Image

കോടിയേരി നീണ്ട അവധിയില്‍; മന്ത്രിസഭാ അഴിച്ചുപണിക്കു സാധ്യത

Published on 04 December, 2019
കോടിയേരി നീണ്ട അവധിയില്‍; മന്ത്രിസഭാ അഴിച്ചുപണിക്കു സാധ്യത
തിരുവനന്തപുരം: സി.പി.എം. സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോഗ്യകാരണങ്ങളാല്‍ അവധിയില്‍ പ്രവേശിക്കുന്നു. പകരം പുതിയ സെക്രട്ടറിയെ ഉടന്‍ നിശ്ചയിക്കും. ഇതോടെ മന്ത്രിസഭയിലും അഴിച്ചുപണിക്കു സാധ്യതയുണ്ട്.

മുതിര്‍ന്ന സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ മന്ത്രിമാരായ ഇ.പി. ജയരാജന്‍, എ.കെ. ബാലന്‍ എന്നിവരിലാരെങ്കിലും സെക്രട്ടറിയാകാനിടയുണ്ട്. അതാണ് മന്ത്രിസഭാ അഴിച്ചുപണിക്കിടയാക്കുന്നത്. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ കോടിയേരിയുടെ അവധിയും പുതിയ സെക്രട്ടറിയെ നിയമിക്കുന്ന കാര്യവും ചര്‍ച്ചചെയ്യും.

സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ എം.വി. ഗോവിന്ദന്‍, പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി എന്നിവര്‍ സെക്രട്ടറിസ്ഥാനത്തേക്കു പരിഗണിച്ചേക്കാവുന്ന പേരുകളാണ്. എന്നാല്‍, മന്ത്രിസ്ഥാനത്തുള്ളവര്‍ക്കാണ് കൂടുതല്‍ സാധ്യത. അതില്‍ത്തന്നെ, ഇ.പി. ജയരാജന്റെതാണ് പ്രധാന പേര്. പാര്‍ട്ടിയില്‍ കോടിയേരിക്കൊപ്പം പ്രവര്‍ത്തനപാരമ്പര്യം ഇ.പി.ക്കുണ്ട്.

ഒന്നരമാസമായി കോടിയേരി പാര്‍ട്ടിപ്രവര്‍ത്തനത്തില്‍ സജീവമല്ല. അമേരിക്കയില്‍ വിദഗ്ധപരിശോധനയ്ക്കുശേഷം തിരിച്ചെത്തിയെങ്കിലും കൂടുതല്‍ ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക