Image

സഹിഷ്ണുത; യുഎഇ ലോകത്തിന് മാതൃകയെന്ന് മാര്‍പാപ്പ

Published on 08 December, 2019
സഹിഷ്ണുത; യുഎഇ ലോകത്തിന് മാതൃകയെന്ന് മാര്‍പാപ്പ
ദുബായ് : സഹിഷ്ണുതയും സഹവര്‍ത്തിത്വവും സമാധാനവും നിലനിര്‍ത്താന്‍ യുഎഇ നടത്തുന്ന ശ്രമങ്ങള്‍ പ്രകീര്‍ത്തിക്കപ്പെടേണ്ടതാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.  വിവിധ മതങ്ങളെയും  സംസ്കാരങ്ങളെയും ഉള്‍ക്കൊള്ളുന്നതിലും  സമഭാവനയോടെ  കാണുന്നതിലും യുഎഇ ലോകത്തിനു മാതൃകയാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ താന്‍ നടത്തിയ യുഎഇ സന്ദര്‍ശനം മധുരസ്മരണകള്‍ സമ്മാനിക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.

വത്തിക്കാനില്‍ തന്നെ സന്ദര്‍ശിച്ച മാഡ്രിഡിലെ യുഎഇ സ്ഥാനപതി കാര്യാലയം ഉദ്യോഗസ്ഥര്‍, എമിറേറ്റ്‌സ് സെന്റര്‍ ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് ആന്‍ റിസര്‍ച് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘത്തോടു സംസാരിക്കുകയായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പ.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍, വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസര്‍വ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റുകളിലെ ഭരണാധികാരികള്‍ എന്നിവരുടെ ആശംസകള്‍ സ്ഥാനപതി കാര്യാലയത്തിലെ സാമ്പത്തിക, രാഷ്ട്രീയ, മാധ്യമവിഭാഗം മേധാവി സാറാ അല്‍ മഹ്‌റി മാര്‍പാപ്പയെ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക