Image

ജപ്പാനിലെ ആദ്യ യോഗത്തില്‍ തന്നെ 200 കോടിയുടെ നിക്ഷേപം ഉറപ്പിക്കാനായി; മുഖ്യമന്ത്രി

Published on 07 December, 2019
ജപ്പാനിലെ ആദ്യ യോഗത്തില്‍ തന്നെ 200 കോടിയുടെ നിക്ഷേപം ഉറപ്പിക്കാനായി; മുഖ്യമന്ത്രി

തിരുവനന്തപുരം: ജപ്പാന്‍, കൊറിയ സന്ദര്‍ശനങ്ങള്‍ വിജയമായിരുന്നുവെന്ന്‌ വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍. ജപ്പാനില്‍ നടന്ന ആദ്യ യോഗത്തില്‍ തന്നെ 200 കോടി രൂപയുടെ നിക്ഷേപം കേരളത്തിലേയ്‌ക്ക്‌ ഉറപ്പിക്കാന്‍ കഴിഞ്ഞതായി മുഖ്യമന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോഷിബയുമായി സാങ്കേതിക കൈമാറ്റത്തിന്‌ ധാരണയായതായും അദ്ദേഹം വ്യക്തമാക്കി. പൊതുമേഖലാ സ്ഥാപനവുമായി ചേര്‍ന്ന്‌ തോഷിബ ലിഥിയം ടൈറ്റാനിയം ഓക്‌സൈഡ്‌ ബാറ്ററി വികസിപ്പിക്കും. ജപ്പാനിലെ ചില കമ്‌ബനികള്‍ ഇപ്പോള്‍ തന്നെ കേരളത്തില്‍ നിക്ഷേപം നടത്തിയതായും കേരളത്തിലെ സാഹചര്യങ്ങളെപ്പറ്റി ജപ്പാനില്‍ നല്ല മതിപ്പാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.


ആരോഗ്യ - വിദ്യാഭ്യാസ മേഖലയ്‌ക്ക്‌ സന്ദര്‍ശനം ഗുണം ചെയ്യുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ യുവാക്കളെ മുന്നില്‍ കണ്ടുള്ള ഒരു യാത്രയായിരുന്നു. യാത്രയിലെ ഓരോ കൂടിക്കാഴ്‌ചയും യുവാക്കള്‍ക്ക്‌ ഗുണകരമാകുമെന്ന്‌ ഉറപ്പ്‌ വരുത്താന്‍ ശ്രദ്ധിച്ചതായും അദ്ദേഹം പറഞ്ഞു. 

അന്താരാഷ്ട്ര നിലവാരമുള്ള ഉന്നത വിദ്യാഭ്യാസം, ആധുനിക കാലഘട്ടത്തിന്‌ അനുയോജ്യമായ നൈപുണ്യ വികസനം, അതിലൂടെയുണ്ടാകുന്ന തൊഴിലുകള്‍, ഇവയൊക്കെ കേരളത്തിലെ യുവാക്കള്‍ക്ക്‌ ഉറപ്പ്‌ വരുത്തുന്ന ഇടപെടലുകള്‍ യാത്രയുടെ സവിശേഷതയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക