Image

വൈദികന്‍ പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി; വൈദികനെ നേരത്തെ തന്നെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നതായി താമരശേരി രൂപത

Published on 05 December, 2019
വൈദികന്‍ പീഡിപ്പിച്ചതായി വീട്ടമ്മയുടെ പരാതി; വൈദികനെ നേരത്തെ തന്നെ ചുമതലകളില്‍ നിന്ന് നീക്കിയിരുന്നതായി താമരശേരി രൂപത


കോഴിക്കോട്: പള്ളി വികാരിക്കെതിരെ ലൈംഗിക പീഡന പരാതിയുമായി 45 കാരിയായ വീട്ടമ്മ. ചേവായൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന വീട്ടമ്മയാണ് പരാതിക്കാരി. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന സമയത്ത് വൈദികന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും ഇക്കാര്യം പുറത്തുപറഞ്ഞാല്‍ കുടുംബത്തെയും തന്നെയും നശിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തിയതായും വീട്ടമ്മ ചേവായൂര്‍ പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

താമരശേരി രൂപതാംഗവും ചേവായൂര്‍ പള്ളി വികാരിയായിരുന്ന ഫാ. മനോജ് പ്ലാക്കൂട്ടത്തിലിനെതിരെയാണ് കേസ്. പരാതി ഉയര്‍ന്ന?തോടെ ഇടവക ഭരണത്തില്‍ നിന്നും മാറ്റിയ വൈദികനെ ഉപരിപഠനത്തിന് അയച്ചിരിക്കുകയാണ്. 

2017 ജൂണ്‍ 15നാണ് പീഡനത്തിന് ഇരയായതെന്ന് വീട്ടമ്മ ഇന്നലെ നല്‍കിയ പരാതിയില്‍ പറയുന്നു. പള്ളി വികാരി തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്നും ഇവര്‍ പോലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. 

വൈദികന്റെ പീഡനത്തെ കുറിച്ച് ബിഷപ്പിനോടും പരാതിപ്പെട്ടിരുന്നു. എന്നാല്‍ അതുകൊണ്ട് ഒരു ഫലവുമില്ലാതെ വന്നതോടെയാണ് പോലീസിന് പരാതിനല്‍കാന്‍ തയ്യാറായതെന്ന് വീട്ടമ്മ പറയുന്നു. 
വീട്ടമ്മയുടെ പരാതിയില്‍ വൈദികനെതിരെ ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

ലൈംഗികാരോപണത്തിന്റെ പശ്ചാത്തലത്തില്‍ മനോജ് ജേക്കബിനെ ആഴ്ചകള്‍ക്ക് മുമ്പേ ചുമതലകളില്‍ നിന്ന് മാറ്റിയിരുന്നതായി താരമശേരി രൂപത വ്യക്തമാക്കി. കേസന്വേഷണവുമായി സഹകരിക്കുമെന്നും രൂപതാ വൃത്തങ്ങള്‍ അറിയിച്ചു. 

Join WhatsApp News
സഭയുടെ ശിക്ഷ 2019-12-05 15:15:30
''താമരശേരി രൂപതാംഗവും ചേവായൂര്‍ പള്ളി വികാരിയായിരുന്ന ഫാ. മനോജ് പ്ലാക്കൂട്ടത്തിലിനെതിരെയാണ് കേസ്. പരാതി ഉയര്‍ന്ന?തോടെ ഇടവക ഭരണത്തില്‍ നിന്നും മാറ്റിയ വൈദികനെ ഉപരിപഠനത്തിന് അയച്ചിരിക്കുകയാണ്.''
  ഏതു   ഇനത്തില്‍പ്പെട്ട ഉപരിപഠനം ആണോ? ബലാല്‍സംഗം, ഭീഷണി, കൊലപാതകം ഇവയില്‍ കൂടുതല്‍ പഠിക്കാന്‍ ആവാം. സഭാ മക്കളെ ഇങ്ങനെയാണ് സഭ പുരോഹിത കുറ്റവാളികളെ ശിഷിക്കുന്നത്.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക