Image

'ക്രോണിക് ബാച്ച്‌ലര്‍' മമ്മൂക്കയ്ക്ക് റോസാപ്പൂ കൊടുത്ത പയ്യനെ ഓര്‍മ്മയില്ലേ...

Published on 05 December, 2019
'ക്രോണിക് ബാച്ച്‌ലര്‍' മമ്മൂക്കയ്ക്ക് റോസാപ്പൂ കൊടുത്ത പയ്യനെ ഓര്‍മ്മയില്ലേ...


ക്രോണിക് ബാച്ച്‌ലര്‍, രാക്ഷസ രാജാവ്, കരുമാടിക്കുട്ടന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ബാലതാരമായി തിളങ്ങിയ ജോമോന്‍ ജോഷി നായകനാകുന്നു, സന്ദീപ് അജിത്ത് കുമാര്‍ സംവിധാനം ചെയ്യുന്ന 99 സ്ട്രീറ്റ് എന്ന സിനിമയിലൂടെയാണ് നായക അരങ്ങേറ്റം.

സൗഹൃദവും പ്രണയവും പ്രതികാരവും നിറഞ്ഞ സിനിമ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നു. കഥ, തിരക്കഥ, സംഭാഷണം പ്രദീപ് പണിക്കറാണ് നിര്‍വ്വഹിക്കുന്നത്. ഛായാഗ്രാഹണം നഹിയാന്‍, സംഗീതം സായ് ബാലന്‍. ഡിസംബര്‍ അവസാനം ചിത്രീകരണം തുടങ്ങും. മറ്റു പ്രമുഖ താരങ്ങളും സിനിമയില്‍ അണിനിരക്കും

നമസ്‌കാരം, അപ്പോ നമ്മുടെ നായകനെ അവതരിപ്പിക്കുകയാണ്...നിങ്ങള്‍ക്ക് ക്രോണിക് ബാച്ച്‌ലര്‍ സിനിമയില്‍ സാക്ഷാല്‍ മമ്മൂക്കയ്ക് റോസാപൂ കൊണ്ട് കൊടുത്ത പയ്യനെ ഓര്‍മ്മയില്ലേ , ശേഷം ഇന്നസെന്റ് ചേട്ടനെ ഇഷ്ടിക എറിഞ്ഞു നമ്മളെ കുടുകുടാ ചിരിപ്പിച്ച ആ പയ്യന്‍, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്നത്തിലും 'മാമ എന്റെ 100 രൂപ 'എന്നും പറഞ്ഞു പിന്നാലെ നടന്നു നമ്മളെ ചിരിപ്പിച്ച 10 വയസുകാരന്‍, ... അതുപോലെ രാക്ഷസരാജാവിലും,ഫാന്റത്തിലും, പോക്കിരിരാജയിലും, തുടങ്ങി അവസാനം കാമുകിയിലും, മാഫിഡോണയിലും വരെ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷക മനസ് കവര്‍ന്ന നമ്മുടെ സ്വന്തം ജോമോന്‍ ജോഷി, 99 സ്ട്രീറ്റ് എന്ന എന്റെ സിനിമയിലൂടെ ആദ്യമായി നായക വേഷത്തില്‍ എത്തുന്നു..

പത്തനംതിട്ട, ട്രിവാന്‍ഡ്രം, കോഴിക്കോട് തുടങ്ങിയ സ്ഥലങ്ങളില്‍ ഡിസംബര്‍ അവസാന വാരം മുതല്‍ ചിത്രീകരണം നടക്കുന്നതാണ്

എല്ലാവരുടെയും സപ്പോര്‍ട്ടും, പ്രാര്‍ത്ഥനയും പ്രതീക്ഷിക്കുന്നു...ആ.ബാക്കി കാസ്റ്റിംഗ് നടക്കുന്നു, വഴിയേ അറിയിക്കും


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക