Image

വര്‍ദ്ധിക്കുന്ന പീഡനങ്ങള്‍: സോണിയ ജന്മദിനാഘോഷം ഉപേക്ഷിച്ചു

Published on 08 December, 2019
വര്‍ദ്ധിക്കുന്ന പീഡനങ്ങള്‍: സോണിയ ജന്മദിനാഘോഷം ഉപേക്ഷിച്ചു
ന്യൂഡല്‍ഹി: വര്‍ദ്ധിച്ചുവരുന്ന സ്ത്രീപീഡനങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ഇന്നത്തെ ജന്മദിനാഘോഷം ഉപേക്ഷിച്ചു. ഉന്നാവോ അടക്കമുള്ള പീഡനസംഭവങ്ങളിലും സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിലും ദുഃഖവും ആശങ്കയും രേഖപ്പെടുത്തിയാണ് ജന്മദിനാഘോഷം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. ഇന്നാണ് സോണിയയുടെ 73ാം ജന്മദിനം.

2014 ല്‍ ജമ്മു കാശ്മീരിലെ ഭീകരാക്രമണത്തിന്റെയും ഛത്തീസ്ഗഡിലെ നക്‌സല്‍ ആക്രമണങ്ങളുടെയും പശ്ചാത്തലത്തിലും മുന്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് നെല്‍സണ്‍ മണ്ടേലയുടെ നിര്യാണത്തെത്തുടര്‍ന്ന് 2013 ലും സോണിയ ജന്മദിനം ആഘോഷിച്ചിരുന്നില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക