Image

ബിഹാറില്‍ കാമുകന്‍ തീകൊളുത്തിയ കൗമാരക്കാരി ഗര്‍ഭിണി മരിച്ചു

Published on 11 December, 2019
ബിഹാറില്‍ കാമുകന്‍ തീകൊളുത്തിയ കൗമാരക്കാരി ഗര്‍ഭിണി മരിച്ചു
ബേട്ടിയ: ബിഹാറിലെ ബേട്ടിയയില്‍ കാമുകന്‍ തീകൊളുത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മരിച്ചു. 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഒരു മാസം ഗര്‍ഭിണിയായിരുന്നു. ഇന്ന് രാവിലെയാണ് പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.

ചമ്പാരന്‍ ജില്ലയിലെ നര്‍ഗാട്ടിയഗഞ്ച് മേഖലയിലാണ് സംഭവം. പെണ്‍കുട്ടിയും യുവാവും തമ്മില്‍ പ്രണയത്തിലായിരുന്നു. പ്രണയ തകര്‍ച്ചയെ തുടര്‍ന്ന് ഇന്നലെയാണ് കാമുകന്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം, ബിഹാറിലെ മുസഫര്‍പുരില്‍ ബലാത്സംഗശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശവാസി തീകൊളുത്തിയ യുവതിയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 23 വയസ്സുള്ള യുവതിക്ക് 50 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇവര്‍ മുസഫര്‍പുര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവതി വീട്ടില്‍ ഒറ്റക്കായ സമയത്താണ് ബലാത്സംഗശ്രമമുണ്ടായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക