Image

നിര്‍ഭയകേസ്: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹതയില്ലെന്ന് രാഷ്‌ട്രപതി

Published on 06 December, 2019
നിര്‍ഭയകേസ്: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹതയില്ലെന്ന് രാഷ്‌ട്രപതി

ന്യൂഡല്‍ഹി: നിര്‍ഭയകേസിലെ പ്രതി വിനയ് ശര്‍മയുടെ ദയാഹര്‍ജി തളളണമെന്ന് രാഷ്ട്രപതിയോട് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് ഹര്‍ജി തളളണമെന്ന ശുപാര്‍ശ നല്‍കിയത്. വധശിക്ഷ കാത്ത് കഴിയുന്ന നാലുപ്രതികളില്‍ വിനയ് ശര്‍മ മാത്രമാണ് ദയാഹര്‍ജി നല്‍കിയത്.


കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് ദയാഹര്‍ജിക്ക് അര്‍ഹതയില്ലെന്ന് രാഷ്്്ട്രപതി. പീഡകരോട് ദയ വേണ്ട. പോക്സോ കേസുകളില്‍ ദയാഹര്‍ജി ഒഴിവാക്കണം. പാര്‍ലമെന്റ് ഇത് പരിശോധിക്കണം. സ്ത്രീകള്‍ക്കുനേരെയുളള ആക്രമണങ്ങള്‍ രാജ്യമനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്നു. രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വീറ്റ് ചെയ്തു. അതിനിടെ ഹൈദരബാദ് ബലാല്‍സംഗക്കേസ് പ്രതികളുടെ ഏറ്റുമുട്ടല്‍ കൊലപാതകത്തില്‍ ദേശീയമനുഷ്യാവകാശ കമ്മിഷന്‍ ഇടപെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക