Image

വിവാദ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി

Published on 11 December, 2019
വിവാദ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി
ന്യൂഡല്‍ഹി: വിവാദ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസായി. 117 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 92 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു.

ബില്‍ ലോക്‌സഭ നേരത്തെ പാസ്സാക്കിയിരുന്നു. ഇന്ത്യ ചരിത്രത്തിലെ കറുത്ത ദിനമെന്നായിരുന്നു ബില്‍ പാസായതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പ്രതികരണം.

ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന ആവശ്യമുയര്‍ന്നെങ്കിലും ഇത് വോട്ടിനിട്ട് തള്ളുകയായിരുന്നു. വോട്ടെടുപ്പില്‍ പങ്കെടുക്കാതെ ശിവസേനയുടെ മൂന്ന് അംഗങ്ങള്‍ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക