Image

ഗുജറാത്ത്‌ കലാപം : മോദിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി അന്വേഷണ കമ്മീഷന്‍

Published on 11 December, 2019
ഗുജറാത്ത്‌ കലാപം : മോദിക്ക്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി അന്വേഷണ കമ്മീഷന്‍

2002ലെ ഗുജറാത്ത്‌ കലാപങ്ങളില്‍ നരേന്ദ്രമോദിയ്‌ക്കും അദ്ദേഹത്തിന്റെ നേതൃത്വത്തിലുണ്ടായിരുന്ന അന്നത്തെ സംസ്ഥാന സര്‍ക്കാരിനും ക്ലീന്‍ ചിറ്റ്‌ നല്‍കി അന്വേഷണ കമ്മീഷന്‍. 

നാനാവതി മേത്ത കമ്മീഷന്‍ റിപ്പോര്‍ട്ട്‌ അല്‍പ്പസമയം മുമ്പാണ്‌ ഗുജറാത്ത്‌ നിയമസഭയില്‍ സമര്‍പ്പിച്ചത്‌.

കലാപം ആസൂത്രിതമായിരുന്നില്ല എന്നതാണ്‌ കമ്മീഷന്റെ കണ്ടെത്തല്‍. കമ്മീഷന്റെ രണ്ടാംഘട്ട റിപ്പോര്‍ട്ടാണിതെന്ന്‌ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. 

മുഖ്യമന്ത്രിയായിരുന്ന കാലത്ത്‌ മോദി, കലാപം തടയാന്‍ ശ്രമിച്ചിരുന്നുവെന്നും മുന്‍ ഐ.പി.എസ്‌ ഉദ്യോഗസ്ഥന്‍ സഞ്‌ജീവ്‌ ഭട്ട്‌ നടത്തിയ ആരോപണങ്ങള്‍ കള്ളമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കലാപത്തില്‍ പ്രത്യേക അന്വേഷണ സംഘവും നേരത്തേ മോദിസര്‍ക്കാരിന്‌ ക്ലീന്‍ ചിറ്റ്‌ നല്‍കിയിരുന്നു. ഗോധ്ര കലാപത്തിലെ 58 പ്രതികളേയും 2012-ല്‍ മെട്രോപൊളിറ്റന്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക