Image

ചിദംബരത്തിന്‌ ജാമ്യം: തിഹാര്‍ ജയിലില്‍ നിന്ന്‌ പുറത്ത്‌; അവസാനിച്ചത്‌ 105 ദിവസത്തെ കാരാഗ്രഹവാസം

Published on 04 December, 2019
ചിദംബരത്തിന്‌ ജാമ്യം: തിഹാര്‍ ജയിലില്‍ നിന്ന്‌ പുറത്ത്‌; അവസാനിച്ചത്‌ 105 ദിവസത്തെ കാരാഗ്രഹവാസം


ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ പി ചിദംബരത്തിന്‌ സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഐഎന്‍എക്‌സ്‌ മീഡിയ കേസില്‍ ആണ്‌ മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും കോണ്‍ഗ്രസ്‌ നേതാവുമായ ചിദംബരത്തിന്‌ ജാമ്യം ലഭിച്ചത്‌. എന്‍ഫോഴ്‌സ്‌മെന്‍റ്‌ ഡയറക്‌റ്ററേറ്റ്‌ കേസില്‍ ആണ്‌ ജാമ്യം. സിബിഐ അന്വേഷിക്കുന്ന മറ്റൊരു കേസിലും പി ചിദംബരം അന്വേഷണം നേരിടുന്നുണ്ട്‌.

105 ദിവസങ്ങള്‍ക്ക്‌ ശേഷമാണ്‌ ചിദംബരത്തിന്‌ ജാമ്യം അനുവദിക്കുന്നത്‌. ചിദംബരത്തിന്‌ ജയിലില്‍ നിന്ന്‌ പുറത്തിറങ്ങാന്‍ കഴിയും. ഉപാധികളോടെയാണ്‌ കോടതി ജാമ്യം. രണ്ട്‌ ലക്ഷം രൂപയാണ്‌ ജാമ്യത്തിന്‌ കോടതിയില്‍ കെട്ടിവെക്കേണ്ടത്‌. 

രാജ്യം വിടരുത്‌, സാക്ഷികളെ കാണരുത്‌, പൊതു പ്രസ്‌താവനകള്‍ കേസുമായി ബന്ധപ്പെട്ട്‌ നടത്തരുത്‌, തെളിവ്‌ നശിപ്പിക്കരുത്‌, ചോദ്യം ചെയ്യാന്‍ വിളിച്ചാല്‍ ഹാജരാകണം തുടങ്ങിയ കര്‍ശന ഉപാധികളാണ്‌ ചിദംബരത്തിന്‌ മുന്നിലുള്ളത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക