Image

മത സംഘടനകള്‍ സെക്കുലര്‍ സംഘടനകള്‍ക്ക് ഭീഷണി: ഫൊക്കാന നേതാക്കള്‍

ജോസ് കണിയാലി Published on 12 May, 2012
മത സംഘടനകള്‍ സെക്കുലര്‍ സംഘടനകള്‍ക്ക് ഭീഷണി: ഫൊക്കാന നേതാക്കള്‍
ന്യൂയോര്‍ക്ക്: മതസംഘടനകളുടെയും മതാധിഷ്ഠിത പരിപാടികളുടെയും കടന്നുകയറ്റമാണ് സെക്യുലര്‍ പ്രസ്ഥാനങ്ങള്‍ നേരിടുന്ന പ്രധാന ഭീഷ ണിയെന്ന് ഫൊക്കാന നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു. സാംസ്‌കാരിക സംഘടനകളുടെ പല പരിപാടികളും ഇന്ന് പളളികളും അമ്പല ങ്ങളും ഏറ്റെടുത്തത് നടത്തുകയാണ്. ഓണം പോലുളള സാംസ്‌കാരികോത്സവങ്ങള്‍ക്കും ഇതു തന്നെ ഗതി. അതിനാല്‍ തന്നെ എല്ലാ ചടങ്ങുകളിലും മതത്തിന്റെ സ്വാധീനം കടന്നു വരികയാണ്. മതങ്ങള്‍ നടത്തുമ്പോള്‍ അത് ഏതെങ്കിലും ഒരു വിഭാഗത്തിന്റേതു മാത്രമായി ഒതുങ്ങിപ്പോകുന്നു. അമേരി ക്കന്‍ മലയാളി ഫലത്തില്‍ കാത്തോലിക്കാ മലയാളിയും ഓര്‍ത്തഡോക്‌സ് മലയാളിയും പെന്തക്കൊസ്ത് മലയാളിയും ഹിന്ദു മലയാളിയും മുസ്ലിം മ ലയാളിയുമായി മാറിയതാണ് ഇതുണ്ടാക്കിയ ഭവിഷ്യത്ത്. പത്തുവര്‍ഷം മുമ്പ് അമേരിക്കന്‍ മലയാളി മാത്രമായിരുന്നവര്‍ ഇന്ന് മതത്തിന്റെ വേലിക്കെ ട്ടില്‍ കുടുങ്ങി അവരവരുടെ മതത്തിലേക്കു തന്നെ ഉള്‍വലിയുന്ന സ്ഥിതി വിശേഷവുമുണ്ടായി. യുവജനതയിലാണ് ഇത് ഏറെ ആശയക്കുഴപ്പമുണ്ടാ ക്കിയത്. മറ്റൊന്നിലും പങ്കെടുക്കാതെ മതത്തിലും അതിലെ വിഭാഗങ്ങളിലും ഒതുങ്ങിപ്പോകുന്നതിനാല്‍ അഖില മലയാളി എന്ന സംജ്ഞ തന്നെ അ വര്‍ക്ക് അന്യമായി മാറിയിട്ടുണ്ട്. അപകടകരമായ ഒരു സ്ഥിതിവിശേഷത്തിലേക്കാണ് ഇത് യുവജനതയെ കൊണ്ടെത്തിക്കുക എന്നും ഫൊക്കാന നേ താക്കള്‍ കുറ്റപ്പെടുത്തി.
ഇന്ത്യ പ്രസ്‌ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക സംഘടിപ്പിച്ച പത്രസമ്മേളനത്തിലാണ് ഫൊക്കാന നേതാക്കള്‍ അമേരിക്കന്‍ മലയാളി ജീവിതത്തില്‍ മതസ്വാധീനമുണ്ടാക്കുന്ന പുഴുക്കുത്തുകള്‍ക്കെതിരെ തുറന്നടിച്ചത്.
ഈ സ്ഥിതിവിശേഷത്തെക്കുറിച്ച് പല മതാധ്യക്ഷരുമായും തങ്ങള്‍ ചര്‍ച്ച നടത്തുകയുണ്ടായെന്ന് ഫൊക്കാന നേതാക്കള്‍ പറഞ്ഞു. അവരും ഇതി നെതിരെ പ്രവര്‍ത്തിക്കണമെന്ന പക്ഷക്കാരാണ്. എല്ലാ ബിഷപ്പുമാരെയും മറ്റു സമുദായ നേതാക്കളെയും ഒരു മേശക്കു ചുറ്റുമിരുത്തി മതത്തിനും സമൂ ഹത്തിനും വ്യക്തമായ വേര്‍തിരിവുണ്ടാക്കുക എന്ന കാര്യം ചര്‍ച്ച ചെയ്യുകയാണ് ഉദ്ദേശിക്കുന്നത്. ക്രിയാത്മകമായ ചര്‍ച്ചയിലൂടെ പ്രശ്‌നത്തിന് പരി ഹാരം കാണാമെന്ന പ്രത്യാശയുണ്ടെന്നും ഫൊക്കാന നേതാക്കള്‍ പറഞ്ഞു. മാധ്യമങ്ങളുടെ സഹകരണവും അവര്‍ അഭ്യര്‍ത്ഥിച്ചു.
ജൂണ്‍ 30 മുതല്‍ ജൂലൈ മൂന്നുവരെ ഹൂസ്റ്റണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്റെ ക്രമീകരണങ്ങള്‍ ഉദ്ദേശിച്ചതിലും വിജയമായി മുന്നേറുന്നു ണ്ട്. ഏഴുലക്ഷം ഡോളറാണ് മൊത്തം ബഡ്ജറ്റ്. സ്‌പൊണ്‍സര്‍മാരിലൂടെയും രജിസ്‌ട്രേഷനിലൂടെയും ബഡ്ജറ്റ് മറികടക്കാനാവും. നഷ്ടമില്ലാത്ത ഒരു കണ്‍വന്‍ഷനാവും ഇത്തവണ നടക്കുകയെന്ന് ഭാരവാഹികള്‍ ഉറപ്പു നല്‍കി.
ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടാവുന്നില്ലെങ്കില്‍ തിരുവിതാംകൂര്‍ മഹാരാജാവ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുക തന്നെ ചെയ്യുമെന്ന് പ്രസിഡ ന്റ് ജി.കെ പിളളയും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പനും പറഞ്ഞു. 92 വയസുണ്ടെങ്കിലും മഹാരാജാവിന്റെ ആരോഗ്യത്തിന് ഇപ്പോള്‍ പ്ര ശ്‌നങ്ങളൊന്നുമില്ല. സ്വകാര്യ ഡോക്ടറും അദ്ദേഹത്തെ അമേരിക്കയിലേക്ക് അനുഗമിക്കുന്നുണ്ട്.
അനന്തപുരി എന്നു പേരിട്ടിരിക്കുന്ന ഫൊക്കാന കണ്‍വന്‍ഷന്‍ വേദിയില്‍ ആ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ഏറ്റവും യോഗ്യന്‍ മഹാരാജാവ് ആ യതിനാലാണ് അദ്ദേഹത്തെ ക്ഷണിച്ചത്. മാത്രവുമല്ല ഏറ്റവും ജനാധിപത്യമായ രീതിയില്‍ ഭരണം നടത്തിയിരുന്നതും തിരുവിതാംകൂര്‍ രാജവംശമാ ണെന്നത് വിസ്മരിക്കാനാവില്ല. മഹാരാജാവിന്റെ ആദ്യ അമേരിക്കന്‍ പര്യടനവുമായിരിക്കും ഫൊക്കാന കണ്‍വന്‍ഷന്‍. 12 വര്‍ഷം മുമ്പ് ഗള്‍ഫ് നാടുക ളിലേക്കാണ് ഇതിനു മുമ്പ് അദ്ദേഹം വിമാനയാത്ര നടത്തിയത്. രാജവംശത്തിന്റെ പ്രത്യേക ആചാരാനുഷ്ഠാനങ്ങള്‍ പാലിക്കാനുളള എല്ലാ സൗകര്യ വും ഹൂസ്റ്റണില്‍ ഒരുക്കുന്നതായിരിക്കും.
നാലുദിവസം നീണ്ടുനില്‍ക്കുന്ന ഫൊക്കാന കണ്‍വന്‍ഷനില്‍ ഒരു ദിവസം മുഴുവന്‍ യുവജനങ്ങള്‍ക്കായി നീക്കിവച്ചിട്ടുണ്ട്. യുവജനതക്ക് ഫൊക്കാന നല്‍കുന്ന പ്രാധാന്യമാണ് ഇതു കാണിക്കുന്നത്. മാത്രവുമല്ല നാലു ദിവസങ്ങളിലും നാട്ടില്‍ നിന്നുളള പ്രൊഫഷണല്‍ സംഘടനകളുടെ കലാപരിപാടി കളും ഉണ്ടാകും. പങ്കെടുക്കുന്നവര്‍ക്ക് ലഞ്ചും ഡിന്നറും നല്‍കുന്നുണ്ട്. താമസവും ഭക്ഷണവും ഉള്‍പ്പടെ നാലുപേരടങ്ങുന്ന കുടുംബത്തിന് ആയിരം ഡോളര്‍ മാത്രമേ രജിസ്‌ട്രേഷന്‍ ഫീസായി ഈടാക്കുന്നുളളൂ. ഒരു കുടുംബത്തിനും ഹൂസ്റ്റണില്‍ സ്വകാര്യ സന്ദര്‍ശനം നടത്തിയാല്‍ ഇത്രയും തുക യില്‍ ഭക്ഷണവും താമസവും കലാപരിപാടികള്‍ കാണാനുളള ടിക്കറ്റും തരപ്പെടുത്തുക എളുപ്പമല്ല.
മുപ്പതുവര്‍ഷത്തിനു ശേഷം ഹൂസ്റ്റണില്‍ എത്തുന്ന ഫൊക്കാന കണ്‍വന്‍ഷനെ ആവേശത്തോടെയാണ് ദക്ഷിണമേഖലയിലുളളവര്‍ കാണുന്നത്. ഹൂസ്റ്റണില്‍ നിന്നു തന്നെ ഇതിനകം 300 കുടുംബങ്ങള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. മറ്റു സ്ഥലങ്ങളില്‍ നിന്നും രജിസ്‌ട്രേഷന്‍ പുരോഗമിക്കുന്നു. ഇതുവരെ നടന്ന രജിസ്‌ട്രേഷന്‍ കിക്ക്ഓഫുകള്‍ക്കും ആവേശകരമായ പ്രതികരമാണ് ലഭിച്ചത്. മൂവായിരത്തിനും നാലായിരത്തിനും ഇടക്ക് മലയാളി കളെയാണ് കണ്‍വന്‍ഷനില്‍ പ്രതീക്ഷിക്കുന്നത്.
ഫൊക്കാന കണ്‍വന്‍ഷന്‍ കുടുംബമായുളള പങ്കെടുക്കലിനെ പ്രോത്സാഹിപ്പിക്കുന്നതിനാല്‍ ഇതുവരെ സിംഗിള്‍ രജിസ്‌ട്രേഷന്‍ തുടങ്ങിയിട്ടില്ലെന്ന് പ്രസിഡന്റ്ജി.കെ പിളള പറഞ്ഞു. പലരും ഒറ്റക്ക് കണ്‍വന്‍ഷനെത്താന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കണ്‍വന്‍ഷന്‍ അടുക്കുന്ന ദിനങ്ങളില്‍ ഇവരുടെ രജിസ്‌ട്രേഷനും പരിഗണിക്കുന്നതാണ്.
ഫൊക്കാനക്ക് ഒരു സ്ഥിരം ആസ്ഥാനം ന്യൂയോര്‍ക്കില്‍ സ്ഥാപിക്കുന്നതിനുളള നടപടിക്രമങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയായിട്ടുണ്ടെന്ന് ട്രസ്റ്റി ബോര്‍ ഡ് ചെയര്‍മാന്‍ പോള്‍ കറുകപ്പളളി പറഞ്ഞു. അസോസിയേഷനുകള്‍ അനവധിയുളളതിനാലാണ് ന്യൂയോര്‍ക്കിനെ പരിഗണിക്കുന്നത്. ക്വീന്‍സ് ഭാഗ ങ്ങളിലുളള പല അസോസിയേഷനുകള്‍ക്കും സ്ഥിരം ആസ്ഥാനമുളളതിനാല്‍ വെസ്റ്റ്‌ചെസ്റ്ററോ റോക്‌ലന്‍ഡോ ആണ് ഫൊക്കാനയുടെ ആസ്ഥാ നത്തിനായി പരിഗണിക്കുന്ന സ്ഥലങ്ങള്‍. ജൂലൈയില്‍ ക്ലോസിംഗ് നടത്തി ആസ്ഥാനം സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കാര്യങ്ങള്‍ പുരോഗമി ക്കുന്നത്.
ജനാധിപത്യപരമായ ഇലക്ഷനിലൂടെയാണ് അടുത്ത ഫൊക്കാന നേതൃത്വത്തെ തിരഞ്ഞെടുക്കുകയെന്ന് ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. അടുത്ത ക ണ്‍വന്‍ഷന്‍ എവിടെയെന്ന കാര്യവും അങ്ങനെ തന്നെയാണ് തീരുമാനിക്കുക. ചിക്കാഗോയും വാഷിംഗ്ടണും അടുത്ത കണ്‍വന്‍ഷന്‍ നടത്താനായി രംഗത്തു വന്നിട്ടുണ്ട്. ചിക്കാഗോയില്‍ നിന്നും പ്രസിഡന്റ്‌സ്ഥാനാര്‍ത്ഥിയായി മറിയാമ്മ പിളള രംഗത്തുണ്ട്. ഇലക്ഷനില്‍ ജയിക്കുകയാണെങ്കില്‍ ഫൊക്കാനയുടെ ആദ്യ വനിതാ പ്രസിഡന്റാവും മറിയാമ്മ പിളള. കേരളത്തിലും ഇന്ത്യയിലുമൊക്കെ ഉളളതു പോലെ വനിതകളെ സ്ഥാനങ്ങളിലേക്ക് എത്തിക്കാതിരിക്കാനായി പുരുഷന്മാര്‍ സംഘടിതരാവുന്നതൊന്നും ഫൊക്കാനയിലില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഫൊക്കാനയില്‍ വനിതകള്‍ക്ക് എ ന്നും അര്‍ഹമായ പ്രാധാന്യം ലഭിച്ചിട്ടുണ്ടെന്ന് ഷീല ചെറു, ലീല മാരേട്ട് എന്നിവര്‍ വ്യക്തമാക്കി.
കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ഇ. അഹമ്മദ്, കെ.വി തോമസ് എന്നിവര്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. ഒമ്പതു കേരള മ ന്ത്രിമാര്‍ വരാമെന്ന് സമ്മതിച്ചിട്ടുണ്ടെങ്കിലും കണ്‍വന്‍ഷന്‍ അടുക്കുമ്പോഴേ ആരൊക്കെ എന്ന് ഉറപ്പിച്ചു പറയാനാവൂ. ആരോഗ്യമന്ത്രി അടൂര്‍ പ്രകാശ് വരുമെന്ന് ഉറപ്പാണ്. കേരളത്തിലെ പ്രമുഖ സ്‌പൊണ്‍സറായ സൗത്ത് ഇന്ത്യന്‍ ബാങ്കിന് അവരുടെ ബ്രാന്‍ഡ് അംബാസഡറായ സൂപ്പര്‍താരം മമ്മൂട്ടി യെ എത്തിച്ചാല്‍ കൊളളാമെന്നുണ്ട്. അതിപ്പോള്‍ ഉറപ്പായിട്ടില്ല.
അമേരിക്കയില്‍ നിന്നും നാട്ടില്‍ നിന്നും ഫൊക്കാന കണ്‍വന്‍ഷന് സ്‌പൊണ്‍സര്‍മാരെ ലഭിച്ചിട്ടുണ്ട്. നാട്ടിലെ ബിസിനസ് സമൂഹം വളരെ ഉത്സാഹ ത്തോടെയാണ് ഫൊക്കാന കണ്‍വന്‍ഷനെ കാണുന്നത്.
പ്രസിഡന്റ്ജി.കെ പിളളക്ക് പുറമെ ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്, മറ്റു സാരഥികളായ പോള്‍ കറുകപ്പളളി, ടെറന്‍സണ്‍ തോമസ്, ഗണേഷ് നായര്‍, ഫിലിപ്പോസ് ഫിലിപ്പ്, എബ്രഹാം ഈപ്പന്‍, ജോസഫ് കുരിയാപ്പുറം, വര്‍ഗീസ് ഉലഹന്നാന്‍, തമ്പി ചാക്കോ, കെ.കെ ജോണ്‍സണ്‍, ടി.എസ് ചാക്കോ, ജോസ് കാനാട്ട്, ജോസഫ് പോത്തന്‍ (സാജന്‍), ഷീല ചെറു, ലീല മാരേട്ട്, സുനില്‍ കോശി എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രസ്‌ക്ലബ്ബ് നാഷണല്‍ ജനറല്‍ സെക്രട്ടറി മധു കൊട്ടാരക്കര (അശ്വമേധം), മുന്‍ പ്രസിഡന്റ്‌റെജി ജോര്‍ജ് (മലയാളി സംഗമം), മുന്‍ ട്രഷറര്‍ ജോര്‍ജ് തുമ്പയില്‍ (മലയാളം പത്രം), ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ്‌ജോസ് കാടാപുറം (കൈരളി ടി.വി), രാജു പളളം (ഏഷ്യാനെറ്റ്), പ്രിന്‍സ് മര്‍ക്കോസ് (അക്ഷരം), ഫിലിപ്പ് മാരേട്ട് (കൈരളി ടി.വി), ടാജ് മാത്യു (മലയാളം പത്രം) എന്നിവരാണ് ഇന്ത്യ പ്രസ്‌ക്ലബ്ബിനെ പത്രസമ്മേളനത്തില്‍ പ്രതിനി ധീകരിച്ചത്.
മത സംഘടനകള്‍ സെക്കുലര്‍ സംഘടനകള്‍ക്ക് ഭീഷണി: ഫൊക്കാന നേതാക്കള്‍ മത സംഘടനകള്‍ സെക്കുലര്‍ സംഘടനകള്‍ക്ക് ഭീഷണി: ഫൊക്കാന നേതാക്കള്‍ മത സംഘടനകള്‍ സെക്കുലര്‍ സംഘടനകള്‍ക്ക് ഭീഷണി: ഫൊക്കാന നേതാക്കള്‍ മത സംഘടനകള്‍ സെക്കുലര്‍ സംഘടനകള്‍ക്ക് ഭീഷണി: ഫൊക്കാന നേതാക്കള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക