Image

കണ്ണിന് പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് രണ്ട് മണിക്കൂറിനുശേഷം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മാതാവ്

Published on 11 December, 2019
കണ്ണിന് പരുക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചത് രണ്ട് മണിക്കൂറിനുശേഷം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മാതാവ്

കണ്ണിന് പരുക്കേറ്റ നാല് വയസുകാരനെ സ്‌കൂളധികൃതര്‍ ആശുപത്രിയിലെത്തിച്ചത് രണ്ട് മണിക്കൂര്‍ വൈകിയെന്ന് കുട്ടിയുടെ മാതാവ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ പുതുപ്പാടി മണല്‍വയല്‍ എകെടിഎഎല്‍പി സ്‌കൂളില്‍ വച്ച്‌ സഹപാഠിയുടെ കയ്യിലുണ്ടായിരുന്ന പേന തട്ടി എല്‍കെജി വിദ്യാര്‍ത്ഥിക്ക് കണ്ണിന് പരുക്കേറ്റു. സംഭവം രണ്ട് മണിക്കൂര്‍ വൈകിയാണ് കുട്ടിയുടെ മാതാവിനെ അറിയിച്ചത്.


സ്‌കൂളധികൃതര്‍ ഇല്ലാതെ തനിച്ചാണ് ഈങ്ങാപ്പുഴയിലെ ആശുപത്രിയിലേക്ക് കുട്ടിയെ കൊണ്ടുപോയതെന്ന് കുട്ടിയുടെ മാതാവ് ലൈല പറഞ്ഞു. ആശുപത്രിയിലെത്തിയ ബാലാവകാശ കമ്മീഷന്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചതായി കമ്മീഷന്‍. ഷഹലയുടെ മരണശേഷം ബാലാവകാശ കമ്മീഷന്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന് ചെയര്‍മാന്‍ പി സുരേഷ് പറഞ്ഞു.


അതേസമയം, കുട്ടിക്ക് പരുക്കേറ്റ കാര്യം വൈകിയാണ് അറിഞ്ഞതെന്നാണ് സ്‌കൂളധികൃതരുടെ വിശദീകരണം. സംഭവത്തില്‍ അധ്യാപകരുടെ മൊഴി രേഖപ്പെടുത്തിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക