Image

ചര്‍ച്ച് ആക്ട് ഹര്‍ജി സുപ്രീം കോടതി തള്ളി

Published on 06 December, 2019
ചര്‍ച്ച് ആക്ട്  ഹര്‍ജി സുപ്രീം കോടതി തള്ളി
ന്യൂഡല്‍ഹി: ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് കൊണ്ടു വരാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, എസ് രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. നിയമം നിര്‍മ്മിക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ ചര്‍ച്ച് ആക്ട് നിലവിലുണ്ടെന്നും ദേശീയ തലത്തില്‍ ചര്‍ച്ച് ആക്ട് ആവശ്യമില്ലെന്നും വ്യക്തമാക്കിയാണ് ഹര്‍ജി സുപ്രീം കോടതി തള്ളിയത്. എം ജെ ചെറിയാനും മറ്റ് മൂന്ന് പേരും നല്‍കിയ റിട്ട് ഹര്‍ജി ആണ് സുപ്രീം കോടതി തള്ളിയത്.

നിലവില്‍ പല സംസ്ഥാനങ്ങളിലും ചര്‍ച്ച് ആക്ട് ഉണ്ടെങ്കിലും കേരളത്തില്‍ അത്തരമൊരു നിയമമില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കേരളത്തില്‍ പാസാക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ അത് കേന്ദ്രത്തിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ ഒഴിഞ്ഞു. ഈ സാഹചര്യത്തിലാണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തതെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി. (Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക