Image

ഉന്നാവ്‌ സംഭവത്തില്‍ യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

Published on 07 December, 2019
ഉന്നാവ്‌ സംഭവത്തില്‍ യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി  പ്രിയങ്ക ഗാന്ധി
ലഖ്‌നൗ: ഉന്നാവ്‌ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീ കൊളുത്തിക്കൊന്ന സംഭവത്തില്‍ യുപി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ നേതാവ്‌ പ്രിയങ്ക ഗാന്ധി.

 കുറ്റവാളികള്‍ക്ക്‌ ഉത്തര്‍പ്രദേശില്‍ സ്ഥാനമില്ലെന്നാണ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ പറയുന്നത്‌. എന്നാല്‍ സ്‌ത്രീകള്‍ക്ക്‌ സ്ഥാനമില്ലാത്ത രീതിയില്‍ അദ്ദേഹം സംസ്ഥാനത്തെ മാറ്റിയെന്നാണ്‌ ഞാന്‍ കരുതുന്നതെന്ന്‌ പ്രിയങ്ക തുറന്നടിച്ചു.

ഉന്നാവില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി. കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ പെണ്‍കുട്ടിയുടെ കുടുംബം നിരന്തരം ഉപദ്രവിക്കപ്പെട്ടിരുന്നു. 

കുറ്റവാളികള്‍ക്ക്‌ ബിജെപിയുമായി ബന്ധമുണ്ടെന്നാണ്‌ ഞാന്‍ കേട്ടത്‌. അതുകൊണ്ടാണ്‌ അവര്‍ സംരക്ഷിക്കപ്പെടുന്നത്‌. സംസ്ഥാനത്തെ കുറ്റവാളികള്‍ക്ക്‌ യാതൊരു ഭയവും ഇല്ലെന്നും പ്രിയങ്ക പറഞ്ഞു.

ഉന്നാവോ പെണ്‍കുട്ടിയുടെ മരണത്തില്‍ അങ്ങേയറ്റം വേദന തോന്നുന്നെന്നും പെണ്‍കുട്ടിയുടെ കുടുംബത്തിന്‌ ശക്തി നല്‍കാന്‍ താന്‍ ദൈവത്തോട്‌ പ്രാര്‍ത്ഥിക്കുകയാണെന്നും പ്രിയങ്ക ഗാന്ധി നേരത്തെ ട്വിറ്ററില്‍കുറിച്ചിരുന്നു. അവള്‍ക്ക്‌ നീതി നല്‍കാന്‍ കഴിയാത്തത്‌ നമ്മുടെ എല്ലാവരുടെയും പരാജയമാണ്‌. 

സാമൂഹികമായി, നാമെല്ലാം കുറ്റക്കാരാണ്‌. പക്ഷേ ഇത്തരം സംഭവങ്ങളെല്ലാം ഉത്തര്‍ പ്രദേശിലെ ക്രമസമാധാനനില എവിടെ നില്‍ക്കുന്നുവെന്ന്‌ നമുക്ക്‌ കാണിച്ചു തരുന്നതാണെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

അതേസമയം, യുവതിയുടെ മരണവാര്‍ത്ത്‌ കേട്ട്‌ ഞാന്‍ അങ്ങേയറ്റം ദുഃഖിതനാണെന്നും കേസ്‌ പരിഗണിക്കാന്‍ അതിവേഗ കോടതി സ്ഥാപിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രതികരണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക