Image

മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാന്‍ മരുമക്കള്‍ക്കും ബാദ്ധ്യത

Published on 06 December, 2019
മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാന്‍ മരുമക്കള്‍ക്കും ബാദ്ധ്യത

ന്യുഡല്‍ഹി: മാതാപിതാക്കളുടെയും മുതിര്‍ന്ന പൗരന്മാരുടെയും ക്ഷേമവും സംരക്ഷണവും ഉറപ്പാക്കുന്ന ബില്ലില്‍ ഇവരെ സംരക്ഷിക്കാന്‍ ബാദ്ധ്യതയുളള ആള്‍ക്കാരുടെ പട്ടിക വിപുലപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്ന ചട്ടം 2007ല്‍ ഭേദഗതി വരുത്തിയാണ്‌ സര്‍ക്കാര്‍ ഇത്‌ ചെയ്‌തത്‌.

സ്വന്തം മക്കള്‍ക്ക്‌ മാത്രമല്ല മരുമകനും മരുമകള്‍ക്കും മുതിര്‍ന്ന പൗരന്മാരെ സംരക്ഷിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്‌. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ്‌ ഭേദഗതി വരുത്തിയ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്‌. ദത്തെടുത്ത മക്കള്‍ക്കും മാതാപിതാക്കളെ സംരക്ഷിക്കാന്‍ ബാദ്ധ്യതയുണ്ടാകുന്ന രീതിയിലാകും ഭേദഗതി.

ഭര്‍ത്താവിന്റെയോ ഭാര്യയുടെയോ മാതാപിതാക്കളെയും ബില്ലിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുന്നത്‌ സുപ്രധാന മാറ്റമാണ്‌. ഇവര്‍ മുതിര്‍ന്ന പൗരന്മാരല്ലെങ്കിലും മക്കളുടെയും മരുമക്കളുടെയും സംരക്ഷണത്തിന്‌ അര്‍ഹരാണ്‌. 

ബില്‍ അടുത്ത ആഴ്‌ച പാര്‍ലമെന്റില്‍ അവതരിപ്പിക്കാനാണ്‌ സാദ്ധ്യത. ഇവര്‍ക്ക്‌ ജീവനാംശമായി പരമാവധി 10000 രൂപ നല്‍കണമെന്ന വ്യവസ്ഥയിലും മാറ്റം വരുത്തും.

മാതാപിതാക്കളെ സംരക്ഷിക്കുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ ആറ്‌ മാസം തടവാണ്‌ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നത്‌. നിലവില്‍ ഇത്‌ മൂന്ന്‌ മാസമാണ്‌. 

ജീവനാംശത്തിനായി മുതിര്‍ന്ന പൗരന്മാരില്‍ നിന്ന്‌ അപേക്ഷ ലഭിച്ചാല്‍ ട്രിബ്യൂണല്‍ 90 ദിവസത്തിനകം പരാതി തീര്‍പ്പാക്കണമന്നും വ്യവസ്ഥയുണ്ടാകും. പരാതി 80 വയസിന്‌ മുകളിലുളളവരുടേതാണമെങ്കില്‍ 60 ദിവസത്തിനുളളില്‍ തീര്‍പ്പാക്കണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക