Image

ഓ. സി. ഐ പുതുക്കല്‍: കോണ്‍ഫറന്‍സ് കോളില്‍ പ്രതിഷേധം

Published on 05 December, 2019
ഓ. സി. ഐ പുതുക്കല്‍:  കോണ്‍ഫറന്‍സ് കോളില്‍ പ്രതിഷേധം
ന്യൂ ജേഴ്സി: പാസ്‌പോര്ട്ട് പുതുക്കുമ്പോള്‍ ഓ. സി. ഐ കാര്‍ഡ് പുതുക്കാത്തതിന് ഖത്തര്‍ എയര്‍, കുവൈറ്റ് എയര്‍ മുതലായ വിമാന കമ്പനികള്‍ മുന്‍കൂര്‍ ടിക്കറ്റ് എടുത്ത യാത്രക്കാരെ മടക്കിയത് അമേരിക്കന്‍ മലയാളികള്‍ക് അടിയായി. ഒപ്പം ഫോമാ നേതാവ് അനിയന്‍ ജോര്‍ജ് വിളിച്ചു കൂട്ടിയ ഇന്റര്‍നാഷണല്‍ ടെലി കോണ്‍ഫറന്‍സ് യോഗത്തില്‍ ശക്തമായ പ്രതിഷേധം ഇരമ്പി.

മറ്റു എയര്‍ലൈന്‍സ് ആയ എമിരേറ്റ്‌സ്, ഇത്തിഹാദ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് മുതലായവ ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തിയിട്ടില്ല. ഫ്‌ലോറിഡ, കണെക്ടിക്കട്, മുതലായ സ്റ്റേറ്റുകളില്‍ നിന്നും കൂടാതെ ന്യൂ യോര്‍ക്ക് ജെ. എഫ്. കെ എയര്‍പോര്‍ട്ടില്‍ നിന്നുമാണ് ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടായത്. ചോദ്യം ചെയ്തവരോട് ഇന്ത്യന്‍ വിദേശ വകുപ്പിന്റെ നിര്‍ദേശ പ്രകാരമാണ് ഇത്തരം നടപടി എന്ന് അവര്‍ പ്രതികരിച്ചെങ്കിലും അനിയന്‍ ജോര്‍ജ്, തോമസ് ടി. ഉമ്മന്‍, മുതലായ നേതാക്കള്‍ അന്വഷിച്ചിട്ട് അത്തരം ഒരു നിര്‍ദേശം ആരും കൊടുത്തതായി ഒരു വിവരവും ഇല്ലെന്നാണ് കോണ്‍സുലേറ്റുകള്‍ പ്രതികരിച്ചത്.

ഈ വിഷത്തില്‍ അടിയന്തരമായി എയര്‍ലൈന്‍സ് മാനേജ്മെന്റുമായി ബന്ധപ്പെട്ട് നമ്മുടെ പ്രതിഷേധം അറിയിക്കണമെന്ന് വേള്‍ഡ് മലയാളീ കൗണ്‍സില്‍ മുന്‍ ഗ്ലോബല്‍ പ്രെസിഡന്റും പ്രവാസി കോണ്‍ക്ലേവ് ചെയര്‍മാനും കൂടിയായ ശ്രീ അലക്‌സ് കോശി വിളനിലം ആവശ്യപ്പെട്ടു.

അനിയന്‍ ജോര്‍ജിന്റെ ക്ഷണമനുസരിച്ചു യോഗത്തിലേക്ക് ഡല്‍ഹിയില്‍ നിന്നും കോണ്‍ഫെറെന്‍സില്‍ പങ്കെടുത്ത എം. പി. എന്‍. കെ. പ്രേമചന്ദ്രനെ സംഭവത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാനും വിദേശ വകുപ്പില്‍ സമ്മര്‍ദം ചെലുത്തുവാനും യോഗം ചുമതലപെടുത്തി. ഉടന്‍ തന്നെ അമേരിക്കന്‍ മലയാളികളുടെ ഈ ആവശ്യം ചൂടോടു കൂടി അറിയിക്കുമെന്ന് ഡല്‍ഹിയില്‍ നിന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

ഓ. സി. ഐ. എന്നാല്‍ വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ ഇന്ത്യയിലേക്കുള്ള പൗരത്വ സെര്‍റ്റിഫിക്കറ്റ് ആണെന്നും അത് ഒരു പ്രാവശ്യം നല്‍കിയാല്‍ പിന്നെ പുതുക്കണമെന്ന് ആവശ്യപെടുന്നത് അനാവശ്യമാണെന്നും അമേരിക്കന്‍ സിറ്റിസണ്‍ഷിപ്പിനോടനുബന്ധിച്ചു നല്‍കുന്ന നാച്ചുറലൈസഷന്‍ സെര്ടിഫിക്കെറ്റുമായി താരതമ്യം ചെയ്തുകൊണ്ട് ഈ നടപടി നിര്‍ത്തലാക്കണമെന്ന് ഡബ്ല്യൂ. എം. സി. നോര്‍ത്ത് അമേരിക്കന്‍ ചെയര്‍മാന്‍ ശ്രീ. പി. സി. മാത്യു എം.പി. യോട് ആവശ്യപ്പെട്ടു.

പാസ്‌പോര്‍ട്ടാണ് യഥാര്‍ത്ഥ ട്രാവല്‍ ഡോക്യുമെന്റ്. അത് കാലാകാലം മാറിവരുന്ന മുഖവുമായി പുതുക്കുന്നത് ന്യായമാണ് എന്നാല്‍ അതോടൊപ്പം ഓ. സി. ഐ. പുതുക്കണം എന്ന് പറയുന്നത് സ്വീകാര്യമായ നടപടിയല്ല- പി. സി. മാത്യു പ്രതികരിച്ചു.

കോണ്ഫറന്‌സ് കോളില്‍ ശ്രീ അനിയന്‍ ജോര്‍ജ് മോഡറേറ്ററായി മീറ്റിംഗ് ഭംഗിയായി നയിച്ചത് അമേരിക്കയിലെ വിവിധ സ്റ്റേറ്റുകളില്‍ നിന്നും പങ്കെടുത്ത മലയാളികള്‍ക്ക് ആശ്വസമായി. പലരുടെയും ചോദ്യങ്ങള്‍ക്കും സംശയങ്ങള്‍ക്കും അനിയന്‍ ജോര്ജും തോമസ് ടി. ഉമ്മനും മറുപടി പറഞ്ഞു.

തുടര്‍ന്നു ഈ വിഷയവുമായി ബന്ധപ്പെട്ടു സംശയങ്ങള്‍ ഉണ്ടെങ്കില്‍ അനിയന്‍ ജോര്‍ജിനെയോ തോമസ് ടി. ഉമ്മനെയോ വിളിച്ചാല്‍ തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങള്‍ ഷെയര്‍ ചെയ്യാമെന്ന് ഇരുവരും സമ്മതിച്ചു.

തോമസ് ടി. ഉമ്മന്‍:1-631-796-0064
അനിയന്‍ ജോര്‍ജ്: 1-908-337-1289
Join WhatsApp News
OCI 2019-12-05 08:45:16
What PC Mathew said is correct. OCI is needed one time only. Passport will change and reflect the new realities like photo
VJ Kumr 2019-12-05 10:05:12
കഴിഞ്ഞ ജൂലൈ മാസത്തിൽ കൊച്ചി എയർപോർട്ടിൽ , കസ്റ്റംസ്  ആഫീസർ എന്നോട് പറഞ്ഞു  എന്റെ  ഓ. സി. ഐ കാര്‍ഡ് പുതുക്കേണ്ട സമയം കഴിഞ്ഞു ,
അതിനാൽ ഈ പ്രാവശ്യം ok (excused); , നെക്സ്റ്റ് ടൈമിൽ  ഓ. സി. ഐ കാര്‍ഡ് പുതിക്കിയില്ലെങ്കിൽ തിരിച്ചു  U Sലേക്ക്  പറഞ്ഞുവിടുമെന്ന് .
Sharth srini 2019-12-08 01:04:11
ഇന്ത്യൻ ഗവൺമെൻറിൻറെ കയ്യിൽ ചില്ലറ pyiisa ഇല്ലത്ത കാലം..ഉറ്റു മെല്ലേരെയും...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക