Image

എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 21ന്

Published on 09 December, 2019
എവേയ്ക്ക് ലണ്ടന്‍ കണ്‍വന്‍ഷന്‍ 21ന്


ലണ്ടന്‍: ക്രിസ്മസ് ഒരുക്കത്തിനായുള്ള ലണ്ടന്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ ഡിസംബര്‍ 21 ശനിയാഴ്ച ലണ്ടനിലെ പാമേഴ്‌സ് ഗ്രീന്‍ കാത്തലിക്ക് ഹൈസ്‌കൂളില്‍ നടക്കപ്പെടും. പ്രധാന ഹാളില്‍ മുതിര്‍ന്നവര്‍ക്കും ക്ലാസ് മുറികളില്‍ കുട്ടികള്‍ക്കുമായി ശുശ്രൂഷകള്‍ ക്രമീകരിച്ചിരിക്കുന്നു.

ശനിയാഴ്ച ഉച്ചയ്ക്കു 1.30ന് ജപമാലയോടെ ആരംഭിക്കുന്ന കണ്‍വന്‍ഷനില്‍ വിശുദ്ധ കുര്‍ബാന, കുന്പസാരം, ദൈവവചന പ്രഘോഷണം, ദൈവാനുഭവ സാക്ഷ്യങ്ങള്‍, സ്പിരിച്ചല്‍ ഷെയറിംഗ്, ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാര്‍ഥന എന്നിവ ഉണ്ടായിരിക്കും.

വെസ്റ്റ് മിനിസ്റ്റര്‍ രൂപതയുടെ ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ക്രിസ് വൈപ്പേഴ്‌സ് ദിവ്യബലി അര്‍പ്പിച്ച് സന്ദേശം നല്‍കും. ഫുള്‍ടൈം സുവിശേഷ പ്രവര്‍ത്തകയായ സോജി ബിജോ ദൈവവചന പ്രഘോഷണവും, അനീഷും കുടുംബവും ദൈവാനുഭവ സാക്ഷ്യവും പങ്കുവയ്ക്കും. കുട്ടികള്‍ക്കായി സെഹിയോന്‍ യുകെയുടെ പ്രത്യേക ശുശ്രൂഷയുണ്ടായിരിക്കും. സൗജന്യ കാര്‍ പാര്‍ക്കിംഗ് സൗകര്യമുണ്ടായിരിക്കും.

വിവരങ്ങള്‍ക്ക് : തോമസ് : 07903867625

റിപ്പോര്‍ട്ട്: തോമസ് കെ. ആന്റണി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക