Image

പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം

Published on 05 December, 2019
പുതിയ പാസ്‌പോര്‍ട്ടുകളില്‍ താമര ചിഹ്നം
കോഴിക്കോട്‌: പാസ്‌പോര്‍ട്ട്‌ ഓഫീസുകളില്‍ പുതുതായി വിതരണത്തിനെത്തിച്ച ബുക്‌ലെറ്റുകളില്‍ താമര ചിഹ്നം. പാസ്‌പോര്‍ട്ട്‌ ഓഫീസറുടെ ഒപ്പും സീലും വെക്കുന്ന പേജിന്‌ കീഴിലായാണ്‌ ദീര്‍ഘ ചതുരാകൃതിയിലുള്ള കള്ളിയില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയതെന്ന്‌ മാതൃഭൂമി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

എന്തിനാണ്‌ താമരചിഹ്നം അടയാളപ്പെടുത്തിയതെന്ന്‌ സംശയം പ്രകടിപ്പിക്കുന്നവരോട്‌ മറുപടി പറയാന്‍ ഉദ്യോഗസ്ഥര്‍ക്കും കഴിയുന്നില്ല.


എന്നാല്‍ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായാണ്‌ ഡിസൈനില്‍ മാറ്റം വരുത്തിയതെന്ന്‌ ചീഫ്‌ പാസ്‌പോര്‍ട്ട്‌ ഓഫീസര്‍ അരുണ്‍ ചാറ്റര്‍ജി പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ചിഹ്നം പാസ്‌പോര്‍ട്ടില്‍ അച്ചടിച്ചിരിക്കുകയാണെന്ന്‌ പലരും സംശയം പ്രകടിപ്പിക്കുന്നുണ്ട്‌.

മുമ്പ്‌ നല്‍കിയിരുന്ന പാസ്‌പോര്‍ട്ടില്‍ ഓഫീസര്‍ ഒപ്പിടുന്ന രണ്ടാമത്തെ പേജിന്റെ താഴെ ഭാഗം ശൂന്യമായിരുന്നു. എന്നാല്‍ ഈ ഭാഗത്താണ്‌ ഇപ്പോള്‍ ദീര്‍ഘ ചതുരാകൃതിയില്‍ താമര ചിഹ്നം അടയാളപ്പെടുത്തിയത്‌.

ദക്ഷിണേന്ത്യയില്‍ ആദ്യം ബെഗ്‌ളൂരുവിലും പിന്നീട്‌ കേരളത്തില്‍ കൊച്ചി പാസ്‌പോര്‍ട്ട്‌ ഓഫീസിലുമാണ്‌ ആദ്യം മാറ്റിയ ഡിസൈനിലുള്ള ബുക്‌ലെറ്റ്‌ എത്തിയത്‌.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക