Image

ത്രിപുരയില്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കി പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്നു

Published on 08 December, 2019
 ത്രിപുരയില്‍ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കി പെണ്‍കുട്ടിയെ തീ കൊളുത്തി കൊന്നു


ഉന്നാവ്‌ സംഭവത്തിന്‌ സമാനമായി ത്രിപുരയിലും പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ ശേഷം തീ കൊളുത്തി കൊന്നു. പതിനേഴുകാരിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്നാണ്‌ ദിവസങ്ങളോളം കൂട്ടബലാത്സംഗം ചെയ്‌തത്‌. 

പിന്നാലെ കാമുകനും അമ്മയും ചേര്‍ന്നാണ്‌ പെണ്‍കുട്ടിയെ തീകൊളുത്തി കൊന്നത്‌. ത്രിപുരയിലെ ശാന്തിര്‍ ബസാറിലാണ്‌ സംഭവം. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക