Image

സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 149 രൂപ

Published on 05 December, 2019
സംസ്ഥാനത്ത് ഉള്ളി വില കുതിച്ചുയരുന്നു; കിലോയ്ക്ക് 149 രൂപ

തിരുവനന്തപുരം: ഉള്ളി വില കൂടിയതോടെ സാധാരണക്കാര്‍ക്ക് എട്ടിന്റെ പണികിട്ടിയിരിക്കുകയാണ് ഇപ്പോള്‍. ഇന്ന് തിരുവനന്തപുരം ചാല മാര്‍ക്കറ്റിലും കോഴിക്കോട്ടെ ഗ്രാന്റ് ഫ്രഷ് സൂപ്പര്‍മാര്‍ക്കറ്റിലും കിലോയ്ക്ക് 149 രൂപ നിരക്കിലാണ് ഉള്ളി വില്‍ക്കുന്നത്.


ചെറിയ ഉള്ളിക്ക് ഇന്ന് തലസ്ഥാന നഗരത്തില്‍ കിലോയ്ക്ക് 173 രൂപയാണ് നിരക്ക്. വില സര്‍വകാല റെക്കോര്‍ഡിലെത്തിയതോടെ പച്ചക്കറിക്കടകളില്‍ ഉളളി വാങ്ങാന്‍ പോലും ലഭിക്കാത്ത അവസ്ഥയായി.


രാജ്യത്ത് എല്ലായിടത്തും ഉള്ളിക്ക് തീവിലയാണെന്നത് പൊതു ജനത്തിന്റെ ആശങ്ക വര്‍ധിപ്പിക്കുന്നു. മൂന്ന് ദിവസം മുന്‍പ് തന്നെ കൊല്‍ക്കത്ത നഗരത്തില്‍ ഉള്ളിക്ക് 150 രൂപയായിരുന്നു നിരക്ക്. മഹാരാഷ്ട്രയില്‍ ചെലയിടത്തും നേരത്തെ തന്നെ ഉയര്‍ന്ന വിലയായിരുന്നു.


അതേസമയം, ഉള്ളി വില നിയന്ത്രിക്കാന്‍ വിവിധ വിദേശരാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യുന്നുണ്ട്. തുര്‍ക്കിയില്‍ നിന്ന് 4,000 ടണ്‍ ഇറക്കുമതി ചെയ്യാനാണ് ഏറ്റവും ഒടുവില്‍ ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. തുര്‍ക്കിയില്‍ നിന്ന് നേരത്തെ 11000 മെട്രിക് ടണ്‍ ഉള്ളിക്കും ഈജിപ്തില്‍ നിന്ന് 6,090 മെട്രിക് ടണ്‍ ഉള്ളിയും ഇറക്കുമതി ചെയ്യാന്‍ തീരുമാനിച്ചതിന് പുറമെയാണ് 4000 ടണ്‍ കൂടി ഇറക്കുമതി ചെയ്യുന്നത്. 1.2 ലക്ഷം ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ഇതിനോടകം 21,000 ടണ്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക