ന്യൂഡല്‍ഹി: ആദായനികുതി കുറയ്ക്കുമെന്ന് സൂചന നല്കി നിര്‍മ്മലാ സീതാരാമന്. അടുത്ത ബജറ്റില്‍ ആയിരിക്കും ഇത് പ്രഖ്യാപിക്കുക എന്നാണ് ധനമന്ത്രി ദേശീയ ഹിന്ദുസ്ഥാന്‍ ടൈംസ് ലീഡര്‍ഷിപ്പ് സമ്മിറ്റില്‍ പറഞ്ഞത്.
ആദായനികുതിയില്‍ ഇളവ് നല്‍കുന്നത് സര്‍ക്കാരിന്റെ പരിഗണനയിലുള്ള കാര്യമാണെന്നും മന്ത്രി വ്യക്താക്കി. നേരത്തെ 1.45 ലക്ഷം കോടി രൂപയുടെ ഇളവ് കമ്ബനികള്‍ക്ക് അനുവദിച്ചിരുന്നു. സെപ്റ്റംബറില്‍ ആയിരുന്നു കമ്ബനി നികുതി കുറച്ചത്.