Image

ഡെര്‍ബിയില്‍ മലയാളം റസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത' ഡിസംബര്‍ 12, 13, 14, 15 തീയതികളില്‍

Published on 05 December, 2019
ഡെര്‍ബിയില്‍ മലയാളം റസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത' ഡിസംബര്‍ 12, 13, 14, 15 തീയതികളില്‍


ബെര്‍മിംഗ്ഹാം: ഫാ. സേവ്യര്‍ ഖാന്‍ വട്ടായിലിനൊപ്പം അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ വചന പ്രഘോഷകരായ ഫാ. സോജി ഓലിക്കല്‍ , ഫാ. ഷൈജു നടുവത്താനിയില്‍ എന്നിവര്‍ നയിക്കുന്ന മലയാളം റസിഡന്‍ഷ്യല്‍ റിട്രീറ്റ് 'എഫാത്ത കോണ്‍ഫറന്‍സ് ' യുകെ യിലെ ഡെര്‍ബിഷെയറില്‍ 12 മുതല്‍ 15 വരെ നടക്കും.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ധ്യാനത്തില്‍ പങ്കെടുക്കും .കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകള്‍ ഉണ്ടായിരിക്കും.

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രിയുടെ ഇന്റര്‍ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ ഷിബു കുര്യന്‍ , യുകെ കോ ഓര്‍ഡിനേറ്റര്‍ ബ്രദര്‍ സാജു വര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു.

ദൈവ മഹത്വത്തിനായി ലോകമെമ്പാടും ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും സോജിയച്ചനും , ഫാ.ഷൈജുവും നയിക്കുന്ന ധ്യാനത്തിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക്  വെബ്‌സൈറ്റില്‍ നേരിട്ട് ബുക്ക്‌ചെയ്യാവുന്നതാണ്.


വിവരങ്ങള്‍ക്ക്: അനീഷ് തോമസ് 07760254700, ബാബു ജോസഫ് 07702061948.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക