Image

എം. എസ്. ബാബുരാജ് & പീര്‍ മുഹമ്മദ് ഗോള്‍ഡന്‍ ഹിറ്റ്‌സ് അജ്മാനില്‍

പി.എം.അബ്ദുള്‍ റഹിമാന്‍ Published on 05 December, 2019
എം. എസ്. ബാബുരാജ് & പീര്‍ മുഹമ്മദ് ഗോള്‍ഡന്‍ ഹിറ്റ്‌സ് അജ്മാനില്‍
ഷാര്‍ജ  : യു. എ. ഇ. കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാരുടെ കൂട്ടായ്മയായ ഇശല്‍ അറേബ്യ മ്യൂസിക് ഗ്രൂപ്പ് സംഘടിപ്പിക്കുന്ന സംഗീത സംഗമം 'എം. എസ്. ബാബു രാജ് – പീര്‍ മുഹമ്മദ് ഗോള്‍ഡന്‍ ഹിറ്റ്‌സ്' ഡിസംബര്‍ 6 വെള്ളിയാഴ്ച വൈകുന്നേരം 3 മണി മുതല്‍ അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ വെച്ചു നടക്കും എന്ന് സംഘാടകര്‍ അറിയിച്ചു. സൂഫി സംഗീതത്തിലൂടെ ശ്രദ്ധേയനായ പ്രവാസ ലോകത്തെ ഗാന രചയിതാവ് ഇബ്രാഹിം കാരക്കാട് മുഖ്യ അതിഥി യായി സംബന്ധിക്കും. അജ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് ജാസ്സിം മുഹമ്മദ് ഉദ്ഘാടനം ചെയ്യും. കൂടാതെ ഇശല്‍ അറേബ്യ ടീമിന്റെ ഒപ്പന, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, മോഹിനിയാട്ടം, ശാസ്ത്രീയ നൃത്ത നൃത്യങ്ങള്‍ എന്നിവയും അരങ്ങേറും.

എം. എസ്. ബാബുരാജ് & പീര്‍ മുഹമ്മദ് ഗോള്‍ഡന്‍ ഹിറ്റ്‌സ് അജ്മാനില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക