Image

ശബരിമല നടവരവ് 66.11 കോടി

Published on 07 December, 2019
ശബരിമല നടവരവ് 66.11 കോടി
വൃശ്ചിക മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് നടതുറന്നതിനു ശേഷം ഡിസംബര്‍ അഞ്ചുവരെ ശബരിമലയില്‍ 66, 11,07,840 രൂപയുടെ വരവുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ അഡ്വ.എന്‍.വിജയകുമാര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അഞ്ചുവരെ 39,49, 20,175 രൂപയായിരുന്നു നടവരവ്. എന്നാല്‍ 2017ല്‍ 74,67,36,365 രൂപയായിരുന്നു വരവ്. ഈവര്‍ഷം വൃശ്ചികം ഒന്നിന് നടന്ന തുറന്നതു മുതല്‍ ഇതുവരെ , അഞ്ച് കോടിയോളം രൂപയുടെ നാണയങ്ങള്‍ എണ്ണി തീര്‍ക്കുന്നതിന് അവശേഷിക്കുന്നുണ്ട്. ധനലക്ഷമി ബാങ്ക് നാണയങ്ങള്‍ എണ്ണുന്നതിന് കൂടുതല്‍ യന്ത്രങ്ങള്‍ എത്തിക്കേണ്ടതാണ്. നാണയങ്ങള്‍ എണ്ണുന്നതിന് ക്ഷേത്ര കലാപീഠത്തില്‍ നിന്ന് 40 പേരുടെ സേവനം തിങ്കളാഴ്ച മുതല്‍ സന്നിധാനത്ത് ലഭിക്കും. എണ്ണി തീര്‍ക്കാനുള്ളവ എണ്ണി തീര്‍ക്കും. തുടര്‍ന്ന് ഓരോ ദിവസത്തേയും നടവരവ് അന്നന്ന് എണ്ണി തീര്‍ക്കും. അരവണ 13.5 ലക്ഷവും അപ്പം 2 ലക്ഷവും സ്റ്റോക്കുണ്ട്. ലോഡ്എത്തിയതോടെ ശര്‍ക്കരയുടെ കുറവ് പരിഹരിച്ചു. നെയ് ക്ഷാമം പരിഹരിക്കുന്നതിനും അടിയന്തിര നടപടി സ്വീകരിച്ചു.

മണ്ഡല-മകര വിളക്ക് മഹോത്സവത്തിന് ശബരിമലയിലെത്തുന്ന ഭക്തരുടെ ഇരുമുടിക്കെട്ടിലെ നെയ്‌ത്തേങ്ങയിലെ നെയ്യ് അയ്യപ്പന് അഭിഷേകം ചെയ്യുന്നതിന് ടിക്കറ്റ് നിരക്ക് 10 രൂപ. സന്നിധാനത്തെ വിശേഷ പൂജയായ പടിപൂജയുടെ നിരക്ക് 75,000 രൂപ. ആടിയ ശിഷ്ടം നെയ്യ് 100 മില്ലി ലിറ്ററിന് 75 രൂപയ്ക്ക് കൗണ്ടറുകളില്‍ ലഭിക്കും. അഭിഷേക നെയ്യ് പ്രസാദത്തിനും 75 രൂപയാണ് നിരക്ക്. അരവണപ്രസാദം 250 മില്ലി ലിറ്ററിന് 80 രൂപയാണ്. അപ്പം ഏഴെണ്ണമടങ്ങിയ ഒരു കവറിന് 35 രൂപ. ഇവയടക്കം മണ്ഡല-മകര വിളക്ക് മഹോത്സവത്തിന് നാല്‍പതിലേറെ വഴിപാടുകളാണ് ശബരിമലയില്‍.

വിവിധ പൂജകളുടെയും അഭിഷേകങ്ങളുടെയും നിരക്ക് ഇനി പറയുന്നു. അഭിഷേകം ടിക്കറ്റ് ഒന്ന്-10 രൂപ, മാല വടി പൂജ 20, മലര്‍ നിവേദ്യം 20, ശര്‍ക്കര പായസം 20, വെള്ള നിവേദ്യം 20, വറ നിവേദ്യം 20, നെയ്യ് വിളക്ക് 25, ഉടയാട ചാര്‍ത്ത്/നടയ്ക്ക് വെപ്പ് 25, ചരട് ജപം 25, വിഭൂതി പ്രസാദം 25, അഷ്ടോത്തരാര്‍ച്ചന 30, മഞ്ഞള്‍ കുങ്കുമം അഭിഷേകം 40, മഞ്ഞള്‍ കുങ്കുമം 40, സഹസ്ര നാമാര്‍ച്ചന 40, ഒറ്റ ഗ്രഹപൂജ 50, സ്വയംവരാര്‍ച്ചന 50, നാഗരുപൂജ 50, പൂജിച്ച മണി ചെറുത് 50, നീരാഞ്ജനം 100, പഞ്ചാമൃതാഭിഷേകം 100, നവഗ്രഹ നെയ്യ് വിളക്ക് 100, സ്വര്‍ണാഭരണ പൂജ 100, പഞ്ചാമൃത അഭിഷേകം (സെയില്‍) 100, അയ്യപ്പചക്രം 200, നവഗ്രഹ പൂജ 250, ശത്രുസംഹാര പുഷ്പാഞ്ജലി 250, ഹരിഹര സൂക്ത പുഷ്പാഞ്ജലി 250, ഗണപതി ഹോമം 300, തുലാഭാരം 500, ഉഷപൂജ 750, മുഴുക്കാപ്പ് 750, ഭഗവതി സേവ 2000, ഉച്ചപൂജ 2500, നിത്യപൂജ 3000, ലക്ഷാര്‍ച്ചന 10,000, പുഷ്പാഭിഷേകം 10,000, ഉത്സവബലി 30,000, ഉദയാസ്തമന പൂജ 40,000, സഹസ്രകലശം 40,000, പടിപൂജ 75,000 രൂ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക