലക്കാന്‍ പാടില്ലെന്നാണ് ചലച്ചിത്രരംഗത്തെ സമഗ്രസംഭാവനകള്‍ക്കുള്ള ചാവറ ചലച്ചിത്ര ഗുരുവന്ദന പുരസ്കാര ചടങ്ങില്‍ സംസാരിക്കുകയാസംസാരിക്കവെ ഷീല പറഞ്ഞത്.

സിനിമയില്‍ ആരെയും വിലക്കുന്നതിനോട് തനിക്ക് അഭിപ്രായമില്ലെന്നും ഷെയ്നിനെ കുറിച്ചുള്ള ആരോപണങ്ങള്‍ ശരിയാണോ എന്നറിയില്ലെന്നും ഷീല പറഞ്ഞു.

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗത്തെ കുറിച്ചുള്ള നിര്‍മ്മാതാക്കളുടെ ആരോപണ൦ ശരിയാണെന്ന് തോന്നുന്നില്ലെന്നും പഴയ കാലത്ത് അതൊന്നും ഉണ്ടായിരുന്നില്ലെന്നും ഷീല പറയുന്നു.


പഴയകാലവും ഇന്നത്തെ കാലവും താരതമ്യം ചെയ്യുന്നതില്‍ അര്‍ത്ഥമില്ലെന്ന് പറഞ്ഞ ഷീല സിനിമ പൂര്‍ത്തിയാക്കാന്‍ അന്നത്തെ താരങ്ങള്‍ ഒരുപാടു ത്യാഗങ്ങള്‍ സഹിച്ചിരുന്നെന്നും ഷീല പറയുന്നു.

നിര്‍മ്മാതാക്കള്‍ക്ക് നഷ്ടം വരരുതെന്നായിരുന്നു അന്നത്തെ ചിന്താഗതി. താരങ്ങള്‍ കൂടുതല്‍ സമയം അഭിനയിച്ച്‌ ചിത്രങ്ങള്‍ വേഗം പൂര്‍ത്തിയാക്കുന്ന പതിവുണ്ടായിരുന്നു. -ഷീല പറഞ്ഞു.

അതേസമയം, ഷെയ്ന്‍ നിഗമിന് വിലക്കേര്‍പ്പെടുത്തിയ സംഭവത്തില്‍ നിലപാട് തിരുത്തി 'വെയില്‍' സംവിധായകന്‍ ശരത് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

ഷെയ്ന്‍ മടങ്ങി വരണമെന്നും ചിത്രം പൂര്‍ത്തിയാക്കണമെന്നു൦ ആവശ്യപ്പെട്ട് ഫെഫ്കയ്ക്ക് ശരത് ഇന്നലെ കത്തയച്ചിരുന്നു.


ഷെയ്ന്‍ സഹകരിച്ചാല്‍ പതിനഞ്ച് ദിവസം കൊണ്ട് ചിത്രം പൂര്‍ത്തിയാക്കാമെന്നും ഫെഫ്ക ഇടപ്പെട്ട് പ്രശ്നം പരിഹരിക്കാണമെന്നും ശരത് പറയുന്നു.

കൂടാതെ, ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കാന്‍ താരസംഘടനയായ AMMAയും രംഗത്തെത്തി.

നിര്‍ത്തി വച്ചിരിക്കുന്ന ചിത്രങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള സാധ്യതകള്‍ തേടി നിര്‍മ്മാതാക്കളുടെ സംഘടനയുമായി ചര്‍ച്ച നടത്താനാണ് AMMA സംഘാടകരുടെ തീരുമാനം.

വെയില്‍, ഖുര്‍ബാനി, ഉല്ലാസം എന്നിങ്ങനെ മൂന്ന് ചിത്രങ്ങളാണ്‌ നിര്‍ത്തി വച്ചിരിക്കുന്നത്. ഈ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ എല്ലാവിധ സഹകരണങ്ങളും ഷെയ്നിന്‍റെ ഭാഗത്ത് നിന്നുമുണ്ടാകുമെന്ന രീതിയിലാണ് AMMA ചര്‍ച്ച നടത്തുക.


ഷെയ്നിന്‍റെ സുഹൃത്തുക്കളും അമ്മയും ഈ വിവരം AMMA ഭാരവാഹികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പ്രശ്ന പരിഹാരത്തിന് ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷെയ്നിന്‍റെ അമ്മ നേരത്തെ AMMA ഭാരവാഹികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

ഷെയ്നിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിനോട് യോജിക്കാനാകില്ലെന്ന് AMMA പ്രസിഡന്‍റ് മോഹന്‍ലാല്‍ അറിയിച്ചതായും റിപ്പോര്‍ട്ടുണ്ട്. ഇങ്ങനെ വിവിധ സാഹചര്യങ്ങള്‍ പരിഗണിച്ചാണ് AMMA ഭാരവാഹികള്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയ്ക്കൊരുങ്ങുന്നത്.

മാത്രമല്ല, വളര്‍ന്നു വരുന്ന യുവ താരമെന്ന നിലയില്‍ ഷെയ്നിനെ മലയാള സിനിമയില്‍ നിന്നും ഒഴിവാക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും AMMA-യുടെ ചില അംഗങ്ങള്‍ക്കുണ്ട്.


ഇടവേള ബാബുവാണ് AMMAയെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുക്കുക. വ്യാഴാഴ്ച കൊച്ചിയില്‍ വച്ച്‌ ചര്‍ച്ച നടക്കുമെന്നാണ് സൂചന.

രണ്ടു സിനിമകളും പൂര്‍ത്തിയാക്കാനുള്ള നടപടിയുണ്ടാവണം എന്നറിയിച്ച്‌ ഫെഫ്കയും കഴിഞ്ഞ ദിവസം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് കത്തയച്ചിരുന്നു.

ഷെയ്ന്‍ നിഗം വിവാദത്തില്‍ നിര്‍മാതാക്കള്‍ സിനിമ ഉപേക്ഷിക്കരുതെന്നും കൂട്ടായ ചര്‍ച്ചയിലൂടെ പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക