Image

സഹപ്രവര്‍ത്തകയുടെ വീട്ടില്‍കയറി അക്രമം: എം രാധാകൃഷ്‌ണനെ പ്രസ്‌ക്ലബ്‌ പുറത്താക്കി

Published on 09 December, 2019
സഹപ്രവര്‍ത്തകയുടെ വീട്ടില്‍കയറി അക്രമം: എം രാധാകൃഷ്‌ണനെ പ്രസ്‌ക്ലബ്‌ പുറത്താക്കി


തിരുവനന്തപുരം;സഹപ്രവര്‍ത്തകയുടെ വീട്ടില്‍ കയറി അക്രമം നടത്തിയ എം രാധാകൃഷ്‌ണനെ തിരുവനന്തപുരം പ്രസ്‌ ക്ലബ്‌ സെക്രട്ടറി സ്ഥാനത്തുനിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തു. രാധാകൃഷ്‌ണന്റെ പ്രസ്‌ ക്ലബ്ബ്‌ അംഗത്വവും സസ്‌പെന്‍ഡ്‌ ചെയ്‌തതായി ജോയിന്‍റ്‌ സെക്രട്ടറി സാബ്ലു തോമസ്‌ അറിയിച്ചു. രണ്ടു ദിവസത്തിനകം ജനറല്‍ ബോഡി വിളിക്കാനും തീരുമാനമായി.

രാധാകൃഷ്‌ണനെ പുറത്താക്കണമെന്നാവശ്യപ്പെട്ട്‌ ഇന്ന്‌ നെറ്റ്‌ വര്‍ക്‌ ഓഫ്‌ വിമണ്‍ ഇന്‍ മീഡിയയുടെ നേതൃത്വത്തില്‍ വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച്‌ നടത്തിയിരുന്നു. സെക്രട്ടേറിയറ്റിന്‌ മുന്നില്‍നിന്ന്‌ തിരുവനന്തപുരം പ്രസ്‌ ക്ലബിലേക്കാണ്‌ മാര്‍ച്ച്‌ നടത്തിയത്‌. നിരവധി പുരുഷ മാധ്യമപ്രവര്‍ത്തകരും മാര്‍ച്ചില്‍ പങ്കെടുത്തു

മാധ്യമപ്രവര്‍ത്തകയെയും കുടുംബത്തെയും ആക്രമിച്ചെന്ന പരാതിയില്‍ രാധാകൃഷ്‌ണപൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തിരുന്നു. മാധ്യമസ്ഥാപനം രാധാകൃഷ്‌ണനെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ്‌ ചെയ്‌തിട്ടുമുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക