Image

സിവിലൈസ് ഡ് സമൂഹത്തില്‍ 'ഹൈദരാബാദ് മോഡല്‍' ശരിയോ? (വെള്ളാശേരി ജോസഫ്)

Published on 06 December, 2019
സിവിലൈസ് ഡ്   സമൂഹത്തില്‍ 'ഹൈദരാബാദ് മോഡല്‍' ശരിയോ? (വെള്ളാശേരി ജോസഫ്)
'കൗണ്ടര്‍ ടെററിസം യൂണിറ്റിനെ' കുറിച്ചുള്ള അമേരിക്കന്‍ ടി.വി. സീരിയലായ '24' - ല്‍ 'എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്' ആയ ജാക്ക് ബവ്വറിനോട് നീതിയെ കുറിച്ചൊരാള്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍ ജാക്ക് ബവ്വര്‍ പറയുന്നത് 'You must ask the Law Givers. They are much more smarter people than me' എന്നാണ്. ജാക്ക് ബവ്വറിന് തീവ്രവാദികളോട് കരുണ കാട്ടുന്നതില്‍ ഒരു യുക്തിയുമില്ലാ എന്ന് നന്നായി അറിയാം.

പക്ഷെ ഒരു 'സിവിലൈസ്ഡ്' സമൂഹത്തില്‍ നിയമത്തിന്റ്റെ പരിപാവനതയാണ് പുലരേണ്ടത്. അതാണ് 'എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റ്' ആയിരുന്നിട്ട് കൂടി ജാക്ക് ബവ്വര്‍ ഓര്‍മപ്പെടുത്തിയത്. നിര്‍ഭാഗ്യവശാല്‍ ഹൈദരാബാദില്‍ യുവതിയെ കൂട്ടബലാത്സംഗം നടത്തി തീയിട്ടു കൊന്ന കേസിലെ പ്രതികളെ തെളിവെടുപ്പിനിടെ രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ എന്നുപറഞ്ഞു പോലീസ് വെടിവച്ചു കൊന്നത് ഒരു 'സിവിലൈസ്ഡ്' സമൂഹത്തില്‍ പരിപാലിക്കേണ്ട നിയമത്തിന്റ്റെ പരിപാവനതയോടുള്ള കനത്ത വെല്ലുവിളിയാണ്; നീതിന്യായ പ്രക്രിയയോടുള്ള പൃഷ്ഠം കാട്ടലുമാണ്.

ഹൈദരാബാദില്‍ കൂട്ടബലാത്സംഗം നടത്തി തീയിട്ടു കൊന്ന യുവതിക്ക് നീതി കിട്ടേണ്ടാ എന്ന് ഇവിടെ ആരും പറയുന്നില്ല. പക്ഷെ ആള്‍ക്കൂട്ടത്തെ തൃപ്തിപ്പെടുത്താന്‍ വേണ്ടി ആയിരിക്കരുത് പോലീസും നിയമ സംവിധാനങ്ങളും. നീതിന്യായ പ്രക്രിയ അന്തസുറ്റ രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത്. സിനിമാകഥയിലെ സുരേഷ് ഗോപിമാരെ പോലെ ഉത്തരവാദിത്ത്വബോധമുള്ള പോലീസ് ഓഫീസര്‍മാര്‍ പെരുമാറരുത്. 'എന്‍കൗണ്ടര്‍' എന്ന പേരില്‍ പോലീസ് നടത്തുന്ന കൊലപാതകങ്ങള്‍ക്ക് കയ്യടിക്കാന്‍ നിയമ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതികളെ കുറിച്ച് അറിവുള്ളവര്‍ക്ക് സാധിക്കുകയില്ല.

കുറ്റാന്വേഷണ പ്രക്രിയയില്‍ ശരിയായ രീതിയില്‍ അന്വേഷണം നടത്തി, തെളിവുകള്‍ ശേഖരിച്ച്, കോടതിയെ ബോധ്യപ്പെടുത്തി, ശിക്ഷ വാങ്ങി നല്‍കുക എന്നതാണ് പോലീസിന്റ്റെ കടമ. ശിക്ഷ തീരുമാനിക്കേണ്ടതും വിധിക്കേണ്ടതും കോടതിയാണ്; അല്ലാതെ പോലീസ് അല്ല. കുറ്റവാളികള്‍ക്ക് ശിക്ഷ ലഭിച്ചിരിക്കണം. പക്ഷേ, അത് ആള്‍ക്കൂട്ട നീതി നടപ്പാക്കിക്കൊണ്ടാവരുത്. മുംബൈ തീവ്രവാദി ആക്രമണ കേസിലെ കസബിന്റ്റെ കാര്യത്തില്‍ പോലും പോലീസ് അനുവര്‍ത്തിച്ചത് ഈ നയമാണ്. തൂക്കിക്കൊല്ലുന്നതിന് മുമ്പ് കസബിനെ കുറ്റകൃത്യത്തിന്റ്റെ തീവ്രത ബോധ്യപ്പെടുത്താന്‍ പോലീസ് ശ്രമിക്കുകയും ചെയ്തു.

ഇപ്പോള്‍ 'ഉന്നാവോയില്‍' ബലാത്സങ്ങത്തിന് ഇരയായ പെണ്‍കുട്ടിയെ തീ വെച്ചതിന് ശേഷം യോഗി ആദിത്യനാഥിനോട് ഹൈദരാബാദ് പോലീസിനെ കണ്ടു പഠിക്കാനാണ് മായാവതിയുടെ ഉപദേശം. മിക്കവാറും വരും ദിവസങ്ങളില്‍ കയ്യടി നേടാന്‍ രാഷ്ട്രീയ നേതാക്കന്മാര്‍ 'ഹൈദരാബാദ് മോഡല്‍' ഉദ്ധരിക്കാന്‍ സകല സാധ്യതകളുമുണ്ട്. നിരുത്തരവാദിത്ത്വം ആണല്ലോ അല്ലെങ്കിലും നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെ ഒക്കെ സ്ഥിരം ശൈലി. ഇങ്ങനെയൊക്കെ ആണെങ്കില്‍ ബലാത്സങ്ങ വീരന്‍ ആശാറാം ബാപ്പു, കുല്‍ദീപ് സെന്‍ഗല്‍ എം.എല്‍.എ., ചിന്മയാനന്ദപുരി എം.പി. - ഇങ്ങനെ പലരേയും ആള്‍ക്കൂട്ടത്തിന്റ്റെ തൃപ്ത്തിക്ക് വിടേണ്ടി വരും.

വിചാരണയില്ലാത്ത ശിക്ഷ കാടത്തമാണ്. വെടിവെച്ച് കൊന്ന വാര്‍ത്ത 'കണ്ണിന് പകരം കണ്ണ് ; എല്ലിന് പകരം എല്ല്' - എന്നുള്ള കാട്ടുനീതിയെ അനുസ്മരിപ്പിക്കുന്നു. ആധുനിക മനുഷ്യന്റ്റെ നീതിബോധം അല്ല ഇവിടെ വെളിവാകുന്നത്. അതിനേക്കാളൊക്കെ ഉപരി പൊലീസിന് നിയമത്തിന് അതീതമായി പ്രവര്‍ത്തിക്കുവാനുള്ള ലൈസന്‍സ് കൊടുക്കുകയാണ് ഈ പ്രവര്‍ത്തിയിലൂടെ. ആരെ വേണമെങ്കിലും ആരോപണ വിധേയമായി കൊല്ലാനും ശിക്ഷിക്കാതിരിക്കാനുമായാണ് നിയമ വിദഗ്ധര്‍ ശരിയായ ചര്‍ച്ചയും വിചിന്തനവും നടത്തി ആധുനിക 'ജൂറിസ്ഡിക്ഷണല്‍ പ്രോസസ്' ഉണ്ടാക്കിയിരിക്കുന്നത്. നമ്മുടെ നീതിന്യായ വ്യവസ്ഥിതിയുടെ ഭാഗമായ ആ 'ജൂറിസ്ഡിക്ഷണല്‍ പ്രോസസിന്' തീര്‍ച്ചയായും ഒരു കളങ്കമാണ് ഹൈദരാബാദിലെ പോലീസ് കൊലപാതകങ്ങള്‍.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)
Join WhatsApp News
കെട്ടിത്തൂക്കി വെടി വെക്കണം 2019-12-06 14:04:11
ബലാല്‍സംഗം ചെയിതവരെ ആണ് വെടിവച്ചത്, സിവിലയിസ്ട്  സോസയിറ്റി എന്നാല്‍ ബലാല്‍സംഗം ചെയിതവനെ തീറ്റി പൊട്ടുന്നത് ആണോ?
അവര്‍ കാണിച്ചത്‌ കിരാതം. ബലാത്സഗം ചെയ്യുന്നവരെ കെട്ടിത്തൂക്കി വെടിവേക്കണം. 
-ചാണക്യന്‍ 
vayanakaaran 2019-12-06 14:45:55
വെള്ളാശേരി ജോസഫെ, താങ്കളെയും കുടുംബത്തത്തെയും 
ദൈവം രക്ഷിക്കുന്നുണ്ടല്ലോ. തുടർന്നും 
രക്ഷിക്കട്ടെ. പക്ഷെ ദൈവം ചിലപ്പോൾ 
തിരിഞ്ഞനോക്കാതെ മൃഗീയമായി 
മരിച്ചുപോകുന്നവരുണ്ട് പുറത്ത്. അവർക്ക് 
ഈ പോലീസ് ഏമാന്മാർ ദൈവമാണ്.അവർക്ക് 
കിട്ടുന്ന സുരക്ഷയിലേക്ക് കാറി തുപ്പരുത്. 
Shoot at sight 2019-12-06 19:02:31
'സിവിലൈസ്ഡ്' സമൂഹത്തില്‍ പരിപാലിക്കേണ്ട നിയമത്തിന്റ്റെ പരിപാവനതയോടുള്ള കനത്ത വെല്ലുവിളിയാണ്; നീതിന്യായ പ്രക്രിയയോടുള്ള പൃഷ്ഠം കാട്ടലുമാണ്."

ഒരു സ്ത്രീയെ നിഷ്ടൂരമായി ബലാല്സംഗം ചെയ്ത് കൊന്നിട്ട് കത്തിച്ചു കൊല്ലുക , എട്ട് വയസ്സുകാരിയെ, അഞ്ചു വയസ്സുകാരിയെ  റേപ്പ് ചെയ്തു ക്രൂരമായി കൊല്ലുക, ഇതൊക്കെയാണോ സിവിലൈസിഡ് സാമൂഹത്തിന്റ ലക്ഷണം? നിങ്ങൾ ഏത് ലോകത്തിലാണ് ജീവിക്കുന്നത് ?   ഇതുപോലെ കുറെ എണ്ണത്തെ വെടിവച്ചു കൊല്ലുകയാണെങ്കിൽ  സമൂഹം സിവിലൈസ്ഡ് ആകും .  സ്വന്തം ജീവിതത്തിൽ സംഭവിക്കുന്നതുവരെ ഇതുപോലെ വലിയ വാചകത്തിൽ എഴുതി വിട്ടു കൊണ്ടിരിക്കും . 
SHOOT THE RAPIST 2019-12-06 16:34:28

A civilized society is one where any human regardless of gender can walk freely without fear & danger anywhere at any time. Unfortunately, there is none. Men created thousands & thousands of gods but none have done anything to protect or prevent evil being done to another. Power & money rule the society and world. Thousands of kids were raped & gang-raped and thrown on rail tracks or burned like trash. None of the gods prevented it from happening.

The gods being inactive, unconcerned & helpless; it is our duty to protect our kids & women from evil men. only by severe punishments, we can control the evil. Yes; shoot & kill all rapists. Rape is a murder. If the police is helpless, don’t wait. 

praise to the Police 

andrew

observe 2019-12-06 22:24:50
പൊതുവിൽ നീചന്മാരല്ലേ പോലീസിൽ? അവരെ കയറൂരി വിട്ടാൽ  ആർക്കെങ്കിലും സമാധാനമായി ജീവിക്കാനാവുമോ?  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക