Image

ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനെതിരെ ഐ.യു.ഡി.എഫ്

Published on 09 December, 2019
ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇന്ത്യന്‍ അമേരിക്കന്‍ സമൂഹത്തെ ഭിന്നിപ്പിക്കുന്നതിനെതിരെ ഐ.യു.ഡി.എഫ്
ന്യു യോര്‍ക്ക്: അമേരിക്ക വിശ്വസിക്കുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന, തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലെ ഒരു വിഭാഗം തിരഞ്ഞെടുക്കപ്പെട്ട ജന പ്രതിനിധികളെ കടന്നാക്രമിക്കുന്നതിനെ പുതുതായി രൂപീകരിച്ച തിങ്ക് ടാങ്ക്, ഇന്തോ-യുഎസ് ഡെമോക്രസി ഫൗണ്ടേഷന്‍ (ഐ.യു.ഡി.എഫ്) അപലപിച്ചു.

ഇന്ത്യയെ മതാധിഷ്ടിത രാജ്യം അഥവാഹിന്ദു രാഷ്ട്രമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഇന്ത്യന്‍ വംശജരായ കോണ്‍ഗ്രസ് അംഗങ്ങളായ റോ ഖന്ന (കാലിഫോര്‍ണിയ), പ്രമീള ജയ്പാല്‍ (വാഷിംഗ്ടണ്‍) എന്നിവരെയാണ്ഉന്നമിട്ടിരിക്കുന്നത്. കശ്മീരിലെ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട, ഇന്ത്യന്‍ സമൂഹത്തിന്റെ നല്ല സുഹൃത്തായ ന്യൂയോര്‍ക്കിലെ ടോം സുവോസിയെയും അവര്‍ ഭീഷണിപ്പെടുത്തി.

ഹിന്ദുത്വ ശക്തികള്‍ ഇവിടെയും ഇന്ത്യയിലെ ആര്‍എസ്എസിന്റെ പ്രത്യയശാസ്ത്രമാണ് പിന്തുടരുന്നത്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി, മുസ്ലിംകളെയും ക്രിസ്ത്യാനികളെയും സിഖുകാരെയും ദലിതരെയും മറ്റുള്ളവരെയും രണ്ടാം കിട പൗരന്മാരാക്കുക അവര്‍ ലക്ഷ്യമിടുന്നു.

ഇത് സ്വീകാര്യമല്ല. സ്വതന്ത്ര്യത്തിന്റെ രാജ്യമായ അമേരിക്കയില്‍ ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രം പ്രചരിപ്പിക്കുന്നതും പ്രകടിപ്പിക്കുന്നതും അമേരിക്കന്‍ വിരുദ്ധമാണ്.

റോ ഖന്നയുടെ മുത്തച്ഛന്‍ ഇന്ത്യയില്‍ സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു, വര്‍ഷങ്ങളോളം ജയിലില്‍ കിടന്നിട്ടുണ്ട്. തന്റെ മുത്തച്ഛന്‍ എല്ലാ ഇന്ത്യക്കാര്‍ക്കുമായാണു പോരാടിയതെന്നും ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളെ പിന്തുണയ്ക്കാന്‍ തനിക്ക് ഴിയില്ലെന്നും ഖന്ന അഭിപ്രായപ്പെടുകയ്യുണ്ടായി. ഇന്ത്യന്‍ പൗരന്മാരായ കശ്മീരികളുടെ ജനാധിപത്യ അവകാശങ്ങള്‍ ആവശ്യപ്പെട്ട് പ്രമീള ജയ്പാലും രംഗത്തു വന്നു.

യുഎസിലെ ഹിന്ദുത്വ ഗ്രൂപ്പിനു പണവും, അധികാരവും, ആള്‍ബലവും ഉണ്ട്. ഈ നേട്ടങ്ങള്‍ അവര്‍ കൈവരിച്ചത്ഈ മഹത്തായ രാജ്യത്തിന്റെ ജനാധിപത്യവും, മതേതരത്വവും, സഹിഷ്ണുതയും കാരണമാണ്.

ഈ രാജ്യത്തിലെ സ്വാതന്ത്ര്യവും അവസരങ്ങളും അവര്‍ ഉപയോഗിക്കുമ്പോള്‍ തന്നെ, മറുവശത്ത് ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കും താഴ്ന്ന ജാതിക്കാര്‍ക്കും ഇതേ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും നിഷേധിക്കാന്‍ കഠിനമായി പരിശ്രമിക്കുന്നു.

വാഷിംഗ്ടണിലെ നയങ്ങളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് ഇവര്‍. പലപ്പോഴും അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ചാമ്പ്യന്മാരായി കപടവേഷം കെട്ടുന്നു. മെച്ചപ്പെട്ട ഉഭയകക്ഷി ബന്ധത്തിന് ഈ ലോബിയിംഗ്നന്ന തെറ്റായ ധാരണയില്‍ മിക്കവരും നിശബ്ദത പാലിക്കുന്നു.

വംശീയതയുടെയും വര്‍ഗീയതയുടെയും ഭാണ്ഡക്കെട്ടുകള്‍ അവര്‍ ഈ രാജ്യത്തേക്ക് കൊണ്ടുവന്നിട്ടുണ്ടെന്നും മറ്റുള്ളവരെ അതേപടി മാറ്റാന്‍ അവര്‍ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും തോന്നുന്നു. ഇന്റര്‍നെറ്റ് ഫോറങ്ങളിലും ചര്‍ച്ചാ ഗ്രൂപ്പുകളിലും, അവരുടെ പ്രത്യയ ശാസ്ത്രത്തെ എതിര്‍ക്കുന്ന ആരെയും അവര്‍ ആക്രമിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്യുന്നു. പലപ്പോഴും രാജ്യദ്രോഹികള്‍ എന്ന് വിളിക്കുന്നു. ഈ പെരുമാറ്റം ഈ  രാജ്യത്തിന്റെ മൂല്യങ്ങള്‍ക്കും പാരമ്പര്യങ്ങള്‍ക്കും വിരുദ്ധമാണെന്നു മറക്കുന്നു

ഉന്നത വിദ്യാഭ്യാസമുള്ളവരും സാമൂഹ്യ തലത്തില്‍ മികച്ച സ്ഥാനമുള്ളവരുമായ ഇവരില്‍ ചിലര്‍ ക്രിസ്തുമതത്തെ അപകീര്‍ത്തിപ്പെടുത്തുകയും ഇസ്ലാമിനെ അതിക്രൂരമായി ആക്രമിക്കുകയും ചെയ്യുന്നത് ആശ്ചര്യകരമാണ്. മറ്റുള്ളവരെ ഭയപ്പെടുത്തുന്നതിന് അവര്‍ പലപ്പോഴും നിയമവ്യവസ്ഥ ഉപയോഗിക്കുന്നു. കൂടാതെ, വിസ നിരസിക്കല്‍ അല്ലെങ്കില്‍ ഒസിഐ കാര്‍ഡ് റദ്ദാക്കല്‍ പോലുള്ള നടപടികള്‍ ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്ന് ഭീഷണിപ്പെടുത്തുന്നു.

അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം വൈവിധ്യമാര്‍ന്നതും നിരവധി മതങ്ങള്‍, പ്രദേശങ്ങള്‍, ഭാഷകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നതുമാണ്. പ്യൂ റിസര്‍ച്ച് പ്രകാരം ഇന്ത്യന്‍ അമേരിക്കക്കാരില്‍ 50% അഹിന്ദുക്കളാണ്. ഈ രാജ്യത്തെ ഭൂരിപക്ഷം ഹിന്ദുക്കളും പരസ്പരം സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. എന്നിരുന്നാലും, ഒരു ചെറിയ വിഭാഗമായ തീവ്ര ഹിന്ദുത്വ അനുയായികള്‍ ഐക്യവും ശാന്തിയും നശിപ്പിക്കുന്ന പ്രക്രിയയിലാണ്.

ഇവിടെ താമസിക്കുന്ന ഭൂരിപക്ഷം ഇന്ത്യക്കാരുടെയും വികാരത്തിന്റെ സാരാംശം ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ പനോരമ പത്രത്തിന്റെ എഡിറ്റോറിയലില്‍ നിന്നുള്ള ഒരു ഉദ്ധരണി ഇതാ: 'ഒരു ജനാധിപത്യ രാജ്യത്ത് ഒരാളുടെ ജനാധിപത്യ അവകാശങ്ങള്‍ വിനിയോഗിക്കുന്നതില്‍ കുഴപ്പവുമില്ല. വളരെക്കാലമായി ഖാലിസ്ഥാനികള്‍ ഇന്ത്യയില്‍ ഒരു ഖാലിസ്ഥാന്‍ ആവശ്യപ്പെടുന്നു. ഖാലിസ്ഥാന്‍ ആവശ്യപ്പെടുന്നവര്‍ഇന്ത്യ വിരുദ്ധരും രാജ്യത്തിന്റെ ശത്രുക്കളുമാണെങ്കില്‍, ഹിന്ദു രാഷ്ട്രം ആവശ്യപ്പെടുന്നവര്‍ക്കും അതേ അളവുകോല്‍ പ്രയോഗിക്കാം. എന്താണ് വ്യത്യാസം? ഖാലിസ്ഥാനികളുടെയും ഹിന്ദുത്വ അനുഭാവികളുടെയും ആവശ്യങ്ങള്‍ ഭിന്നിപ്പിക്കുന്നതും ഇന്ത്യയുടെയും 1.3 ബില്യണ്‍ ജനങ്ങളുടെയും താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധവുമാണ്.

ഇപ്പോള്‍ അമേരിക്കന്‍ പൗരന്മാരായ ഇന്ത്യക്കാര്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്താനും അവരെ ഇവിടെ ഭിന്നിപ്പിക്കാനും ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണ്, അതും നൂറുകണക്കിന് വിവിധ വംശജര്‍ സാഹോദര്യത്തിലും സമാധാനത്തിലും ജീവിക്കാന്‍ പഠിച്ച ഈ രാജ്യത്ത്.

ഭൂമിയിലെ ഏറ്റവും മഹത്തായ രാഷ്ട്രം നല്‍കുന്ന സ്വാതന്ത്ര്യങ്ങള്‍ ദുര്‍വിനിയോഗം ചെയ്യാന്‍ ആരെയും അനുവദിക്കരുത്. സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും മൂല്യങ്ങളില്‍ സ്വയം അഭിമാനിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഭിന്നത വളര്‍ത്താന്‍ആരെയും അനുവദിക്കരുത്. എല്ലാ ഭീകരതയെയും നേരിടാന്‍ ധൈര്യമുള്ള പ്രസിഡന്റ് ട്രമ്പ്, വിദ്വേഷം വളര്‍ത്തുകയും ഭിന്നിപ്പു സൃഷ്ടിക്കുകയും അമേരിക്കന്‍ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുകയും ചെയ്യുന്ന വിദേശ വംശജരെ നിലക്കു നിര്‍ത്തണം

www.iudf.org
Join WhatsApp News
ആദ്യം ഇവിടെ തുടങ്ങുക. 2019-12-10 07:42:17
നിങ്ങൾ താമസിക്കുന്നത് അമേരിക്കയിൽ ആണെങ്കിൽ;
 ആദ്യം അമേരിക്കയിലെ മത വർഗീയതയെ എതിർക്കുക. അമേരിക്ക മതേതര രാജ്യം ആണ്. എന്നാൽ ഇവാഞ്ചലിക്കൽ, കത്തോലിക്കർ, കുറെ ക്രിസ്ത്യൻ ഭ്രാന്തൻമ്മാർ, ട്രൂമ്പിസ്റ്റ് തീവ്രവാദികൾ എന്നിങ്ങനെ കുറെ വിവരം കെട്ടവർ അമേരിക്കയെ ക്രിസ്റ്റൻ രാജ്യം ആക്കാനും, ബൈബിളിൽ എഴുതിയിരിക്കുന്ന വിഡ്ഢിത്തരങ്ങൾ ശാസ്ത്രം ആണ് എന്ന് സ്‌കൂളുകളിൽ പഠിപ്പിക്കാനും തുടങ്ങിയിരിക്കുന്നു. 
 അതിനാൽ ആദ്യം വോട്ട് ചെയ്യുവാൻ കൂടുതൽ ആളുകളെ രെജിസ്റ്റർ ചെയ്യിക്കുക, പ്രേരിപ്പിക്കുക. ഇനി മുതൽ ഉള്ള എല്ലാ തിരഞ്ഞെടുപ്പുകളിലും വോളണ്ടിയർ ആകുക. ഡെമോക്രറ്റുകൾക്കു വോട്ട് ചെയ്യുക. - ചാണക്യന്‍ 
ക്രിസ്ത്യാനി 2019-12-10 09:46:23
ഏതു ക്രിസ്ത്യാനി ആണ് നിങ്ങളെ ആക്രമിക്കാൻ വന്നത്? മേരി ക്രിസ്മസ് എന്ന ഈ രാജ്യത്ത് പറയാനാവുമോ?
VJ Kumr 2019-12-10 13:24:48
What a SURPRISE!  Few people like you are really
showing/acting a thorough """RELIGIOUS MADNESS"""
LIKE "DISCRIMINATION OR PREJUDICE"" subsequently
blaming/insulting innocent Hindu groups. 
Who will accept such fake or false allegations????
SATHYA VISWASI 2019-12-10 15:52:36
ധൈര്യമായി പറയൂ "merry Christmas "
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക