Image

തമിഴ്‌നാട്ടില്‍ കാര്‍ അപകടം; ദമ്ബതികള്‍ മരിച്ചു

Published on 08 December, 2019
തമിഴ്‌നാട്ടില്‍ കാര്‍ അപകടം; ദമ്ബതികള്‍ മരിച്ചു

തിരുവനന്തപുരം: തമിഴ്നാട് പുതുക്കോട്ടയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് മലയാളി ദമ്ബതികള്‍ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ട് മക്കള്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം നെയ്യാറ്റിന്‍കര ഓലത്താനി സ്വദേശി സുധി, ഭാര്യ ഷൈനി എന്നിവരാണ് മരിച്ചത്.


മക്കളായ കെവിന്‍, നിവിന്‍ എന്നിവരെ പരിക്കുകളോടെ ട്രിച്ചി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. വേളാങ്കണ്ണിയ്ക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന കാറിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക