Image

ചെവിയില്‍ വീണ വെള്ളം കുലുക്കി കളയാമോ

Published on 09 December, 2019
ചെവിയില്‍ വീണ വെള്ളം  കുലുക്കി കളയാമോ
കുളിക്കുമ്പോഴോ മറ്റോ ചെവിയില്‍ വെള്ളം പോയാല്‍ ഉടനെ തല കുലുക്കി വെള്ളം കളയാന്‍ ശ്രമിക്കാറുണ്ടോ ഇനി അങ്ങനെ ചെയ്യരുത്. കാരണം ഈ പ്രവൃത്തി തലച്ചോറിനെ വരെ കുഴപ്പത്തിലാക്കിയേക്കാമെന്നു പഠനം. കോര്‍ണല്‍ സര്‍വകലാശാലയും വിര്‍ജീനിയ ടെക്കും ചേര്‍ന്ന് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. ചെറിയ കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുക.

ചെവിയില്‍ വെള്ളം പോയാല്‍ അതു തനിയെ പുറത്തുപോകും. അല്ലെങ്കില്‍ ചെവിക്കായവുമായി കൂടിച്ചേരും. അസ്വസ്ഥത തോന്നിയാല്‍ മാത്രം ഡോക്ടറെ കാണിച്ച് പ്രത്യേക മെഷീന്റെ സഹായത്താല്‍ പുറത്തേക്ക് വലിച്ചെടുക്കാം.

ഒരു കാരണവശാലും പിന്നെയും വെള്ളം ഉള്ളിലേക്ക് ഒഴിച്ച് വെള്ളം പുറത്തു കളയാന്‍ ശ്രമിക്കരുത്. തലച്ചോറിന് ഏറ്റവും കൂടുതല്‍ സന്ദേശങ്ങള്‍ കൊടുക്കുന്ന പഞ്ചേന്ദ്രിയങ്ങളില്‍ രണ്ടാംസ്ഥാനമാണ് ചെവിക്കുള്ളത്. അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റി ഡിവിഷന്‍ ഓഫ് ഫ്‌ലൂയിഡ് ഡൈനാമിക്‌സിന്റെ എഴുപത്തിരണ്ടാം സമ്മേളനത്തില്‍ ഈ പഠനം അവതരിപ്പിച്ചിരുന്നു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക