Image

ടിക്ടോക് പ്രേമം ; മക്കളെ ഉപേക്ഷിച്ചുപോയ വീട്ടമ്മയേയും കാമുകനേയും റിമാന്‍ഡ് ചെയ്തു

Published on 05 December, 2019
 ടിക്ടോക് പ്രേമം ; മക്കളെ ഉപേക്ഷിച്ചുപോയ വീട്ടമ്മയേയും കാമുകനേയും റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം:  ടിക് ടോക്കിലൂടെയുള്ള പരിചയം പ്രണയമായതോടെ ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റു ചെയ്തു. നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കിയ വട്ടപ്പാറ വേറ്റിനാട് സ്വദേശി അഞ്ജു (28), കാഞ്ഞിരപ്പള്ളി സ്വദേശി സരുണ്‍ (24) എന്നിവരെ റിമാന്‍ഡ് ചെയ്തു.

യുവതിയെ കാണാനില്ലെന്ന് അമ്മയും ഭര്‍ത്താവും വട്ടപ്പാറ പൊലീസില്‍ നല്‍കിയ പരാതിയിലായിരുന്നു അന്വേഷണം.  ആറു മാസം മുന്‍പാണ് സ്വകാര്യ കമ്പനിയില്‍ അക്കൗണ്ടന്റായ സരുണുമായി ടിക് ടോക് വഴി അടുക്കുന്നത്. ഈ അടുപ്പം  പ്രണയത്തിലേക്കു വഴിമാറി.    കഴിഞ്ഞ മാസം 28ന് ഭര്‍ത്താവ് ജോലിക്ക് പോയ സമയം നോക്കി യുവതി മക്കളെ വീടിനുള്ളിലാക്കിയ ശേഷം കാമുകനെ കാണാനായി കോട്ടയത്തെത്തി. ഇവിടെ വച്ചാണ് സരുണിനെ ആദ്യമായി നേരില്‍ കാണുന്നതും.

മൊബൈല്‍ വഴിയുള്ള പൊലീസിന്റെ അന്വേഷണത്തിലാണ് ഇരുവരും ബെംഗളൂരുവില്‍ എത്തിയതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് വിളിച്ചു വരുത്തുകയായിരുന്നു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക