Image

വാഗ്ദാനങ്ങളില്‍ വീഴാതെ മുല്ലപ്പെരിയാര്‍ സമരസമിതികള്‍; 18ന് ജില്ലാ ഹര്‍ത്താല്‍

Published on 13 May, 2012
വാഗ്ദാനങ്ങളില്‍ വീഴാതെ മുല്ലപ്പെരിയാര്‍ സമരസമിതികള്‍; 18ന് ജില്ലാ ഹര്‍ത്താല്‍
കട്ടപ്പന: സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ വിശ്വാസത്തിലെടുക്കാതെ സമരസമിതികള്‍ മുന്നോട്ട്. പട്ടയപ്രശ്നത്തില്‍ ഹൈറേഞ്ച് സംരക്ഷണ സമിതിയും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ മുല്ലപ്പെരിയാര്‍ സമരസമിതിയുമാണ് വരും ദിവസങ്ങളില്‍ സമരരംഗത്ത് സജീവമാകുന്നത്.
ഒരു വര്‍ഷത്തിനുള്ളില്‍ മുഴുവന്‍ കര്‍ഷകര്‍ക്കും ഉപാധിരഹിത പട്ടയം നല്‍കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഹൈറേഞ്ച് സംരക്ഷണ സമിതി സമരരംഗത്തുള്ളത്. 18ന് ജില്ലാ ഹര്‍ത്താല്‍ അടക്കമുള്ള സമരപരിപാടികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച നടപടികള്‍ പോലും നടപ്പാക്കാത്തതാണ് മുല്ലപ്പെരിയാര്‍ സമരസമിതിയെ പ്രകോപിപ്പിച്ചത്. കാലവര്‍ഷം അടുത്തുവന്നിരിക്കെ ദുരന്തമുണ്ടായാല്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടി പ്രഖ്യാപനത്തില്‍ ഒതുങ്ങി.
മുല്ലപ്പെരിയാര്‍ അണക്കെട്ട് തകര്‍ന്നാല്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാന്‍ സ്ഥാപിച്ച ഏര്‍ലി വാണിങ് സംവിധാനം പ്രവര്‍ത്തനരഹിതമാണ്. പെരിയാര്‍ തീരദേശവാസികള്‍ക്ക് ദുരന്തത്തെ അതിജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക