Image

കൊല്ലത്ത്‌ നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവതിയെ കുത്തി കൊന്നു; അയല്‍വാസി അറസ്‌റ്റില്‍

Published on 11 December, 2019
കൊല്ലത്ത്‌ നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവതിയെ കുത്തി കൊന്നു; അയല്‍വാസി അറസ്‌റ്റില്‍

കുണ്ടറ : പെരുമ്ബുഴ അഞ്ചുമുക്കില്‍ നാട്ടുകാര്‍ നോക്കി നില്‍ക്കെ യുവതിയെ റോഡില്‍ വച്ച്‌ കുത്തി കൊന്നു. അഞ്ചുമുക്ക് കരിമ്ബിന്‍കര ഉമര്‍ കൊട്ടേജില്‍ ഒമര്‍ ഷെരീഫിന്റെ ഭാര്യ ഷൈല (40) ആണ് കൊല്ലപ്പെട്ടത്. അഞ്ചുമുക്ക് കരിമ്ബിന്‍കര കുന്നുംപുറത്ത് വീട്ടില്‍ അലിയാരുടെ മകന്‍ അനീഷ് (32)നെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. 11ന് രാവിലെ 9.30 ഓടെയായിരുന്നു സംഭവം.


രാവിലെ ഇളയ കുട്ടിയെ സ്‌കൂള്‍ ബസ്സില്‍ കയറ്റി വിടാന്‍ പോയി മടങ്ങി വന്ന ഷൈലയെ വഴിയില്‍ കാത്ത് നിന്ന അനീഷ് ആക്രമിക്കുകയായിരുന്നു. കഴുത്തിലും നെഞ്ചിലും തോളിലുമായി നിരവധി കുത്ത് ഏറ്റ് ഷൈല റോഡിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ കുണ്ടറ പൊലീസ് ഷൈലയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഷൈലയെ കുത്താന്‍ ഉപയോഗിച്ച കത്തി സമീപത്തെ വീട്ടില്‍ കയറി കഴുകിയ ശേഷം സംഭവ സ്ഥലത്ത് തന്നെ നിലയുറപ്പിച്ച പ്രതി പൊലീസിനെ കണ്ടപ്പോള്‍ ഓടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക